പുറത്തിറങ്ങിയാൽ പൊള്ളും, അകത്തിരുന്നാൽ പുകയും; വെയിലിൽ വെന്തുരുകി ഹൈറേഞ്ചും ലോറേഞ്ചും
തൊടുപുഴ ∙ കത്തുന്ന മീനച്ചൂടിൽ പകലുകൾ വെന്തുരുകുന്നു. പുറത്തിറങ്ങിയാൽ പൊള്ളും, അകത്തിരുന്നാൽ പുകയും എന്നതാണ് അവസ്ഥ. കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രികരുമെല്ലാം കൊടുംചൂടിൽ വലയുകയാണ്. കത്തിക്കാളുന്ന സൂര്യനും ചുട്ടുപൊള്ളുന്ന റോഡും പൊടിശല്യവുമൊക്കെ ഇരുചക്രവാഹന യാത്രികരെ തളർത്തുന്നു. തൊടുപുഴയടക്കമുള്ള ലോറേഞ്ച് മേഖലകളിൽ ഇന്നലെ പകൽ…
ഭക്ഷണവില 10 മുതൽ 15% വരെ വർധിപ്പിച്ച് ഹോട്ടലുകൾ; സ്പെഷൽ വിഭവങ്ങൾ പരമാവധി കുറച്ചു
കോഴിക്കോട് ∙ വാണിജ്യ പാചകവാതകം കിട്ടാത്തത് ഹോട്ടൽ – കേറ്ററിങ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി. ജില്ലയിലെ ഹോട്ടലുകളിൽ പകുതിയിലേറെയും പാചകവാതകം ലഭിക്കാത്തതിനാൽ പൂട്ടിക്കിടക്കുകയാണ്. പ്രവർത്തിക്കുന്നവ മിക്കതും സ്വകാര്യ കമ്പനികളിൽനിന്ന് ഉയർന്ന വിലയ്ക്ക് വാണിജ്യ പാചകവാതക സിലിണ്ടറുകൾ വാങ്ങിയാണ് കച്ചവടം തുടരുന്നത്. ഇത്തരം…
ലാലേട്ടനും മുഖ്യമന്ത്രിയും ‘മിണ്ടിയപ്പോൾ’ ഖജനാവിന് ചിലവായത് 11 ലക്ഷം; ഉപയോഗിച്ചത് സർക്കാർ ഫണ്ട്
തിരുവനന്തപുരം: കേരളം ഏറെ ചർച്ച ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും തമ്മിലുള്ള സ്പെഷ്യൽ അഭിമുഖം ‘കണ്ടും മിണ്ടിയും ഇരുവർ’ വീണ്ടും വാർത്തകളിൽ നിറയുന്നു. രണ്ട് മഹാപ്രതിഭകൾ ക്ലിഫ് ഹൗസിൽ ഒത്തുചേർന്ന ആ അഭിമുഖത്തിന്റെ നിർമ്മാണത്തിനായി ചിലവായ തുക സംബന്ധിച്ച…
ഫ്ലാറ്റിലെ ഫ്രിജിൽ ശിശുവിന്റെ ഭ്രൂണം; ദമ്പതികളെ ചോദ്യം ചെയ്ത് പൊലീസ്
കൊടുങ്ങല്ലൂർ (തൃശൂർ) ∙ നഗരത്തിലെ ഫ്ലാറ്റിലെ ഫ്രിജിൽ നിന്നും മൂന്നു മാസം പ്രായമുള്ള ശിശുവിന്റെ ഭ്രൂണം കണ്ടെത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഫ്രിജിൽ ബോക്സിലാക്കി സൂക്ഷിച്ച നിലയിൽ ഭ്രൂണം കണ്ടെത്തിയത്. ഫ്ലാറ്റിലെ താമസക്കാരായ ദമ്പതികളെ പൊലിസ് ചോദ്യം ചെയ്തു.…
വരനെ കെട്ടിയിട്ടു, റോഡിലൂടെ നഗ്നനാക്കി നടത്തി; ഭാര്യാപിതാവ് ഉൾപ്പെടെ 5 പേർ അറസ്റ്റിൽ
മുംബൈ∙ പ്രണയവിവാഹത്തിനു പിന്നാലെ, വരനെ കെട്ടിയിടുകയും നഗ്നനാക്കി റോഡിലൂടെ നടത്തുകയും ചെയ്ത സംഭവത്തിൽ ഭാര്യാപിതാവ് ഉൾപ്പെടെ 5പേരെ അറസ്റ്റു ചെയ്തു. നാസിക് ജില്ലയിലെ ഭുസാവലിലാണു സംഭവം. തന്റെ എതിർപ്പു മറികടന്ന് മകളെ വിവാഹം കഴിച്ചതിനാണു ഭാര്യാപിതാവിന്റെ നേതൃത്വത്തിലുള്ള 15 അംഗസംഘം…
