കോഴിക്കോട് ആശുപത്രിയുടെ ചുറ്റുമതില്‍ ഇടിഞ്ഞുവീണു

കോഴിക്കോട്: കോട്ടപ്പറമ്പ് ‘അമ്മയും കുഞ്ഞും’ ആശുപത്രിയുടെ ചുറ്റുമതിലിന്റെ ഒരു ഭാ​ഗം ഇടിഞ്ഞുവീണു. ആശുപത്രിക്കു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കെട്ടിട നിർമ്മാണത്തിനായി മണ്ണെടുക്കുമ്പോഴാണ് അപകടം. ആർക്കും പരിക്കില്ല.   ജൂലായിൽ നിർമാണ പ്രവൃത്തികൾ നടക്കുന്ന സമയത്ത് ആശുപത്രി മതിലിന് കേടുപാട് സംഭവിക്കുകയും…

പട്ടാപ്പകൽ നടുറോഡിൽ വച്ച് ഭാര്യയെ വെടിവച്ചുകൊന്നു; പ്രതി കസ്റ്റഡിയിൽ

ഭോപ്പാൽ ∙ ഗ്വാളിയറിലെ രൂപ് സിങ് സ്റ്റേഡിയത്തിനു സമീപം 28 കാരിയായ സ്ത്രീയെ ഭർത്താവ് വെടിവച്ചു കൊലപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. അരവിന്ദ് പരിഹാർ ഭാര്യ നന്ദിനിയെ തടഞ്ഞുനിർത്തി തോക്ക് പുറത്തെടുത്ത് തലയിലേക്ക് വെടിയുതിർക്കുകയായിരുന്നു. ദാമ്പത്യജീവിതത്തിലെ പ്രശനങ്ങളെ തുടർന്ന് ഇരുവരും വേർപിരിഞ്ഞു…

അനുമതിയില്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി; ജെ സി ബി യും , ടിപ്പറും കസ്റ്റഡിയിൽ

ആറാംമൈല്‍:അഞ്ചുകുന്ന് വില്ലേജ് പരിധിയിലെ ആറാം മൈലില്‍ അനുമതിയില്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരുടെ ജെ സി ബി യും , ടിപ്പറും റവന്യു വകുപ്പ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് സംഭവം. മാനന്തവാടി താലൂക്ക് പരിധിയിലുള്ള വിവിധ പ്രദേശങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി ഇല്ലാതെ…

പാമ്പുകടിയും അപകടങ്ങളും സ്കൂളിന്റെ പടിക്കു പുറത്ത്; കുട്ടികളുടെ സുരക്ഷയുറപ്പാക്കാൻ കരട് മാർഗരേഖ

സ്കൂൾ കെട്ടിടങ്ങളുടെ ഉറപ്പും പരിസരങ്ങളുടെ ശുചീകരണവും ജീവനക്കാർക്കു പ്രഥമശുശൂഷാ പരിശീലനവും അടക്കം, വിദ്യാർഥികളുടെ സുരക്ഷയ്ക്കും പാമ്പു കടിയേൽക്കുന്നത് അടക്കമുള്ള അപകടങ്ങൾ ഒഴിവാക്കാനും വിശദ നിർദേശങ്ങളുമായി സർക്കാർ. ഇന്നലെ ഹൈക്കോടതിയിൽ സമർപ്പിച്ച കരടു മാർഗരേഖയിലാണ് കർശന സുരക്ഷാ മുന്നൊരുക്കങ്ങളെപ്പറ്റി നിർദേശങ്ങളുള്ളത്. ബത്തേരിയിൽ സ്കൂൾ…

ലേണേഴ്സ് ടെസ്റ്റ്: ചോദ്യങ്ങളും സമയവും കൂട്ടി; ഡ്രൈവിങ് സ്കൂളുകാർക്കും പരീക്ഷ

തിരുവനന്തപുരം ∙ ഡ്രൈവിങ് ലൈസന്‍സന് മുന്നോടിയായുള്ള ലേണേഴ്‌സ് ഓണ്‍ലൈന്‍ ടെസ്റ്റിന്റെ മാതൃക ഒക്‌ടോബര്‍ 1 മുതല്‍ മാറുന്നു. ചോദ്യങ്ങളുടെ എണ്ണം 30 ആക്കി. ഉത്തരം നൽകാനുള്ള സമയവും കൂട്ടി 30 സെക്കൻഡ് ആക്കി. ഡ്രൈവിങ് സ്കൂൾ പരിശീലകർ‌ക്കും പരീക്ഷയുണ്ട്. മോട്ടർ വാഹന…

