ക്രിസ്മസ് തലേന്ന് കുടുംബം പള്ളിയിൽ പോയി; ഫ്യൂസ് ഊരി അകത്തു കടന്ന് മോഷ്ടാവ്, 60 പവന്‍ സ്വര്‍ണം നഷ്ടമായി

തിരുവനന്തപുരം∙ ക്രിസ്മസ് തലേന്ന് രാത്രിയില്‍ കാട്ടാക്കടയില്‍ വന്‍ മോഷണം. കാട്ടാക്കട കൊറ്റംകുഴി തൊഴുക്കല്‍ കോണം ഷൈന്‍ കുമാറിന്റെ വീട്ടില്‍നിന്ന് 60 പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്. ക്രിസ്മസ് ആഘോഷത്തിന് കുടുംബം പള്ളിയില്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. മുന്‍വശത്ത് വാതില്‍ പൊളിച്ചാണ് കള്ളന്‍ അകത്തു…

പഞ്ചസാര ചാക്കുകൾക്കിടയിൽ ഒളിപ്പിച്ചു; മുത്തങ്ങയിൽ 4200 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

  മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ ലഹരിവേട്ട. ലോറിയിൽ കടത്തുകയായിരുന്ന 4200 കിലോയിലധികം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവർ പാലക്കാട് വേർക്കോലി പിലാപ്പുള്ളി രമേശ് (47) അറസ്റ്റിലായി.   KL 59 L…

സീരിയൽ നടൻ മദ്യലഹരിയിൽ വാഹനമോടിച്ച് വഴിയാത്രക്കാരനെ ഇടിച്ചിട്ടു; പൊലീസിനെ ആക്രമിച്ചു

കോട്ടയം ∙ മദ്യലഹരിയിൽ വാഹനമോടിച്ച് എത്തിയ സീരിയൽ നടൻ സിദ്ധാർഥ് പ്രഭു വഴിയാത്രക്കാരനെ ഇടിച്ചിട്ടു. ചോദ്യംചെയ്ത നാട്ടുകാരെയും തടയാൻ എത്തിയ പൊലീസിനെയും ആക്രമിച്ച ഇയാളെ ഒടുവിൽ ചിങ്ങവനം പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി എംസി റോഡിൽ നാട്ടകം ഗവ.…

കണ്ടെയ്നര്‍ ലോറി ഇടിച്ച് ബസിന് തീപിടിച്ചു; 17 പേര്‍ മരിച്ചു

ബെംഗളൂരു | കര്‍ണാടകയില്‍ ബസിന് തീപിടിച്ച് 17 പേര്‍ മരിച്ചു. ചിത്രദുര്‍ഗക്ക് സമീപം ഹിരിയൂരിലാണ് അപകടം സംഭവിച്ചത്. കണ്ടെയ്നര്‍ ലോറി, സ്ലീപ്പര്‍ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലോറി ഡ്രൈവറും മരിച്ചവരില്‍ ഉള്‍പ്പെടും. പരുക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില…

പോക്‌സോ; ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

    മേപ്പാടി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍. മേപ്പാടി, മാന്‍കുന്ന്, ഇന്ദിരാ നിവാസ്, കെ.വി. പ്ലമിന്‍(32)യാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. 2025 ആഗസ്റ്റ് മാസത്തിലാണ് സംഭവം.   പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി ആളില്ലാത്ത സ്ഥലത്ത്…

എസ്ഐആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; സംസ്ഥാനത്ത് 24 ലക്ഷംപേരെ ഒഴിവാക്കി, ജനുവരി 22വരെ പരാതി അറിയിക്കാം

തിരുവനന്തപുരം∙ സംസ്ഥാനത്ത് എസ്‌ഐആര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. കേല്‍ക്കര്‍. കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ഇതിന്റെ അച്ചടിച്ച പതിപ്പ് രാഷ്ട്രീയപാര്‍ട്ടികള്‍ക്കു കൈമാറി. ആകെ 2,54,42,352 വോട്ടര്‍മാരാണ് കരട് പട്ടികയിലുള്ളത്. മരിച്ചവര്‍-6,49,885, കണ്ടെത്താനാകാത്തവര്‍ –…

പരോൾ നൽകാൻ കൈക്കൂലി വാങ്ങി; ഭാര്യയുടെ അക്കൗണ്ടിലേക്കും പണമെത്തി; ജയിൽ ഡിഐജി വിനോദ് കുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം∙ തടവുകാരിൽനിന്ന് കൈക്കൂലി വാങ്ങിയതിന് ജയിൽ ഡിഐജി എം.കെ. വിനോദ് കൂമാറിനെ സസ്പെൻഡ് ചെയ്തു. കൈക്കൂലി വാങ്ങിയതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.   പരോൾ നൽകാൻ പ്രതികളുടെ ബന്ധുക്കളിൽ നിന്ന് 1.80 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ജയിൽ ഹെഡ്ക്വാർട്ടേഴ്സ്…

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 19-കാരൻ മരിച്ചു

    മാനന്തവാടി: ബൈക്കപകടത്തിൽ പരിക്കേറ്റ് ദീർഘനാളായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആറാട്ടുതറ ഇല്ലത്തുവയൽ അഖിൽ നിവാസിൽ അഭിജിത്ത് (19) ആണ് മരിച്ചത്.   കഴിഞ്ഞ വർഷം വള്ളിയൂർക്കാവ് കണ്ണിവയലിന് സമീപം വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. തുടർന്ന്…

ബ്രേക്ക് നഷ്ടപ്പെട്ട ലോറി അപകടാവസ്ഥയിൽ

താമരശ്ശേരി ചുരം ആറാം വളവിൽ ബ്രേക്ക് നഷ്ടപ്പെട്ട ലോറി അപകടാവസ്ഥയിൽ.ക്രെയിൻ ഉപയോഗിച്ച് ലോറി മാറ്റാനുള്ള ശ്രമം തുടരുന്നു. അതുവരെ ഗതാഗത കുരുക്കുണ്ട്. യാത്രക്കാർ ശ്രദ്ധിക്കുക.

ദുരഭിമാനക്കൊല; 4 മാസം ഗർഭിണിയായ യുവതിയെ വെട്ടികൊലപ്പെടുത്തി പിതാവും സഹോദരനും

ബെംഗളൂരു∙ കര്‍ണാടകയെ നടുക്കി ദുരഭിമാനക്കൊല. ദലിത് യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ചതിന് ഗർഭിണിയായ യുവതിയെ അച്ഛനും സഹോദരനും ബന്ധുവും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി. ഹുബളി സ്വദേശിനി മന്യ പാട്ടീൽ (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഹുബ്ബള്ളി…