പാമ്പുകടിയും അപകടങ്ങളും സ്കൂളിന്റെ പടിക്കു പുറത്ത്; കുട്ടികളുടെ സുരക്ഷയുറപ്പാക്കാൻ കരട് മാർഗരേഖ

Spread the love

സ്കൂൾ കെട്ടിടങ്ങളുടെ ഉറപ്പും പരിസരങ്ങളുടെ ശുചീകരണവും ജീവനക്കാർക്കു പ്രഥമശുശൂഷാ പരിശീലനവും അടക്കം, വിദ്യാർഥികളുടെ സുരക്ഷയ്ക്കും പാമ്പു കടിയേൽക്കുന്നത് അടക്കമുള്ള അപകടങ്ങൾ ഒഴിവാക്കാനും വിശദ നിർദേശങ്ങളുമായി സർക്കാർ. ഇന്നലെ ഹൈക്കോടതിയിൽ സമർപ്പിച്ച കരടു മാർഗരേഖയിലാണ് കർശന സുരക്ഷാ മുന്നൊരുക്കങ്ങളെപ്പറ്റി നിർദേശങ്ങളുള്ളത്. ബത്തേരിയിൽ സ്കൂൾ വിദ്യാർഥിക്ക് പാമ്പു കടിയേറ്റ സാഹചര്യത്തിൽ സ്കൂളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ കുളത്തൂർ ജയ്സിങ് സമര്‍പ്പിച്ച ഹർജി ചീഫ് ജസ്റ്റിസിനു മുമ്പാകെയുണ്ട്. കോടതി നിർദേശ പ്രകാരം ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത യോഗത്തിലാണ് കരട് മാർഗരേഖയ്ക്ക് രൂപമായത്. എല്ലാ വകുപ്പുകളുമായും ചർച്ച നടത്തിയ ശേഷം മാർഗരേഖയിലെ നിർദേശങ്ങൾ അന്തിമമാക്കുമെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നു.

 

പ്രധാന നിർദേശങ്ങൾ

∙ കെട്ടിടങ്ങളുടെ ഉറപ്പ്, ക്ലാസ് മുറികളുടെ അവസ്ഥ, ശുചിമുറികൾ, വൈദ്യുതി, ചുറ്റുമതിൽ തുടങ്ങിയ കാര്യങ്ങളിൽ എല്ലാ സ്കൂളുകളും സുരക്ഷാ ഓഡിറ്റ് നടത്തണം. തുറന്ന കുഴികൾ, തകർന്ന തറ, വൈദ്യുതി വയറുകൾ, ഉറപ്പില്ലാത്ത വാതിലും ജനാലകളും അടക്കമുള്ളവ നന്നാക്കണം. സ്കൂളിന്റെ പരിസരങ്ങൾ കാടുപിടിച്ചോ വെള്ളം കെട്ടിക്കിടക്കുന്നതോ ആവരുത്. പാമ്പോ വന്യമൃഗങ്ങളോ കടന്നു വരാനുള്ള സാഹചര്യങ്ങൾ ഇല്ലാതിരിക്കണം. സുരക്ഷിതമല്ലാത്ത ഇടങ്ങളിൽ കുട്ടികൾ കടന്നു ചെല്ലുന്നില്ലെന്ന് ഉറപ്പാക്കണം.

∙ എല്ലാ സ്കൂളുകളിലും പ്രഥമശുശ്രൂഷാ സംവിധാനം ഉണ്ടാകണം. സിപിആർ അടക്കമുള്ള പ്രഥമ ശുശ്രൂഷയിൽ 2 ജീവനക്കാരെങ്കിലും പരിശീലനം നേടിയിരിക്കണം.

∙ എല്ലാ സ്കൂളു‍കൾക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായോ താലൂക്ക് ആശുപത്രികളുമായോ സഹകരിച്ച് ഒരു ‘ചൈൽഡ് എമർജൻസി മെഡിക്കൽ റെസ്പോൺസ് പ്ലാൻ’ ഉണ്ടായിരിക്കണം. ആശുപത്രികളുടേയും ആന്റി വെനം ലഭ്യമായ ആരോഗ്യകേന്ദ്രങ്ങളുടെയും പട്ടിക സ്കൂളിലുണ്ടാവണം. വനംവകുപ്പുമായി ചേർന്ന് അംഗീകൃത പാമ്പു പിടുത്തക്കാരുെടയും പാമ്പിനെ കൈകാര്യം ചെയ്യുന്നവരുടെയും പട്ടിക തയാറാക്കണം. പാമ്പുകള്‍, എലി പോലുള്ളവ തുടങ്ങിയവ സ്കൂളിലേക്ക് കടക്കാൻ സാധ്യതയുള്ള എല്ലായിടവും അടയ്ക്കണം.

∙ മഴക്കാലത്തിനും അധ്യയന വർഷം ആരംഭിക്കുന്നതിനും മുൻപ് സ്കൂൾ പരിസരം വൃത്തിയാക്കിയിരിക്കണം. വൃത്തിയും എല്ലാ സൗകര്യങ്ങളുമുള്ള ശുചിമുറികൾ ഉറപ്പാക്കിയിരിക്കണം. പാമ്പുകടി, അഗ്നിബാധ, വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങിയ സാഹചര്യങ്ങളെ നേരിടാനുള്ള മോക് ഡ്രില്ലുകൾ സ്കൂളുകൾ നടത്തണം.

