ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 19-കാരൻ മരിച്ചു

Spread the love

 

 

മാനന്തവാടി: ബൈക്കപകടത്തിൽ പരിക്കേറ്റ് ദീർഘനാളായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആറാട്ടുതറ ഇല്ലത്തുവയൽ അഖിൽ നിവാസിൽ അഭിജിത്ത് (19) ആണ് മരിച്ചത്.

 

കഴിഞ്ഞ വർഷം വള്ളിയൂർക്കാവ് കണ്ണിവയലിന് സമീപം വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. തുടർന്ന് നാട്ടുകാർ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കിയിരുന്നു. എന്നാൽ അസുഖം പൂർണ്ണമായി ഭേദമാകാത്തതിനെ തുടർന്ന് വീട്ടിൽ ചികിത്സയിൽ തുടരുകയായിരുന്നു.

 

ഇന്നലെ വൈകുന്നേരം അവശനായതിനെ തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ ചന്ദ്രന്റെയും സാവിത്രിയുടെയും മകനാണ്. സഹോദരങ്ങൾ: അജിത്ത്, അഖിൽ. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് ചൂട്ടക്കടവ് ശാന്തിതീരത്ത് നടക്കും.

  • Related Posts

    കരിങ്കല്‍ ക്വാറി: മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണ സമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു

    Spread the love

    Spread the love    കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിന് ഐഎഫ്ടിഇ ആന്‍ഡ് ഒഎസ് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന ഭരണസമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു. ലൈസന്‍സ് വിഷയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വിട്ടു.…

    വോട്ട് ചെയ്ത് കഴിഞ്ഞ് ഹല്‍വ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി വയനാട്ടിലെ കന്നിവോട്ടര്‍

    Spread the love

    Spread the loveകല്‍പ്പറ്റ: ഹല്‍വ കിട്ടിയില്ലെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കന്നി വോട്ടര്‍. വയനാട് കാവുംമന്ദം 142-ാം ബൂത്തില്‍ വോട്ട് ചെയ്ത കന്നി വോട്ടറാണ് ഹല്‍വ ലഭിക്കാത്തതില്‍ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. വോട്ട് ചെയ്തു കഴിഞ്ഞ ഉടനെ ബൂത്തിലെ…

    Leave a Reply

    Your email address will not be published. Required fields are marked *