യുവതിയെ കടിച്ചു കൊന്ന് നായ്ക്കൾ, തലയിൽ ഗുരുതര പരുക്ക്; രക്ഷപ്പെടുത്താൻ എത്തിയവർക്ക് നേരെയും ആക്രമണം
ബെംഗളൂരു∙ കർണാടകയിൽ നായ്ക്കൾ യുവതിയെ കടിച്ചു കൊന്നു. ഹൊന്നൂർ ഗൊല്ലരഹട്ടി സ്വദേശിയായ യുവതിയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. അനിതയുടെ കൈമുട്ടിലും കാലുകളിലും തലയിലും നെഞ്ചിലുമാണ് നായ കടിച്ചത്. തലയ്ക്കായിരുന്നു ഗുരുതര പരുക്ക്. ഓട്ടോറിക്ഷയിൽ എത്തിയ ഒരു വ്യക്തിയാണ് നായ്ക്കളെ പ്രദേശത്തെ…
ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കൾ തമ്മിൽ സംഘർഷം, പൊലീസ് എത്തിയിട്ടും അടി; ഒടുവിൽ പിടിച്ചുമാറ്റി
കോഴിക്കോട്∙ നടക്കാവില്‍ ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കള്‍ തമ്മിൽ കയ്യാങ്കളി. ഹോട്ടലിലെത്തിയ സംഘവും മറ്റൊരു സംഘവുമായാണ് സംഘർഷമുണ്ടായത്. ഹോട്ടലിൽ നിന്ന് ബീഫ് ഫ്രൈ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ടതാണ് പ്രകോപന കാരണം. മര്‍ദനത്തില്‍ പരുക്കേറ്റയാളെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടക്കാവിലെ ഹോട്ടലിലെത്തിയ ആദ്യ…
ഇന്ത്യൻ പൗരത്വം ഉണ്ടായിട്ടും നാടുകടത്തപ്പെട്ട ഗർഭിണിയെയും കുട്ടിയെയും തിരികെ എത്തിച്ചു; നടപടി സുപ്രീംകോടതി നിർദേശത്തിന് പിന്നാലെ
ന്യൂഡൽഹി∙ ഇന്ത്യൻ പൗരത്വം ഉണ്ടായിരുന്നിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഗർഭിണിയെയും എട്ടു വയസുളള മകനെയും തിരികെ എത്തിച്ചു. സുപ്രീംകോടതി നിർദേശത്തിനു പിന്നാലെയാണ് ഇരുവരെയും ഇന്ത്യയിലേക്ക് എത്തിച്ചത്. ബുധനാഴ്ചയാണ് ഇരുവരെയും ബംഗ്ലാദേശിൽ നിന്ന് തിരികെ കൊണ്ടുവരാൻ സുപ്രീം കോടതി കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചത്. മാനുഷിക പരിഗണനയുടെ…
ഇന്നും വിമാന സർവീസുകൾ മുടങ്ങും
ന്യൂഡൽഹി ∙ രാജ്യത്ത് ഇന്നും ആഭ്യന്തര – രാജ്യാന്തര വിമാന സർവീസുകൾ താറുമാറാകും. സർവീസുകൾ മുടങ്ങുമെന്ന് ഇൻഡിഗോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ഇന്നലെ രാത്രി വൈകിയും ഇന്നും പ്രതിഷേധം തുടരുകയാണ്. അടിയന്തര യാത്രകൾക്കായി എത്തുന്നവർക്ക് വരെ മണിക്കൂറുകളാണ് വിമാനത്താവളത്തിൽ…
ഓട്ടോ പിന്നോട്ട് ഉരുണ്ടു; പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിടെ തലയിടിച്ച് വീണ് ഡ്രൈവർ മരിച്ചു
കണ്ണൂർ ∙ മുണ്ടേരിയിൽ പിന്നോട്ടു ഉരുണ്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിടെ കാലിടറി തലയിടിച്ച് വീണ് ഡ്രൈവർ മരിച്ചു. വലിയന്നൂർ റോഡിൽ മുണ്ടേരി ചിറക്ക് സമീപം താമസിക്കുന്ന പണ്ടാരവളപ്പിൽ എ.പി.സുലൈമാൻ (62) ആണ് മരിച്ചത്. ഏച്ചൂർ വട്ടപ്പൊയിൽ സ്വദേശിയാണ്. …