 

∙ ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും സ്കൂൾ വളപ്പിൽ കുന്നുകൂടാൻ അനുവദിക്കരുത്, ഇത് തിന്നാൻ എലിയും മറ്റുമെത്താം, അവയെ പിടിക്കാൻ പാമ്പുകളും. സ്കൂൾ അധികൃതരും തദ്ദേശ സ്ഥാപന പ്രതിനിധികളും ചേർന്ന് സ്കൂൾ കെട്ടിടം സമയാസമയങ്ങളിൽ വിശദമായി പരിശോധിക്കണം. സ്കൂൾ പരിസരങ്ങളിൽ വിറക്, ഇഷ്ടിക, നിർമാണ സാമഗ്രികൾ തുടങ്ങിയവയൊന്നും കുന്നുകൂടി കിടക്കാൻ പാടില്ല. പാമ്പുകൾ ഇവക്കിടയിൽ ഒളിച്ചിരിക്കാം. വൈകിട്ട് സ്കൂളിന്റെ വാതിലുകളും ജനലുകളും നന്നായി അടച്ചെന്ന് ഉറപ്പു വരുത്തണം. ഇതുവഴി ഇഴജന്തുക്കളോ മറ്റുള്ളവയോ അകത്തു കടക്കില്ലെന്ന് ഉറപ്പാക്കാൻ പറ്റും. കുട്ടികളുടെ ബാഗും ഷൂസും ക്ലാസ് മുറിക്ക് പുറത്ത് വയ്ക്കാന്‍ പാടില്ല. പാമ്പുകൾ അവയിൽ കയറി ഒളിച്ചിരിക്കാൻ സാധ്യതയുണ്ട്.

∙ പാമ്പു കടിയേറ്റാലുള്ള അപകടം, പാമ്പുകളെ തിരിച്ചറിയൽ തുടങ്ങിയ കാര്യങ്ങളെപ്പറ്റി കൃത്യമായ ഇടവേളകളിൽ ക്ലാസുകൾ ന‌ടത്തണം. പാമ്പുകടിയിൽനിന്നു രക്ഷ നേടുന്നതിനുള്ള കാര്യങ്ങൾ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. മധ്യവേനലവധിക്ക് ശേഷം സ്കൂളുകൾ തുറക്കുന്നതിനു മുമ്പ് സർപ്പ വോളന്റിയർമാരുടെ ‘സർപ്പ സുരക്ഷ’ പരിപാടി സ്കൂളുകളിൽ നടത്തുന്നതു വഴി അപകടകാരികളായ പാമ്പുകൾ അതിനു സമീപമുണ്ടോ എന്നു മനസിലാക്കാം. താലൂക്ക് ആശുപത്രിക്കു മുകളിലുള്ള ആശുപത്രികളിൽ ആന്റി വെനം ഉണ്ടെന്ന് സർക്കാരുകൾ ഉറപ്പു വരുത്തണം.

 

∙ കുട്ടികളുടെ സുരക്ഷ പരിശോധിക്കുന്നതിന് എല്ലാ സ്കൂളുകളിലും ഒരു സേഫ്റ്റി മോണിറ്ററിങ് കമ്മിറ്റി ഉണ്ടാകണം. സ്കൂൾ മാനേജർ, ഹെഡ്മാസ്റ്റർ, പിടിഎ, അധ്യാപക/അനധ്യാപക പ്രതിനിധികൾ, വാർഡ് അംഗം, വനം വകുപ്പ്, വൈദ്യുതി വകുപ്പ്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ്, ആരോഗ്യ വകുപ്പ് തുടങ്ങിയവയുടെ പ്രതിനിധികൾ തുടങ്ങിയവർ കമ്മിറ്റിയിലുണ്ടാവണം. എല്ലാ അംഗങ്ങളും സാക്ഷ്യപ്പെടുത്തിയ മോണിറ്ററിങ് കമ്മിറ്റി സർട്ടിഫിക്കറ്റിനൊപ്പമായിരിക്കണം സ്കൂളിന്റെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ.

  • Related Posts

    വാൽപ്പാറയിൽ വാഹനാപകടം; 5 മലയാളികൾക്ക് ദാരുണാന്ത്യം

    Spread the love

    Spread the loveപാലക്കാട്∙ പൊള്ളാച്ചി വാൽപ്പാറയിൽ മിനിവാൻ അപകടത്തിൽപ്പെട്ടു. 5 മലയാളികൾ മരിച്ചു. 12 പേരോളം വാഹനത്തിലുണ്ടായിരുന്നു. തൃശൂർ ഭാഗത്തുനിന്നു വന്ന മിനിവാൻ ആണ് അപകടത്തിൽപ്പെട്ടത്. പതിമൂന്നാം ഹെയർപിന്നിൽ വച്ചായിരുന്നു അപകടം. ഒരാളുടെ മൃതദേഹം ജനറൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.

    കുംഭമേള പെൺകുട്ടിയെ നേരിൽ കാണാതെ മടങ്ങില്ലെന്ന് മധ്യപ്രദേശ് പൊലീസ്; ഹാജരാകില്ലെന്ന് വൈറൽ താരം

    Spread the love

    Spread the loveകൊച്ചി ∙ കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പെൺകുട്ടിയേയും ഭർത്താവ് മുഹമ്മദ് ഫർമാനെയും നേരിൽ കാണണമെന്ന കർശന നിലപാടിൽ മധ്യപ്രദേശ് പൊലീസ്. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ മധ്യപ്രദേശ് പൊലീസ് കേസിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തണമെന്ന തീരുമാനത്തിൽ‍ നഗരത്തിൽ…

    Leave a Reply

    Your email address will not be published. Required fields are marked *