33 വർഷം യുഎസിൽ താമസം: പല തവണ അപേക്ഷിച്ചിട്ടും കുടിയേറ്റ രേഖകൾ ലഭിച്ചില്ല; ഒടുവിൽ വിലങ്ങു വച്ച് ഇന്ത്യയിലേക്ക് നാടുകടത്തി

Spread the love

കലിഫോർണിയ ∙ 33 വർഷമായി കലിഫോർണിയയിലെ ഈസ്റ്റ് ബേയിൽ താമസിച്ചിരുന്ന സിഖ് വനിതയെ, കുടിയേറ്റ രേഖകളില്ലാത്തതിന്റെ പേരിൽ യുഎസിൽനിന്നു നാടുകടത്തി. രണ്ട് മക്കളുമൊത്ത് 1992 ൽ പഞ്ചാബിൽനിന്നു പോയ ഹർജീത് കൗറിനെ (73) ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് അധികൃതർ തടവിലാക്കിയത് സിഖ് സമൂഹത്തിന്റെ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

 

കലിഫോർണിയയിലെ ഇന്ത്യൻ തുണിക്കടയിൽ 2 പതിറ്റാണ്ടു കാലം ജോലി ചെയ്തിരുന്ന ഹർജീത് കൗർ മക്കൾക്കും 5 കൊച്ചുമക്കൾക്കുമൊപ്പം താമസിച്ചുവരികയായിരുന്നു. പല തവണ അപേക്ഷിച്ചിട്ടും കുടിയേറ്റ രേഖകൾ അംഗീകരിച്ചുകിട്ടാതെ വന്നതോടെ എല്ലാ വർഷവും സാൻഫ്രാൻസിസ്കോയിലെ ഓഫിസിൽ സ്വയം ഹാജരാകുന്നതു പതിവാക്കിയിരുന്നു.

 

കൂടുതൽ കടലാസു പണികൾ വേണമെന്നു പറഞ്ഞ് ഇത്തവണ ഹർജീതിനെ വിളിച്ചുവരുത്തിയ അധികൃതർ അവരെ ബേക്കേഴ്സ് ഫീൽഡിലെ കേന്ദ്രത്തിലേക്കു മാറ്റി. തുടർന്ന് വിലങ്ങു വച്ച് ലൊസാഞ്ചലസിലേക്കു കൊണ്ടുപോയി ആദ്യം ജോർജിയയിലേക്കും തുടർന്ന് ന്യൂഡൽഹിയിലേക്കും വിമാനം കയറ്റിവി‌ട്ടെന്ന് ഹർജീത്തിന്റെ അഭിഭാഷകൻ ദീപക് അലുവാലിയ പറഞ്ഞു. ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന ഹർജീത്തിനെ ഒന്നു കാണാനും യാത്ര പറയാനും അവസരം നൽകണമെന്ന ബന്ധുക്കളുടെ അഭ്യർഥന അധികൃതർ തള്ളി.

  • Related Posts

    കൊഴുപ്പ് കൂടിയ ഭക്ഷണം സ്തനാർബുദ സാധ്യത വർധിപ്പിക്കും, പുതിയ പഠനം

    Spread the love

    Spread the loveകൊഴുപ്പ് കൂടിയ ഭക്ഷണശീലം സ്തനാർബുദ സാധ്യത കൂട്ടുമെന്ന് ന്യൂജഴ്സിയിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി പഠനം. ഉയർന്ന കൊഴുപ്പുള്ള ഭക്ഷണങ്ങൾ ട്യൂമർ വളർച്ചയെ സ്വാധീനിക്കുകയും ട്രിപ്പിൾ നെഗറ്റീവ് ബ്രെസ്റ്റ് കാൻസർ പോലുള്ള വേഗത്തിൽ പടരുന്ന സ്തനാർബുദങ്ങൾക്കുള്ള സാധ്യത കൂട്ടുകയും ചെയ്യുമെന്ന് പഠനത്തിൽ…

    കാത്തിരിപ്പ് വിഫലം; വിനോദയാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

    Spread the love

    Spread the loveബെംഗളൂരു ∙ വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപം കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തി. തിരച്ചിൽ ആരംഭിച്ച് മൂന്നാം ദിവസം പിന്നിടുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും വനംവകുപ്പും ദുരന്തനിവാരണ…

    Leave a Reply

    Your email address will not be published. Required fields are marked *