വന്യജീവിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്

വയനാട്ടിൽ വന്യജീവിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്.തിരുനെല്ലി കാരമാട് ഉന്നതിയിലെ സുനീഷിനാണ് പരിക്കേറ്റത്.വീടിന് സമീപം കളിക്കുന്നതിനിടെയാണ് സംഭവം.കുട്ടി മാനനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

33 വർഷം യുഎസിൽ താമസം: പല തവണ അപേക്ഷിച്ചിട്ടും കുടിയേറ്റ രേഖകൾ ലഭിച്ചില്ല; ഒടുവിൽ വിലങ്ങു വച്ച് ഇന്ത്യയിലേക്ക് നാടുകടത്തി

കലിഫോർണിയ ∙ 33 വർഷമായി കലിഫോർണിയയിലെ ഈസ്റ്റ് ബേയിൽ താമസിച്ചിരുന്ന സിഖ് വനിതയെ, കുടിയേറ്റ രേഖകളില്ലാത്തതിന്റെ പേരിൽ യുഎസിൽനിന്നു നാടുകടത്തി. രണ്ട് മക്കളുമൊത്ത് 1992 ൽ പഞ്ചാബിൽനിന്നു പോയ ഹർജീത് കൗറിനെ (73) ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് അധികൃതർ തടവിലാക്കിയത്…

കനത്ത മഴയിൽ റൺവേ കാണാനായില്ല, വട്ടമിട്ട് പറന്ന് വിമാനം, ഒരു മണിക്കൂർ വൈകി ലാൻഡിങ്

തിരുവനന്തപുരം∙ കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനത്തിന്റെ ലാന്‍ഡിങ് വൈകി. റണ്‍വേ കാണാനാകാതെ വന്നതോടെ കുവൈത്ത് എയര്‍വേയ്‌സിന്റെ വിമാനമാണ് ഇറങ്ങാന്‍ വൈകിയത്. ഇന്നു രാവിലെ 5.45 ന് ഇറങ്ങേണ്ടിയിരുന്ന വിമാനം ഒരു മണിക്കൂര്‍ വൈകി മാത്രമാണ് ലാന്‍ഡിങ് നടത്തിയത്.…

വ്യാജസ്വര്‍ണ്ണം പണയപ്പെടുത്തി 12 ലക്ഷം രൂപയോളം തട്ടിയെടുത്തു;കേസ്

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഫെഡറല്‍ ബാങ്കില്‍ വ്യാജസ്വര്‍ണ്ണം പണയപ്പെടുത്തി 12 ലക്ഷം രൂപയോളം തട്ടിയെടുത്ത സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കുപ്പാടിത്തറ സ്വദേശികളായ കുനിയന്‍ വീട് ബഷീര്‍ (49), എടവട്ടന്‍ വീട് ഷറഫുദ്ധീന്‍ .( 47) എന്നിവര്‍ക്കെതിരെയാണ് പടിഞ്ഞാറത്തറ പോലീസ് വഞ്ചനാകുറ്റം…

വയനാടിന്റെ വാഗമൺ ഇനി ഹരിത ടൂറിസം കേന്ദ്രം; സഞ്ചാരികളുടെ മനം കവർന്ന് മുനീശ്വരൻകുന്ന്

തലപ്പുഴ: വയനാടിന്റെ വാഗമൺ എന്നറിയപ്പെടുന്ന മുനീശ്വരൻ കുന്ന് ഇനി ഹരിത ടൂറിസം കേന്ദ്രം. സഞ്ചാരികളുടെ മനം കവർന്ന് മഞ്ഞില്‍ പൊതിഞ്ഞ് സമുദ്ര നിരപ്പില്‍ നിന്ന് 3355 അടി മുകളില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശം സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും പ്രകൃതി സ്‌നേഹികള്‍ക്കും പ്രിയങ്കരമായ ഇടമാണ്.തിരക്കേറിയ ജീവിതത്തില്‍ നിന്നൊഴിഞ്ഞുമാറി…

ബ്രേക്ക് നഷ്ടമായ ലോറി തട്ടുകടയിലേക്ക് ഇടിച്ചു കയറി; സംഭവം ചുരത്തിൽ

ചുരമിറങ്ങി വരുന്ന ലോറി ബ്രെക്ക് നഷ്ട്ടപ്പെട്ടു 28ലെ തട്ട് കടയിലേക്ക് ഇടിച്ചു കയറി. ആളുകൾക്ക് കാര്യമായ പരിക്കില്ല.3 ഓളം കടകൾ തകർന്നു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം.

