യുവതി യുകെയിൽ കൂട്ടബലാത്സംഗത്തിനിരയായി; ‘സ്വന്തംനാട്ടിലേക്ക് മടങ്ങിപ്പോകാൻ ആക്രോശിച്ച് പ്രതികൾ

Spread the love

ലണ്ടന്‍: യുകെയില്‍ സിഖ് യുവതിയെ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ഓള്‍ഡ്ബറിയിലെ ടെയിം റോഡിന് സമീപമായിരുന്നു സംഭവം.

 

ഇരുപത് വയസ്സുള്ള യുവതിയാണ് ബലാത്സംഗത്തിരയായതെന്നും തദ്ദേശീയരായ രണ്ട് പുരുഷന്മാരാണ് ഇവരെ ആക്രമിച്ചതെന്നുമാണ് റിപ്പോർട്ട്. യുവതിയോട്, സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാൻ ഇവർ ആക്രോശിക്കുകയും ചെയ്തു.

 

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും ഫോറൻസിക് പരിശോധനകൾ നടത്തുകയും ചെയ്യുന്നുണ്ട്. യുവതി ബലാത്സംഗത്തിനിരയായ സംഭവം പ്രദേശത്തെ സിഖ് സമൂഹത്തിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. വംശീയലക്ഷ്യത്തോടെയുള്ള ആക്രമണം എന്ന നിലയ്ക്കാണ് അവർ സംഭവത്തെ നോക്കിക്കാണുന്നത്.

 

അതേസമയം, സിഖ് സമൂഹത്തിന്റെ രോഷത്തെ പൂർണമായി മനസ്സിലാക്കുന്നുവെന്നും പ്രദേശത്ത് പട്രോളിങ് വർധിപ്പിക്കുമെന്നും ഒരു മുതിർന്ന പ്രാദേശിക പോലീസ് ഉദ്യോഗസ്ഥൻ ഉറപ്പുനൽകിയിട്ടുണ്ട്.

  • Related Posts

    350 ലധികം അശ്ലീല വിഡിയോകള്‍, പീഡിപ്പിച്ചത് 180 ലധികം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ചൂഷണത്തിനിരയാക്കി; ‘പ്രണയക്കെണി’യൊരുക്കിയ 19കാരന്‍ പിടിയില്‍

    Spread the love

    Spread the loveമുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയില്‍ 180 ലധികം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും അശ്ലീല വിഡിയോകള്‍ ചിത്രീകരിക്കുകയും ചെയ്‌തെന്ന പരാതിയില്‍ മുഹമ്മദ് അയാസ് എന്ന തന്‍വീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമരാവതിയിലെ പരത്വാഡ സ്വദേശിയായ 19 കാരനെതിരെ ബിജെപി…

    വാഹനാപകടത്തിൽ യുവതിയ്ക്ക് പരുക്കേറ്റു; ശാരീരികമായി ഉപദ്രവിച്ച് വ്യാപാരി, കേസ്

    Spread the love

    Spread the loveകായംകുളം∙ ദേശീയ പാതയിൽ ഓട്ടോറിക്ഷ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വ്യാപാരി വ്യവസായി യൂണിറ്റ് ഭാരവാഹി ഉപദ്രവിച്ചതായി കേസ്. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെയാണ് കേസ്. ഈ…

    Leave a Reply

    Your email address will not be published. Required fields are marked *