പിടിച്ചുനിൽക്കാൻ പറ്റുന്നില്ല;ആത്മഹത്യക്ക് ശ്രമിച്ച് പത്മജ

ആത്മഹത്യ ചെയ്‌ത എൻ എം വിജയൻ്റെ മരുമകൾ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് ഉച്ചയോടെ മണിച്ചിറയിലെ വീട്ടിൽ വച്ചാണ് സംഭവം. ഇവരെ സുൽത്താൻ ബത്തേരിയിലെ   സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.   പിടിച്ചുനിൽക്കാൻ പറ്റുന്നില്ലെന്നും കുറെയായി…

വെടിയുണ്ടകളുമായി യുവാവ് പിടിയിൽ

തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെടിയുണ്ടകളുമായി യുവാവ് പിടിയിലായി. കോഴിക്കോട് താമരശ്ശേരി സ്വദേശി എന്‍.പി. സുഹൈബ് (40) ആണ് 30 വെടിയുണ്ടകളുമായി പിടിയിലായത്. ഇയാളെ തുടര്‍നടപടികള്‍ക്കായി തിരുനെല്ലി പോലീസിന് കൈമാറി. ഇന്ന് രാവിലെ തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പ്രിവന്റീവ് ഓഫീസര്‍…

സ്വന്തമായി മൊബൈൽ നമ്പരില്ല; ‘ഒരു കോടിയിട്ടാൽ രണ്ടുകോടി’, തുക ചോദിച്ചാൽ മുങ്ങും

കണ്ണൂർ∙ ഓൺലൈൻ ഷെയർ ട്രേഡിങ് വ്യാജ ആപ്പിലൂടെ മട്ടന്നൂർ സ്വദേശിയായ ഡോക്ടറുടെ 4.4 കോടി രൂപ തട്ടിയ സംഘത്തിലെ മുഖ്യപ്രതി എറണാകുളം അറക്കപ്പടി സ്വദേശി സൈനുൽ ആബിദിന് (41) സ്വന്തമായി മൊബൈൽ നമ്പരില്ല. ആബിദിൻ സൈബർ തട്ടിപ്പുകൾക്ക് ഉപയോഗിച്ചിരുന്നതെല്ലാം മറ്റുള്ളവരുടെ പേരിലെടുത്ത…

ഭർത്താവിന് തന്നേക്കാൾ സ്നേഹം കുട്ടിയോട്; നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകി കൊലപ്പെടുത്തി അമ്മ, അറസ്റ്റ്

മാർത്താണ്ഡം കരുങ്കലിനു സമീപം നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകിക്കയറ്റി കൊലപ്പെടുത്തിയെന്ന കേസിൽ അമ്മ അറസ്റ്റിൽ. കരുങ്കൽ പാലൂർ കാട്ടുവിള സ്വദേശി ബെനിറ്റ ജയ അന്നാൾ (21) ആണ് അറസ്റ്റിലായത്. ദിണ്ഡിഗൽ സ്വദേശി കാർത്തിക്കുമായുള്ള വിവാഹത്തെത്തുടർന്ന് ദമ്പതികൾ അവിടെ താമസിക്കുകയായിരുന്നു.…

യുവതി യുകെയിൽ കൂട്ടബലാത്സംഗത്തിനിരയായി; ‘സ്വന്തംനാട്ടിലേക്ക് മടങ്ങിപ്പോകാൻ ആക്രോശിച്ച് പ്രതികൾ

ലണ്ടന്‍: യുകെയില്‍ സിഖ് യുവതിയെ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ഓള്‍ഡ്ബറിയിലെ ടെയിം റോഡിന് സമീപമായിരുന്നു സംഭവം.   ഇരുപത് വയസ്സുള്ള യുവതിയാണ് ബലാത്സംഗത്തിരയായതെന്നും തദ്ദേശീയരായ രണ്ട് പുരുഷന്മാരാണ് ഇവരെ ആക്രമിച്ചതെന്നുമാണ്…