പത്താം ക്ലാസുകാരി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

പത്താം ക്ലാസുകാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കാസർകോട്  ബന്തടുക്കയിലാണ് സംഭവം. കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ദേവികയെയാണ് (16) ഇന്ന് രാവിലെ സാരിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ബന്തടുക്ക ഗ്രാമീണ ബാങ്കിനു സമീപം ഹോട്ടൽ നടത്തുന്ന ഉന്തത്തടുക്കയിലെ സവിതയുടെ…

സ്റ്റീൽ വള കൊണ്ട് അച്ഛന്റെ തലയ്ക്കടിച്ച് ഇരട്ടകൾ, കഴുത്ത് തിരിച്ചു; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

ഇരട്ടകളായ മക്കൾ മൂന്നാഴ്ച മുൻപു മദ്യലഹരിയിലെത്തി മർദിച്ചതിനെ തുടർന്നു സാന്ത്വന പരിചരണ കേന്ദ്രത്തിലേക്കു മാറ്റിയ കിടപ്പുരോഗിയായ അച്ഛൻ മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് 8–ാം വാർഡ് ചന്ദ്രാനിവാസിൽ ചന്ദ്രശേഖരൻ നായരാണ് (79) മരിച്ചത്. പിതാവിനെ മർദിക്കുകയും സംഭവത്തിന്റെ വിഡിയോ ഫോണിൽ പകർത്തി പ്രചരിപ്പിക്കുകയും…

ഡിവൈഡ‍ർ കണ്ടില്ല; കെഎസ്ആർടിസി അപകടത്തിൽപ്പെട്ട് 28 പേർക്ക് പരിക്ക്

ആലപ്പുഴ ∙ ചേർത്തലയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽപെട്ട് 28 പേർക്ക് പരുക്ക്. കോയമ്പത്തൂർ – തിരുവനന്തപുരം ബസ്സാണ് അപകടത്തിൽപെട്ടത്. ദേശീയപാതയിലെ അടിപ്പാതയിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. ദേശീയപാത നിർമാണം നടക്കുന്നതിനാൽ വച്ചിരിക്കുന്ന ഡിവൈഡർ ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല. ഇതാണ് അപകടത്തിനു വഴിയൊരുക്കിയത്.  …

ചാറ്റില്‍ തുടക്കം, നഗ്നവിഡിയോ ആവശ്യപ്പെടും, പിന്നെ ഭീഷണി; ടാറ്റൂ ആർട്ടിസ്റ്റ് ബിപിൻ ചതിയിൽപ്പെടുത്തിയത് ഒട്ടേറെ പെൺകുട്ടികളെ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടു നഗ്നവിഡിയോകളും മറ്റും ആവശ്യപ്പെടുകയും പിന്നീടതു പ്രചരിപ്പിക്കും എന്നു ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ ടാറ്റൂ ആർട്ടിസ്റ്റ് അറസ്റ്റിൽ. കൊല്ലം പുന്നല പിറവന്തൂർ കരവൂർ ഷൺമുഖ വിലാസത്തിൽ ബി. ബിപിനെ (22) ആണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ്…

പൊലീസിനെ തല്ലിയാൽ ബിരിയാണി വാങ്ങി കൊടുക്കണോ’; സുജിത്തിന്റെ വിവാഹം: അവഹേളന പ്രസംഗവുമായി സിപിഎം ജില്ലാ സെക്രട്ടറി

തൃശൂർ∙ സ്വാതന്ത്ര്യസമര സേനാനിയുടേതെന്ന പോലെയാണ് കുന്നംകുളത്തെ ഒരു വിവാഹം മാധ്യമങ്ങൾ കാണിക്കുന്നതെന്നു സിപിഎം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൽ ഖാദർ. ഖത്തറിനെതിരായ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് സിപിഎം നടത്തിയ സാമ്രാജ്യത്വ വിരുദ്ധ ദിനത്തിന്റെ ഭാഗമായി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം…