ജാമ്യത്തിലിറങ്ങി കോടതി നടപടികളിൽ ഹാജരാവാതെ മുങ്ങി നടക്കുകയായിരുന്നയാളെ പിടികൂടി

മേപ്പാടി :കേസിന് കോടതിയിൽ ഹാജരാവാതെ മുങ്ങി നടന്നയാൾ പിടിയിൽ. മുപ്പൈനാട് വട്ടത്തുവയൽ വൃന്ദാവൻ വീട്ടിൽ വിനോദ് (53) ആണ് പിടിയിലായത്. 2016 ൽ കുടുംബവഴക്കിനെ തുടർന്നുള്ള വിരോധത്തിൽ സഹോദരനെ തടഞ്ഞ് ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ ജാമ്യമെടുത്ത് പിന്നീട് കോടതി നടപടികളിൽ ഹാജരാവാതെ…

പ്രതിക്കായുള്ള തിരച്ചിലിനിടെ അപകടം: കാറും ലോറിയും കൂട്ടിയിടിച്ച് പൊലീസുകാരൻ മരിച്ചു

ലഹരിമരുന്ന് കേസിലെ പ്രതിയായ ഡോക്ടറെ അന്വേഷിച്ച് പോകുന്നതിനിടെ ചെങ്കള നാലാം മൈലിൽ കാറും ലോറിയും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മറ്റൊരു പൊലീസുദ്യോഗസ്ഥന് പരുക്കേറ്റു. ബേക്കൽ ഡിവൈഎസ്പിയുടെ ഡാൻസാഫ് സ്ക്വാഡിൽ പ്രവർത്തിക്കുന്ന സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ചെറുവത്തൂർ മയ്യിച്ച സ്വദേശി…

അറസ്റ്റ് ഭയന്ന് വിമാനത്തിന്റെ റൂട്ട് മാറ്റി നെതന്യാഹു; ‘വിങ്സ് ഓഫ് സായൻ’ അധികമായി പറന്നത് 600 കിലോമീറ്റർ

വാഷിങ്ടൻ∙ യുദ്ധക്കുറ്റങ്ങളിൽ അറസ്റ്റു ചെയ്യുമോ എന്ന് ഭയന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു സഞ്ചാരപാത മാറ്റിയതായി മാധ്യമ റിപ്പോർട്ട്. ഐക്യരാഷ്ട്ര സംഘടനയുടെ സമ്മേളനത്തിൽ പങ്കെടുക്കാനായി പോകവേ നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനം ‘വിങ്സ് ഓഫ് സായൻ’ യൂറോപ്യൻ രാജ്യങ്ങൾക്ക് മുകളിലൂടെയുള്ള പറക്കൽ ഒഴിവാക്കിയതായി…

സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ പോലീസ് – ബാങ്ക് സംയുക്ത പ്രതിരോധം തുടങ്ങുന്നു

സംസ്ഥാനത്തെ എല്ലാ ജില്ലാ പോലീസ് ആസ്ഥാനങ്ങളിലും ഈ വരുന്ന ശനിയാഴ്ച മുതല്‍ സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കുന്നതിനായി പോലീസിന്‍റെയും ബാങ്ക് മാനേജര്‍മാരുടേയും സംയുക്ത യോഗങ്ങള്‍ സംഘടിപ്പിക്കുന്നു.   മ്യൂള്‍ അക്കൗണ്ടുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സംശയാസ്പദമായ അക്കൗണ്ടുകള്‍, ATM withdrawals, Cheque withdrawals,…