സ്റ്റീൽ വള കൊണ്ട് അച്ഛന്റെ തലയ്ക്കടിച്ച് ഇരട്ടകൾ, കഴുത്ത് തിരിച്ചു; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

Spread the love

ഇരട്ടകളായ മക്കൾ മൂന്നാഴ്ച മുൻപു മദ്യലഹരിയിലെത്തി മർദിച്ചതിനെ തുടർന്നു സാന്ത്വന പരിചരണ കേന്ദ്രത്തിലേക്കു മാറ്റിയ കിടപ്പുരോഗിയായ അച്ഛൻ മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് 8–ാം വാർഡ് ചന്ദ്രാനിവാസിൽ ചന്ദ്രശേഖരൻ നായരാണ് (79) മരിച്ചത്. പിതാവിനെ മർദിക്കുകയും സംഭവത്തിന്റെ വിഡിയോ ഫോണിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ മക്കളായ അഖിൽ ചന്ദ്രൻ (30), നിഖിൽ ചന്ദ്രൻ (30) എന്നിവർ റിമാൻഡിലാണ്.

 

മർദനമേറ്റ് അവശനായ ചന്ദ്രശേഖരൻ നായരെ മൂത്തമകൻ പ്രവീണാണു ചേർത്തലയിലെ സ്വകാര്യ സാന്ത്വന പരിചരണ കേന്ദ്രത്തിലേക്കു മാറ്റിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് അർത്തുങ്കൽ പൊലീസ് കേസെടുത്തു. ആലപ്പുഴ മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ മക്കളുടെ മർദനത്തെത്തുടർന്നുണ്ടായ പരുക്കുകളാണോ മരണകാരണമെന്ന് ഉറപ്പിക്കാനാകൂ എന്നു പൊലീസ് പറഞ്ഞു. മർദനമാണു മരണ കാരണമെങ്കിൽ പ്രതികളായ മക്കൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്നും പട്ടണക്കാട് പൊലീസ് പറഞ്ഞു.

 

മർദനം ഇങ്ങനെ

 

മാതാപിതാക്കൾക്കൊപ്പമാണ് അഖിലും നിഖിലും താമസിക്കുന്നത്. ഓഗസ്റ്റ് 24നു രാത്രി 10.42നു കട്ടിലിൽ കിടക്കുകയായിരുന്ന ചന്ദ്രശേഖരൻ നായരെ കട്ടിലിൽ ഇരുന്നു കൊണ്ടുതന്നെ അഖിൽ ആക്രമിക്കുന്നതും കയ്യിൽ ധരിച്ചിരുന്ന സ്റ്റീൽ വള കൊണ്ടു തലയ്ക്കു പിന്നിൽ അടിക്കുകയും അനങ്ങാൻ പറ്റാത്ത രീതിയിൽ കൈകൾ കൂട്ടിപ്പിടിച്ചു കഴുത്തിൽ പിടിച്ചു തിരിക്കുന്നതും നിഖിൽ മൊബൈൽ ഫോണിലൂടെ വിഡിയോയിൽ പകർത്തിയിരുന്നു.

 

സംഭവസമയത്തു മാതാവ് നിസ്സഹായയായി സമീപത്ത് ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പിതാവിനെ അഖിൽ ആക്രമിക്കുമ്പോൾ നിഖിൽ ഇതിന്റെ വിഡിയോ ചിത്രീകരിച്ചു. ദൃശ്യങ്ങൾ മുതിർന്ന സഹോദരൻ പ്രവീണിനും സുഹൃത്തുക്കൾക്കും അയച്ചു കൊടുത്തു. പ്രവീൺ നൽകിയ പരാതിയിലാണു പട്ടണക്കാട് പൊലീസ് കേസെടുത്തത്.

  • Related Posts

    വാൽപ്പാറയിൽ വാഹനാപകടം; 5 മലയാളികൾക്ക് ദാരുണാന്ത്യം

    Spread the love

    Spread the loveപാലക്കാട്∙ പൊള്ളാച്ചി വാൽപ്പാറയിൽ മിനിവാൻ അപകടത്തിൽപ്പെട്ടു. 5 മലയാളികൾ മരിച്ചു. 12 പേരോളം വാഹനത്തിലുണ്ടായിരുന്നു. തൃശൂർ ഭാഗത്തുനിന്നു വന്ന മിനിവാൻ ആണ് അപകടത്തിൽപ്പെട്ടത്. പതിമൂന്നാം ഹെയർപിന്നിൽ വച്ചായിരുന്നു അപകടം. ഒരാളുടെ മൃതദേഹം ജനറൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.

    കുംഭമേള പെൺകുട്ടിയെ നേരിൽ കാണാതെ മടങ്ങില്ലെന്ന് മധ്യപ്രദേശ് പൊലീസ്; ഹാജരാകില്ലെന്ന് വൈറൽ താരം

    Spread the love

    Spread the loveകൊച്ചി ∙ കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പെൺകുട്ടിയേയും ഭർത്താവ് മുഹമ്മദ് ഫർമാനെയും നേരിൽ കാണണമെന്ന കർശന നിലപാടിൽ മധ്യപ്രദേശ് പൊലീസ്. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ മധ്യപ്രദേശ് പൊലീസ് കേസിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തണമെന്ന തീരുമാനത്തിൽ‍ നഗരത്തിൽ…

    Leave a Reply

    Your email address will not be published. Required fields are marked *