വെടിയുണ്ടകളുമായി യുവാവ് പിടിയിൽ

Spread the love

തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെടിയുണ്ടകളുമായി യുവാവ് പിടിയിലായി. കോഴിക്കോട് താമരശ്ശേരി സ്വദേശി എന്‍.പി. സുഹൈബ് (40) ആണ് 30 വെടിയുണ്ടകളുമായി പിടിയിലായത്. ഇയാളെ തുടര്‍നടപടികള്‍ക്കായി തിരുനെല്ലി പോലീസിന് കൈമാറി.

ഇന്ന് രാവിലെ തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പ്രിവന്റീവ് ഓഫീസര്‍ ജോണി. കെ യുടെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. കര്‍ണാടകയില്‍ നിന്ന് കാല്‍നടയായി വന്ന സുഹൈബിനെ സംശയം തോന്നി ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൈവശം വെടിയുണ്ടകള്‍ കണ്ടെത്തിയത്. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സുരേന്ദ്രന്‍ എം.കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജേഷ് കെ. തോമസ്, ശശികുമാര്‍ പി. എന്‍, സുധിപ് ബി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. സംഭവത്തെക്കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തും.

  • Related Posts

    350 ലധികം അശ്ലീല വിഡിയോകള്‍, പീഡിപ്പിച്ചത് 180 ലധികം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ചൂഷണത്തിനിരയാക്കി; ‘പ്രണയക്കെണി’യൊരുക്കിയ 19കാരന്‍ പിടിയില്‍

    Spread the love

    Spread the loveമുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയില്‍ 180 ലധികം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും അശ്ലീല വിഡിയോകള്‍ ചിത്രീകരിക്കുകയും ചെയ്‌തെന്ന പരാതിയില്‍ മുഹമ്മദ് അയാസ് എന്ന തന്‍വീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമരാവതിയിലെ പരത്വാഡ സ്വദേശിയായ 19 കാരനെതിരെ ബിജെപി…

    വാഹനാപകടത്തിൽ യുവതിയ്ക്ക് പരുക്കേറ്റു; ശാരീരികമായി ഉപദ്രവിച്ച് വ്യാപാരി, കേസ്

    Spread the love

    Spread the loveകായംകുളം∙ ദേശീയ പാതയിൽ ഓട്ടോറിക്ഷ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വ്യാപാരി വ്യവസായി യൂണിറ്റ് ഭാരവാഹി ഉപദ്രവിച്ചതായി കേസ്. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെയാണ് കേസ്. ഈ…

    Leave a Reply

    Your email address will not be published. Required fields are marked *