പിതാവിന്റെ വിയോഗം;സംസ്ഥാന സ്കൂ‌ൾ കായിക മേളയിൽ നിന്നു കണ്ണീരോടെ മടക്കം

Spread the love

 

 

തിരുവനന്തപുരം: തോരാത്ത മഴയത്ത് 1500 മീറ്റര്‍ മത്സരത്തിന് ഇറങ്ങാനിരിക്കുകയായിരുന്നു ജെന്നിഫര്‍. ഒരുപക്ഷേ അച്ഛന്‍ ഇനിയില്ലെന്ന് അവളോടു പറയാനാവാതെ ആ മഴ തലതല്ലിക്കരഞ്ഞ് ട്രാക്കിനെ കുതിര്‍ത്തതാവാം.അങ്ങകലെ വയനാട്ടിലെ വീട്ടില്‍ അച്ഛന്റെ ചേതനയറ്റ ശരീരം അവള്‍ മടങ്ങിവരുന്നതും കാത്തിരിക്കുകയായിരുന്നു. ജെന്നിഫര്‍.കെ.ജയ്സന്റെ പിതാവ് ബത്തേരി ഒന്നാംമൈല്‍ ആര്‍മാട് കല്‍പകശ്ശേരിയില്‍ ജയ്‌സണ്‍ ജേക്കബ് (59) ഇന്നലെ ഉച്ചയോടെയാണ് ഹൃദയാഘാതം മൂലം അന്തരിച്ചത്.ഒരാഴ്ച്ചത്തെ ആശുപത്രി വാസത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്.ഇന്നലെ വൈകിട്ട് നാലോടെ ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു അന്ത്യം. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഇന്നലെ വൈകിട്ട് സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ 1500 മീറ്ററിലാണ് വയനാട് സുല്‍ത്താന്‍ ബത്തേരി സര്‍വജന എച്ച്എസ്എസ്സിലെ പ്ലസ് ടു വിദ്യാര്‍ഥി ജെന്നിഫര്‍ കെ. ജയ്സണ്‍ മത്സരിക്കേണ്ടിയിരുന്നത്. രാവിലെ കരാട്ടെയില്‍ മത്സരിച്ചിരുന്നു. ജെയ്‌സന്റെ മരണവിവരം അറിഞ്ഞതോടെ വൈകിട്ടത്തെ മത്സരം ഒഴിവാക്കി ജെന്നിഫറിനെ നാട്ടിലേക്കു തിരിച്ചയയ്ക്കാന്‍ വയനാട് ടീമിലെ അധ്യാപകര്‍ തീരുമാനിച്ചു. നാട്ടിലേക്കു മടങ്ങുമ്പോഴും അച്ഛന്‍ മരിച്ച വിവരം ജെന്നിഫര്‍ അറിഞ്ഞിരുന്നില്ല. ഇന്നു രാവിലെ ജെന്നിഫര്‍ വീട്ടിലെത്തും.

 

സംസ്‌കാരം ഇന്ന് രാവിലെ 11.30ന് ബത്തേരി ഗവ. സര്‍വജന സ്‌കൂളിലെ പ്ലസ്ട വിദ്യാര്‍ഥിനിയായ ജെന്നിഫര്‍ സംസ്ഥാന കായികമേളയില്‍ പെണ്‍കുട്ടികളുടെ അണ്ടര്‍ 52 കരാട്ടെയിലും സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തിലും പങ്കെടുക്കാനാണ് തിരുവനന്തപുരത്ത് എത്തിയത്. രണ്ടു മത്സരങ്ങളും ഇന്ന് നടക്കാനിരിക്കെ വൈകിട്ടോടെ പിതാവ് മരണപ്പെട്ടതിന തുടര്‍ന്ന് പങ്കെടുക്കാനാകാതെ തിരികെ പോരേണ്ടി വന്നു. 1500 മീറ്റര്‍ ഓട്ടത്തില്‍ രണ്ടാം സ്ഥാനവും കരാട്ടെയില്‍ ഒന്നാം സ്ഥാനവും നേടിയാണ് ജെന്നിഫര്‍ സംസ്ഥാന തല മത്സരത്തിനെത്തിയത്.കരാട്ടെയില്‍ മെഡല്‍പ്രതീക്ഷയുണ്ടായിരുന്നു. കരാട്ടെ പിന്നീട് നാളത്തേക്ക് മാറ്റി വയ്ക്കുകയും ചെയ്തു.1500 മീറ്റര്‍ ഓട്ടം നടന്നു കൊണ്ടിരിക്കെ വയനാട് ടീമിനൊപ്പമുണ്ടായിരുന്ന അധ്യാപികയ്‌ക്കൊപ്പം വൈകിട്ട് ആറോടെ ജെന്നിഫറെ നാട്ടിലേക്കയച്ചു. അച്ഛന് അസുഖം കൂടുതലാണെന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്. മറ്റൊരു സംഘത്തിന്റെ ആണ് ഇരുവരും വയനാട്ടിലേക്ക് പോന്നത്. ജെന്നിഫറുടെ പിതാവ് ബത്തേരി ഒന്നാം മൈല്‍ ആര്‍മാട് കല്‍പകശേരി ജെയ്സണ്‍ ജേക്കബ് (59) 6 മാസമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ബസ് കണ്ടക്ടറായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് ന് ബത്തേരി അസംപ്ഷന്‍ ഫൊറോന പള്ളിയില്‍ നടക്കും. ഭാര്യ: സലോമി. (നഴ്‌സ്, അസംപ്ഷന്‍ ആശുപത്രി, ബത്തേരി) മക്കള്‍: ജെസ്റ്റിന്‍, ജെറിന്‍, ജെന്നിഫര്‍

  • Related Posts

    പോലീസ് ഉദ്യോഗസ്ഥനെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    Spread the love

    Spread the love    വെള്ളമുണ്ട: പനമരം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ പോലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കൽ സ്വദേശി ഇബ്രാഹിം കുട്ടിയാണ് മരിച്ചത്.   വെള്ളമുണ്ട പോലീസ് ക്വാർട്ടേഴ്സിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മാനന്തവാടി മെഡിക്കൽ…

    കാട്ടാന ശല്യം: വനം വകുപ്പും സർക്കാരും അനങ്ങാപ്പാറ നയം തിരുത്തണമെന്ന് നാട്ടുകാർ

    Spread the love

    Spread the love    പനമരം പുൽപള്ളി പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന വട്ടവയൽ, കല്ലുവയൽ, നീർവാരം, അമ്മാനി, പാതിരിയമ്പം പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന വന്യമൃഗ ശല്യവുമായി ബന്ധപ്പെ ഒട്ടേറെ പരാതികൾ നല്കപ്പെട്ടിട്ടുണ്ടങ്കിലും പ്രശ്നപരിഹാരത്തിനാവശ്യമായ ഇടപെടലുകൾ ഇതുവരെ ഉണ്ടായിട്ടില്ല എന്നത് ഖേദകരമാണ്.   2023 ൽ…

    Leave a Reply

    Your email address will not be published. Required fields are marked *