അവധി ദിനങ്ങളില്‍ അനധികൃത മണ്ണെടുപ്പ്:കടുത്ത നടപടിയെടുക്കുമെന്ന് റവന്യൂ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്

Spread the love

മാനന്തവാടി : പൊതു അവധി ദിനങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ മണ്ണെടുപ്പ് നടത്തുന്നതിന് എതിരെ നടപടി ശക്തമാക്കി റവന്യു അധികൃതര്‍. താലൂക്ക് പരിധിയില്‍ അനധികൃത മണ്ണെടുപ്പ് നടത്താന്‍ ഉപയോഗിച്ച 3 മണ്ണുമാന്തി യന്ത്രങ്ങളും 2 ടിപ്പറുകളും റവന്യു അധികൃതര്‍ പിടിച്ചെടുത്തു. മാനന്തവാടി വില്ലേജ് പരിധിയിലെ ചൂട്ടക്കടവ്, അഞ്ചുകുന്ന് വില്ലേജ് പരിധിയിലെ ആറാം മൈല്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവ പിടികൂടിയത്. പൊതു അവധി ദിനമായ രണ്ടാം ശനിയാഴ്ച രാവിലെയാണ് മാനദണ്ഡങ്ങള്‍ പാലിക്കാതെ മണ്ണെടുപ്പ് നടത്തിയത്.

 

ഡപ്യൂട്ടി തഹസില്‍ദാര്‍ ചന്ദ്രലേഖ, അരുണ്‍കുമാര്‍, ബിവിന്‍ രാജ് എന്നിവര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘമാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. അനധികൃത മണ്ണെടുപ്പും തണ്ണീര്‍ത്തടം നികത്തലും പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം 23 നാണ് അനധികൃത മണ്ണെടുപ്പ് തടയാനായി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചത്. ഡപ്യൂട്ടി തഹസില്‍ദാര്‍, ജൂനിയര്‍ സൂപ്രണ്ട് എന്നിവരുടെ നേതൃത്വത്തില്‍ താലൂക്ക് തലത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരുന്നുണ്ട്. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

  • Related Posts

    ബിയർ കാൻ, ടൈറ്റാനിക് വീൽ, ലോട്ടസ് വീൽ… പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവം

    Spread the love

    Spread the loveകൽപറ്റ ∙ പൂത്തിരിയിലും പടക്കങ്ങളിലും പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവമായി. പടക്കങ്ങളിൽ കേമനായ ഗുണ്ടിനാണ് ഡിമാൻഡ് കൂടുതൽ. ചെറുതും വലുതുമായി വിവിധ തരം ഗുണ്ടുകൾ ഉണ്ട്. 70 രൂപ മുതൽ 300 രൂപ വരെയാണു ഗുണ്ട് പായ്ക്കറ്റിനു…

    സ്വകാര്യ ബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം

    Spread the love

    Spread the love      അമ്പലവയൽ: സ്വകാര്യബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം. ബത്തേരി – എടക്കൽ- അമ്പലവയൽ വഴി സർവീസ് നടത്തുന്ന അംബിക ഗണേഷ് ബസ്സും ജീപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റ്.ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി…

    Leave a Reply

    Your email address will not be published. Required fields are marked *