പുഴയിൽ കാണാതായ വിദ്യാർത്ഥി മരിച്ചു

കണിയാമ്പറ്റ: വരദൂർ പാലത്തിനു സമീപം പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർത്ഥി മരിച്ചു. കമ്പളക്കാട് കൊഴിഞ്ഞങ്ങാട് സ്വദേശി സുഭാഷിന്റെ മകന്‍ അലന്‍ (13) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. കമ്പളക്കാട് കൊഴിഞ്ഞങ്ങാട് സ്വദേശികളായ ആറു വിദ്യാര്‍ഥികളാണ് വരദൂരിലെ പാലത്തിന് സമീപത്തെ…

ആൺകുട്ടിയെ വേണം; ഭാര്യയെയും രണ്ട് പെണ്‍മക്കളേയും കുളത്തിൽ തള്ളിയിട്ടു കൊലപ്പെടുത്തി

ഹൈദരാബാദ്∙ ഗര്‍ഭിണിയായ ഭാര്യയേയും രണ്ട് പെണ്‍മക്കളേയും നീന്തൽക്കുളത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. ഫര്‍ഹാത് (26) മക്കളായ ഉമേറ (8), അയേഷ (6) എന്നിവരെയാണ് വാറങ്കല്‍–കമ്മം ദേശീയപാതയിലുള്ള നീന്തൽകുളത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർത്താവ് അസ്ഹറുദ്ദീനെ പൊലീസ് അറസ്റ്റു ചെയ്തു.…

പുഴയിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് കുട്ടികൾ അപകടത്തിൽപ്പെട്ടു; സംഭവം വയനാട്ടിൽ

കണിയാമ്പറ്റ: വരദൂർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് കുട്ടികൾ അപകടത്തിൽപ്പെട്ടു. രണ്ട് പേരെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. രക്ഷപ്പെടുത്തിയ രണ്ട് കുട്ടികളെയും ആശുപത്രിയിലേക്ക് മാറ്റി. കാണാതായ  കുട്ടിക്കായി തിരച്ചിൽ തുടരുന്നു.    

ഇലക്ഷന്‍ സ്‌പെഷ്യല്‍ ഡ്രൈവ്:  ഡ്രൈ ഡേയില്‍ കര്‍ണാടക മദ്യവുമായി മദ്ധ്യവയസ്‌കന്‍ പിടിയില്‍

  ബത്തേരി: ഇലക്ഷന്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഡ്രൈ ഡേയില്‍ നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തേക്ക് അനധികൃതമായി കടത്തുകയായിരുന്ന കര്‍ണാടക മദ്യവുമായി മദ്ധ്യവയസ്‌കന്‍ പിടിയില്‍. ബത്തേരി, കോട്ടക്കുന്ന്, പുത്തന്‍പുരയില്‍ വീട്ടില്‍, പി.സി. ബിനോയ്(56)യെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന്…

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ മര്‍ദിച്ച പരാതിയില്‍ ഒന്‍പത് പേര്‍ക്കെതിരെ കേസ്

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ മര്‍ദിച്ച പരാതിയില്‍ ഒന്‍പത് പേര്‍ക്കെതിരെ തലപ്പുഴ പോലീസ് കേസെടുത്തു. തലപ്പുഴ സ്വദേശികളായ നിയാസ്, ഹാഷിം, സിയാദ്, ഷാമില്‍ , നിയാസ്, അഫ്‌സല്‍, ദായിസ, ഇര്‍ഫാന്‍ , ഫര്‍ഹാന്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഏപ്രില്‍ ഒന്നിന് അര്‍ധരാത്രിയോടെ തലപ്പുഴ ചുങ്കം…

രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം; രമേഷ് പിഷാരടിക്കെതിരെ പരാതി

പാലക്കാട്: പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിക്കെതിരെ പൊലീസില്‍ പരാതി നല്‍കി മഹിള മോര്‍ച്ച.സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി മഹിളാ മോര്‍ച്ചാ പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോനാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.   ‘സംവിധായകന്‍ രഞ്ജിത്തിനെതിരെയുള്ള ലൈംഗിക…

വയനാട് വീട് നിര്‍മാണത്തിനായി പിരിച്ചത് 5 കോടി 38 ലക്ഷം രൂപ; പിരിച്ചതിനേക്കള്‍ ചെലവിട്ടു; കണക്കുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്

കണ്ണൂര്‍: വയനാട് വീട് നിര്‍മാണത്തിനായി പിരിച്ച പണത്തിന്‍റെ കണക്ക് പുറത്തുവിട്ട് കോണ്‍ഗ്രസ്. ആകെ 5,38,21,632 രൂപയാണ് പ്രതിക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ട് വഴി ലഭിച്ചതെന്ന് സണ്ണി ജോസഫ് പറഞ്ഞു. ഇതിന് പുറമെ യൂത്ത് കോണ്‍ഗ്രസ് ഒരുകോടി അഞ്ച്…

ബന്ദികളെ രക്ഷിക്കാൻ യുഎസ് ഓപ്പറേഷൻ, അന്ന് വിമാനം പൊട്ടിച്ചിതറി; 20 വർഷത്തിനുശേഷം വീണ്ടും തിരിച്ചടി

വാഷിങ്ടൻ∙ ഇറാൻ രണ്ട് സൈനിക വിമാനങ്ങൾ വെടിവച്ചിട്ടത് അമേരിക്കയെ സംബന്ധിച്ചിടത്തോളം അത്യപൂർവമായ തിരിച്ചടിയാണ്. കഴിഞ്ഞ 20 വർഷത്തിനിടെ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. ഇറാന്റെ സൈനികശേഷി പൂർണമായും തകർക്കപ്പെട്ടു എന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടയിലാണ് തിരിച്ചടി ലഭിച്ചിരിക്കുന്നത്.   വെള്ളിയാഴ്ച…

റോഡരികില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ കയറി മൂര്‍ഖന്‍, സാഹസികമായി പിടികൂടി

കണ്ണൂര്‍: റോഡരികില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ കയറി കൂടിയ മൂര്‍ഖനെ സാഹസികമായി പിടികൂടി. കണ്ണൂര്‍ താഴെ ചൊവ്വയിലാണ് സംഭവം. കാറിനുള്ളില്‍ നിന്ന് അസ്വഭാവികമായ ശബ്ദം കേട്ടതോടെ ഉടമ നോക്കിയപ്പോഴാണ് പാമ്പാണെന്ന് വ്യക്തമായത്.   കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സ്വിഫ്റ്റ് കാറിനുള്ളിലാണ് മൂര്‍ഖന്‍…

കാർ കിണറിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ ഒൻപതുപേർക്ക് ദാരുണാന്ത്യം

നാസിക്∙ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ കാർ കിണറ്റിലേക്ക് മറിഞ്ഞ് ആറ് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഒൻപതു പേർ മരിച്ചു. സുനിൽ ദത്താത്രേയ ദർഗോഡെ (34), ഭാര്യ രേഷ്മ (30), മകൾ രാഖി (10), സഹോദരപുത്രിമാരായ മാധുരി (13), ശ്രാവണി (11),…