ഭര്‍ത്താവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി:ഭാര്യ അറസ്റ്റിൽ; സംഭവം വയനാട്ടിൽ

Spread the love

പുല്‍പ്പള്ളി: ഭര്‍ത്താവിനെ തലയ്ക്ക് അടിച്ചുകൊന്ന സംഭവത്തില്‍ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. കാര്യമ്പാതി ചന്ദ്രന്‍ (56) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ ഭവാനി (54) നെ പോലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു കൊലപാതകം.  ശുചിമുറിയില്‍പോകുന്നതിനായി കട്ടിലില്‍നിന്നും എഴുന്നേറ്റ ചന്ദ്രന്‍ നിലത്തുവീണെന്നുപറഞ്ഞായിരുന്നു ഭവനി അയല്‍വാസികളേയും ബന്ധുക്കളേയും കൂട്ടി ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം  സംഭവിച്ചിരുന്നു.

മാനന്തവാടി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ മരണകാരണത്തില്‍ സംശയം പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കോണിച്ചിറ പോലീസ് ചന്ദ്രന്റെ ഭാര്യയെ ചോദ്യം ചെയ്തതോടെ അവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

 

ചന്ദ്രനും ഭാര്യയും മാത്രമാണ് വീട്ടില്‍ താമസം. സ്ഥിരംമദ്യപാനിയായ ചന്ദ്രന്‍ വീട്ടില്‍വന്ന് സ്ഥിരമായി പ്രശ്‌നങ്ങളുണ്ടാക്കുമായിരുന്നുവെന്നും തന്നെ ഉപദ്രവിക്കുമായിരുന്നുവെന്നുമാണ് ഭവാനി പോലീസിന് മൊഴിനല്‍കിയിട്ടുള്ളത്. സംഭവ ദിവസം ഇരുവരും തമ്മിലുള്ള വഴക്കിനിടെ ഭവാനി ചന്ദ്രന്റെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു.

  • Related Posts

    താലപ്പൊലി ഘോഷയാത്രയ്ക്കിടെ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു,യുവാവ് പിടിയിൽ

    Spread the love

    Spread the loveമാനന്തവാടി: പാൽവെളിച്ചം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന താലപ്പൊലി ഘോഷയാത്രയ്ക്കിടെ ഭാര്യയെയും ഭാര്യാമാതാവിനെയും കത്തിക്കൊണ്ട് ആക്രമിച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാട്ടിക്കുളം കോണവയൽ ഉന്നതി സ്വദേശി ബിജു (41) ആണ് പിടിയിലായത്. അക്രമത്തിൽ ബിജുവിന്റെ ഭാര്യ അമ്പിളി (34), ഭാര്യാമാതാവ്…

    പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമം; മോട്ടിവേഷനൽ സ്പീക്കറായ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ

    Spread the love

    Spread the loveകണ്ണൂർ ∙ പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മോട്ടിവേഷനൽ സ്പീക്കറായ, ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ. മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടിൽ കെ.സി. ഷാജുവിനെയാണ് (59) മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.   പ്രിൻസിപ്പലായി…

    Leave a Reply

    Your email address will not be published. Required fields are marked *