‘ലഹരി’യിൽ പ്രവര്‍ത്തകന്റെ ഒരു ചോദ്യം; ‘വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന്’ മുഖ്യമന്ത്രി
കോന്നി (പത്തനംതിട്ട) ∙ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ ആവേശം മൂത്ത പ്രവർത്തകൻ ചോദ്യമുണ്ടെന്ന് പറഞ്ഞ് എത്തിയപ്പോൾ ‘വീട്ടിൽ പോയി ചോദിച്ചാൽ മതി’ എന്നു മുഖ്യമന്ത്രി. കോന്നി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.യു.ജനീഷ്കുമാറിന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുന്ന വേദിയിലാണ് സംഭവം.…
വനിതാ സംവരണ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാർ; 273 സീറ്റുകൾ സംവരണം ചെയ്യും
ന്യൂഡൽഹി∙ 2029 ലെ പൊതു തിരഞ്ഞെടുപ്പിന് മുൻപായി വനിതാ സംവരണ നിയമത്തിൽ ഭേദഗതികൾ വരുത്താൻ കേന്ദ്രസർക്കാർ. വനിതകൾക്ക് മൂന്നിലൊന്ന് സീറ്റുകൾ സംവരണ ചെയ്യാനാണ് പദ്ധതി. ഇതിനായി ലോക്സഭ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2011ലെ സെൻസസ് അടിസ്ഥാനപ്പെടുത്തിയാകും സീറ്റ്…
കാമുകിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച് മുൻ ഗ്രാമത്തലവൻ; കൊന്ന് കനാലിൽ തള്ളി യുവതി
പ്രതാപ്ഗഡ്∙ ഉത്തർപ്രദേശിലെ സുമേർപൂറിൽ ഗ്രാമത്തിന്റെ മുൻതലവനെ യുവതിയും സഹോദരനും ചേർന്ന് കൊലപ്പെടുത്തി. മുഷ്തഖ് ഗുൽഷൻ എന്ന മുന്നയെയാണ് കൊലപ്പെടുത്തിയത്. ചാക്കിൽ കെട്ടിയ നിലയിൽ കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ യുവതിയേയും സഹോദരനേയും പൊലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 18നാണ് മുന്നയെ…
വിമാനവും ട്രക്കും റൺവേയിൽ കൂട്ടിയിടിച്ചു; പൈലറ്റും സഹപൈലറ്റും മരിച്ചു
ന്യൂയോർക്ക് ∙ ലാഗാർഡിയ വിമാനത്താവളത്തിലെ റൺവേയിൽ അഗ്നിശമന സേനയുടെ ട്രക്കുമായി കൂട്ടിയിടിച്ച് എയർ കാനഡ വിമാനത്തിലെ പൈലറ്റും സഹപൈലറ്റും മരിച്ചു. 39 യാത്രക്കാർക്ക് പരുക്കേറ്റു. ഇതിൽ ഏതാനും പേരുടെ പരുക്ക് ഗുരുതരമാണ്. വിമാനത്തിൽ 72 യാത്രക്കാരും 4 ജോലിക്കാരുമാണ് ഉണ്ടായിരുന്നത്. …
1.7 കോടി വാർഷിക ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ലോകം ചുറ്റി യുവാവ്
അമേരിക്കയിൽ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ലോകം ചുറ്റാനിറങ്ങി ഐഐടി ബിരുദധാരി. യുഎസിൽ കോർപറേറ്റ് മേഖലയിൽ ജോലി ചെയ്തിരുന്ന സംദാനിയാണ് 1.7 കോടി രൂപ വാർഷിക ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് യാത്രക്കിറങ്ങിയത്. ഐഐടിയിൽ നിന്ന് ബിരുദം നേടിയ ശേഷമാണ് സംദാനി യുഎസിലേക്ക്…
















