വിവാഹേതര ബന്ധത്തിനുള്ള ‘ശിക്ഷ’; അമ്മയെ മുറിയിൽ പൂട്ടിയിട്ട് 2 തവണ ബലാത്സംഗം ചെയ്തു, മകൻ അറസ്റ്റിൽ

ന്യൂഡൽഹി∙ അറുപത്തിയഞ്ചുകാരിയായ അമ്മയെ രണ്ടു തവണ ബലാത്സംഗം ചെയ്ത 39 വയസ്സുകാരൻ അറസ്റ്റിൽ. ഡൽഹിയിലെ ഹൗസ് ഖാസി പ്രദേശത്താണ് സംഭവം. 25 വയസ്സുള്ള മകളോടൊപ്പം എത്തി സ്ത്രീ നൽകിയ പരാതിക്കു പിന്നാലെയാണ് മകൻ അറസ്റ്റിലായത്. ഭർത്താവിനും മകനും മകൾക്കുമൊപ്പമാണ് സ്ത്രീ താമസിക്കുന്നത്.…

ഇൻസ്റ്റാഗ്രാമിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു;പ്രതിയെ പൊക്കി വയനാട് സൈബർ പോലീസ്

കല്‍പ്പറ്റ: വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബര്‍ പോലീസ്. സുപര്‍നപൂര്‍ ജില്ലയിലെ ലച്ചിപൂര്‍, ബുര്‍സാപള്ളി സ്വദേശിയായ രഞ്ചന്‍ മാലിക് (27) നെയാണ് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ഷജു ജോസഫും…

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം:സ്ഥിരീകരിച്ചത് മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനും

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും മൂന്ന് ആഴ്ചയോളമായി ആശുപത്രിയിൽ ചികിത്സയിലാണ്.   ഓമശ്ശേരി സ്വദേശിയാണ്…

വെറ്ററിനറി ഡോക്ടറെ മർദ്ദിച്ചതായി പരാതി

കോഴിക്കോട്: കൂത്താളിയിൽ വെറ്ററിനറി ഡോക്ടർക്ക് മർദനം. കൂത്താളി വെറ്ററിനറി ആശുപത്രിയിലെ ഡോക്ടർ വിജിതയ്ക്കാണ് മർദനമേറ്റത്. പശുവിനെ ചികിത്സിക്കാൻ പോയപ്പോഴായിരുന്നു സംഭവം. വാഹനം നിർത്തിയതുമായി ബന്ധപ്പെട്ട് തൊട്ടടുത്ത വീട്ടിലെ സ്ത്രീ മർദിക്കുകയായിരുന്നു. വിജിത പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കും

കല്‍പ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ ഓഫീസുകളും ഓഗസ്റ്റ് 30 വരെയുള്ള അവധി ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിക്കും. ഇത് സംബന്ധിച്ച് ശനിയാഴ്ച സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക…

ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി

ചീരാൽ വെള്ളച്ചാൽ ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി. വിജയകുമാർ (കുട്ടൻ) എന്നിവരുടെ വീട്ടിൽ നിന്നും ഇന്നലെ രാത്രി അഞ്ച് കോഴികളെ പുലി പിടിച്ചു.പുലി അടുത്ത തോട്ടത്തിലേക്ക് ചാടി പോകുന്നത് കണ്ടതായി കുട്ടൻ പറഞ്ഞു. ചീരാൽ വെള്ളച്ചാൽ നമ്പ്യാർകുന്ന് പ്രദേശങ്ങളിലായി വന്യമൃഗസല്യം രൂക്ഷമാവുകയാണ്.…

ആടിനെ വിൽക്കാനുണ്ടെന്ന് പരസ്യം ചെയ്യും; സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ച് മുങ്ങും; യുവാവ് പിടിയിൽ

അടൂർ∙ വിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം കടന്നു കളഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ തളിപ്പറമ്പ് എരുവേശി തുരുത്തേൽ വീട്ടിൽ അഖിൽ അശോകനെയാണ് (27) അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.   അഖിൽ അശോകൻ ആട്…

ഫോട്ടോ എടുക്കാൻ കൈ പുറത്തിട്ടു; ജീപ്പിലെ സഫാരിക്കിടെ ബാലനെ പുള്ളിപ്പുലി ആക്രമിച്ചു

ബെംഗളൂരു ∙ ബെന്നാർഘട്ട ബയളോജിക്കൽ പാർക്കിൽ സഫാരിക്കിടെ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 12 വയസ്സുകാരന്റെ കൈക്ക് പരുക്കേറ്റു. കുടുംബത്തോടൊപ്പം ജീപ്പിൽ സഫാരി നടത്തുന്നതിനിടെ കുട്ടി ഫോട്ടോയെടുക്കാൻ കൈ പുറത്തേക്കിട്ടപ്പോഴായിരുന്നു ആക്രമണം.   റോഡിലുണ്ടായിരുന്ന പുലി വാഹനത്തിൽ കയറാൻ ശ്രമിച്ചു കുട്ടിയുടെ കയ്യിൽ മാന്തുകയായിരുന്നു.…

വാഹനാപകടത്തിൽ മലയാളി യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു: പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

യുകെയിൽ വാഹനാപകടത്തെ തുടർന്ന് മലയാളി യുവതിയുടെ അഞ്ച് മാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ പ്രതിക്ക് 13 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. കെയർ ഹോമിൽ രാത്രി ഷിഫ്റ്റിൽ ജോലിയിൽ കയറാനായി കാൽനട യാത്രക്കാർക്കുള്ള പാതയിലൂടെ നടന്നുപോവുകയായിരുന്ന രഞ്ജു…

പ്രണയവിവാഹം കഴിഞ്ഞിട്ട് മൂന്നു മാസം; നവദമ്പതികൾ മരിച്ച നിലയിൽ

നിലമ്പൂർ∙ നിലമ്പൂരിൽ നവദമ്പതികൾ മരിച്ച നിലയിൽ. നിലമ്പൂർ മണലോടി കറുത്തേടത്ത് നടരാജന്റെയും സത്യഭാമയുടെയും മകൻ രാജേഷ് (23), എരുമമുണ്ട കാനക്കുത്ത് അമൃത കൃഷ്ണ (19) എന്നിവരാണ് മരിച്ചത്. 3 മാസം മുൻപായിരുന്നു ഇവരുടെ വിവാഹം.   രാജേഷിനെ വിഷം ഉള്ളിൽ ചെന്ന്…