നായ കുറുകെചാടി, ബ്രേക്കിട്ട കാർ ഓടയിലേക്ക് മറിഞ്ഞ് അപകടം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Spread the love

അത്തോളി: റോഡിന് കുറുകെ നായ ചാടിയതിനെത്തുടർന്ന് ബ്രേക്കിട്ട കാർ, വൈദ്യുതി പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന തീർഥാടകർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അത്തോളി അണ്ടിക്കോട് സംസ്ഥാനപാതയിൽ വ്യാഴാഴ്ച പുലർച്ചെ 2.15-നാണ് സംഭവം. മംഗലാപുരത്തുനിന്ന് മാവേലിക്കരയിലേക്ക് മടങ്ങുകയായിരുന്ന തീർഥാടകരായ മാവേലിക്കര സ്വദേശി വിശാലും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന 26 ബിഎച്ച് 8516 എന്ന നമ്പറിലുള്ള കാർ വൈദ്യുതി പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറയുകയായിരുന്നു. കാർ പൂർണമായും തകർന്നു.

 

,മൂകാംബിക ഉൾപ്പെടെ ഏതാനും ക്ഷേത്രങ്ങൾ സന്ദർശിച്ച് സ്വദേശത്തേക്ക് മടങ്ങുംവഴി കൊയിലാണ്ടിയിൽനിന്ന് ഗൂഗിൾ മാപ്പ് നോക്കിയാണ് സംസ്ഥാനപാതയിൽ പ്രവേശിപ്പിച്ചത്. അർധരാത്രി റോഡിന് കുറുകെ ആരോ മറികടന്നതായി തോന്നി, അയാളെ രക്ഷപ്പെടുത്താനായി കാർ വെട്ടിക്കുകയായിരുന്നു. കാറിൽനിന്നിറങ്ങിയപ്പോഴാണ് തെരുവ് നായ കുറുകെ ചാടിയതാണെന്ന് വ്യക്തമായതെന്ന് വിശാൽ പറഞ്ഞു.

 

എലത്തൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പ്രദേശത്ത് വൈദ്യുതി ബന്ധം പൂർണമായും നിശ്ചലമായിരുന്നു. ഈ ഭാഗത്ത് അപകടമുണ്ടാകുന്നത് പതിവാണ്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ നാലാമത്തെ അപകടമാണിതെന്നും അപായസൂചനാ ബോർഡ് സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. വശങ്ങളിൽ സ്ലാബിട്ടിട്ടുണ്ടെങ്കിലും പാതി പൊട്ടിയ അവസ്ഥയിലാണ്.

  • Related Posts

    നെടുങ്കണ്ടം കൊലപാതകം: വീട്ടുപരിസരത്തുനിന്ന് തലയോട്ടി കണ്ടെത്തി; മൂന്നാം കൊലപാതകം?

    Spread the love

    Spread the loveനെടുങ്കണ്ടം ∙ അമ്മയെയും സഹോദരനെയും കൊന്നു കുഴിച്ചിട്ട സംഭവത്തിൽ അറസ്റ്റിലായ സജിയുടെ വീട്ടിൽ, മണ്ണുമാറ്റി നടത്തിയ പരിശോധനയിൽ തലയോട്ടിയും അസ്ഥിയും ജീർണിച്ച വസ്ത്രങ്ങളും കണ്ടെത്തി. 8 വർഷം മുൻപു കാണാതായ പിതാവ് മാത്യുവിനെ സജി കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണു പൊലീസ്.…

    മുഖ്യമന്ത്രി ആര്? സാഹചര്യം സങ്കീർണമെന്ന് നിരീക്ഷകർ

    Spread the love

    Spread the loveന്യൂഡൽഹി ∙ അംഗബലത്തിൽ കെ.സി.വേണുഗോപാൽ; പല ഘടകങ്ങളിൽ വി.ഡി.സതീശൻ; സീനിയോറിറ്റിയിൽ രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെ തീരുമാനിക്കും മുൻപു പരിഗണിക്കേണ്ട ഗുണവും ദോഷവും വിശദമാക്കിയാണ് എഐസിസി നിരീക്ഷകർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കു റിപ്പോർട്ട് നൽകിയത്. നിയമസഭാകക്ഷിയിലെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ…

    Leave a Reply

    Your email address will not be published. Required fields are marked *