ജയേഷ് പോക്സോ കേസിലും പ്രതി; പീഡിപ്പിച്ചത് പതിനാറുകാരിയെ

പത്തനംതിട്ട ∙ പത്തനംതിട്ടയില്‍ യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി ജയേഷ് പോക്‌സോ കേസിലും പ്രതിയെന്ന് പൊലീസ്. 2016ലാണ് പോക്‌സോ കേസിന് ആസ്പദമായ സംഭവം നടന്നത്. പതിനാറുകാരിക്ക് എതിരെയാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. ജയേഷ് സ്ഥിരം കുറ്റവാളിയാണെന്നാണ് പൊലീസിന്റെ…

യുകെ പാർലമെന്റിൽ പുരസ്കാരം ഏറ്റുവാങ്ങിയെന്ന് ആര്യ; അത് വാടക ഹാളല്ലേയെന്ന് സമൂഹ മാധ്യമങ്ങൾ; വീണ്ടും വിവാദം

തിരുവനന്തപുരം ∙ മേയര്‍ ആര്യ രാജേന്ദ്രന്‍ ലണ്ടനില്‍ സ്വീകരിച്ച വേള്‍ഡ് ബുക് ഓഫ് റെക്കോര്‍ഡ്‌സിനെപ്പറ്റി വിവാദം. അവാർഡ് വാങ്ങാൻ സർക്കാർ അനുമതിയോടെ നഗരസഭയുടെ ചെലവിലായിരുന്നു ആര്യയുടെ യാത്ര. ബ്രിട്ടിഷ് പാര്‍ലമെന്റില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനു വിമാനയാത്രയ്ക്ക് അനുമതി നല്‍കിയും യാത്രാച്ചെലവ് നഗരസഭയുടെ…

കൊളഗപ്പാറയിൽ ബസ്സിടിച്ച് കാൽനടയാത്രികന് പരിക്ക്

കൊളഗപ്പാറയിൽ ബസ്സിടിച്ച് കാൽനടയാത്രികന് പരിക്ക്. മുട്ടിൽ പരിയാരം സ്വദേശി മുരളി (45)യ്ക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഇയാളെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേ ജിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം 7 മണിയോടെയാണ് അപകടം നടന്നത്.

അവധി ദിനങ്ങളില്‍ അനധികൃത മണ്ണെടുപ്പ്:കടുത്ത നടപടിയെടുക്കുമെന്ന് റവന്യൂ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്

മാനന്തവാടി : പൊതു അവധി ദിനങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ മണ്ണെടുപ്പ് നടത്തുന്നതിന് എതിരെ നടപടി ശക്തമാക്കി റവന്യു അധികൃതര്‍. താലൂക്ക് പരിധിയില്‍ അനധികൃത മണ്ണെടുപ്പ് നടത്താന്‍ ഉപയോഗിച്ച 3 മണ്ണുമാന്തി യന്ത്രങ്ങളും 2 ടിപ്പറുകളും റവന്യു അധികൃതര്‍ പിടിച്ചെടുത്തു. മാനന്തവാടി വില്ലേജ്…

ഭര്‍ത്താവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി:ഭാര്യ അറസ്റ്റിൽ; സംഭവം വയനാട്ടിൽ

പുല്‍പ്പള്ളി: ഭര്‍ത്താവിനെ തലയ്ക്ക് അടിച്ചുകൊന്ന സംഭവത്തില്‍ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. കാര്യമ്പാതി ചന്ദ്രന്‍ (56) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ ഭവാനി (54) നെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു കൊലപാതകം.  ശുചിമുറിയില്‍പോകുന്നതിനായി കട്ടിലില്‍നിന്നും എഴുന്നേറ്റ ചന്ദ്രന്‍ നിലത്തുവീണെന്നുപറഞ്ഞായിരുന്നു ഭവനി…