ഇൻഡിഗോ വിമാനം റദ്ദാക്കി, വിവാഹ റിസപ്ഷൻ 1000 കി.മീ. അകലെ; ലൈവിലൂടെ പങ്കെടുത്ത് നവദമ്പതികൾ
ഹുബ്ബള്ളി∙ ഇൻഡിഗോ വിമാനങ്ങളുടെ രാജ്യവ്യാപകമായ റദ്ദാക്കലുകളിൽ കുടുങ്ങി നവദമ്പതികൾ. സ്വന്തം വിവാഹ റിസപ്ഷന് ലൈവിലൂടെയാണ് ഇവർക്ക് പങ്കെടുക്കാനായത്. ഒഡീഷയിലെ ഭുവനേശ്വറിൽനിന്ന് ആയിരത്തോളം കിലോമീറ്റർ അകലെ കർണാടകയിലുള്ള ഹുബ്ബള്ളിയിലേക്കു പോകാനിരുന്ന വിമാനം റദ്ദാക്കിയതാണ് കാരണം. കുടുംബം ക്ഷണിച്ച അതിഥികൾ കൃത്യസമയത്ത് എത്തിയതിനാൽ പരിപാടിക്ക്…
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിച്ചു; കണ്ണൂരിൽ ബിസിനസുകാരൻ അറസ്റ്റിൽ
കണ്ണൂർ ∙ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന പരാതിയിൽ ബിസിനസുകാരൻ അറസ്റ്റിൽ. കോട്ടയം സ്വദേശിനിയുടെ പരാതിയിൽ കണ്ണൂർ കിഴുന്നയിലെ സജിത്തിനെയാണ് (52) എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. 2015നും 2020നും ഇടയിൽ ദുബായിലാണ്…
വിവാഹമോചനം നിഷേധിച്ചു, ഭർത്താവിനെ കൊല്ലാൻ നിർദേശിച്ച് ഭാര്യ; വനത്തിനുള്ളിൽ കൊണ്ടുപോയി കത്തിച്ച് സഹോദരൻ
മുംബൈ ∙ മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും മൂന്നു പേരും അറസ്റ്റിൽ. വിവാഹമോചനം നിഷേധിച്ചതിനെ തുടർന്നാണ് കൊലപാതകം. ഭാര്യ ഹസീന മെഹബൂബ് ഷെയ്ഖ്, സഹോദരൻ ഫയാസ് സാക്കിർ ഹുസൈൻ ഷെയ്ഖ് (35) എന്നിവരും കൊലപാതകത്തിനു സഹായിച്ച രണ്ടു…
ഭക്ഷ്യക്കിറ്റ് വിവാദം; യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ നടപടി വേണമെന്ന് എൽ.ഡി.എഫ്
കൽപ്പറ്റ: കൽപ്പറ്റ നഗരസഭ അഞ്ചാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ചിത്രയുടെ വീട്ടിൽ നിന്ന് ഭക്ഷ്യക്കിറ്റുകൾ പിടികൂടിയ സംഭവത്തിൽ ശക്തമായ നിയമനടപടി വേണമെന്ന് എൽ.ഡി.എഫ്. ബുധനാഴ്ച രാത്രിയാണ് സ്ഥാനാർത്ഥിയുടെ വീട്ടുമുറ്റത്തെ ഓട്ടോറിക്ഷയിൽ നിന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേർന്ന് കിറ്റുകൾ…
സൈനികരെ ഹണിട്രാപ്പിൽ കുടുക്കി വിവരങ്ങൾ ശേഖരിച്ചു; പാകിസ്ഥാനു വേണ്ടി ചാരവൃത്തിയിലേർപ്പെട്ട മുൻ സൈനികനും യുവതിയും അറസ്റ്റിൽ
അഹമ്മദാബാദ്: പാകിസ്ഥാനു വേണ്ടി ചാരവൃത്തിയിലേർപ്പെട്ട മുൻ സൈനികനും യുവതിയും അറസ്റ്റിൽ. ബീഹാർ സ്വദേശി അജയ് കുമാർ സിംഗ് (47), ഉത്തർപ്രദേശ് സ്വദേശിനി റാഷ്മണി പാൽ (35 എന്നിവരാണ് അറസ്റ്റിലായത്. അജയ് കുമാർ സിംഗിനെ ഗോവയിൽ നിന്നും റാഷ്മണി പാലിനെ ദാമനിൽ നിന്നുമാണ്…
















