ആടിനെ വിൽക്കാനുണ്ടെന്ന് പരസ്യം ചെയ്യും; സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ച് മുങ്ങും; യുവാവ് പിടിയിൽ

Spread the love

അടൂർ∙ വിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം കടന്നു കളഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ തളിപ്പറമ്പ് എരുവേശി തുരുത്തേൽ വീട്ടിൽ അഖിൽ അശോകനെയാണ് (27) അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

 

അഖിൽ അശോകൻ ആട് വിൽപ്പനയുമായി ബന്ധപ്പെട്ട് തന്റെ മൊബൈൽ നമ്പർ സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്തിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട യുവതി നമ്പരിൽ ബന്ധപ്പെട്ടു. തുടർന്ന് ഇവർ പലതവണ ഫോണിൽ ബന്ധപ്പെട്ട് പരിചയത്തിലായി. രണ്ടു കുട്ടികളുള്ള യുവതിയുടെ ഭർത്താവ്‌ മരിച്ചതാണ്. വിവാഹം ചെയ്യാമെന്നു വിശ്വസിപ്പിച്ച് അടൂരിലെത്തി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിനിടയിൽ യുവതി ഗർഭിണിയായി. ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആ ശ്രമം വിജയിച്ചില്ല. ഇതോടെ അഖിൽ അശോകൻ കടന്നുകളയുകയായിരുന്നു.

 

യുവതി അടൂർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അടൂർ ഡിവൈഎസ്പി ജി.സന്തോഷ് കുമാർ, എസ്എച്ച്ഒ ശ്യാം മുരളി, എസ്ഐമാരായ സുനിൽ കുമാർ, രാധാകൃഷണൻ, സീനിയർ സിപിഒ ശ്രീജിത്ത്, സിപിഒമാരായ എസ്.ഒ.ശ്യാംകുമാർ, ആർ.രാജഗോപാൽ, രാഹുൽ ജയപ്രകാശ് എന്നിവർ ചേർന്നാണ് അഖിൽ അശോകനെ അറസ്റ്റ് ചെയ്തത്. നിലവിൽ ഗർഭസ്ഥ ശിശുവിന്റെ അവസ്ഥ മോശമായതിനാൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

  • Related Posts

    350 ലധികം അശ്ലീല വിഡിയോകള്‍, പീഡിപ്പിച്ചത് 180 ലധികം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ചൂഷണത്തിനിരയാക്കി; ‘പ്രണയക്കെണി’യൊരുക്കിയ 19കാരന്‍ പിടിയില്‍

    Spread the love

    Spread the loveമുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയില്‍ 180 ലധികം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും അശ്ലീല വിഡിയോകള്‍ ചിത്രീകരിക്കുകയും ചെയ്‌തെന്ന പരാതിയില്‍ മുഹമ്മദ് അയാസ് എന്ന തന്‍വീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമരാവതിയിലെ പരത്വാഡ സ്വദേശിയായ 19 കാരനെതിരെ ബിജെപി…

    വാഹനാപകടത്തിൽ യുവതിയ്ക്ക് പരുക്കേറ്റു; ശാരീരികമായി ഉപദ്രവിച്ച് വ്യാപാരി, കേസ്

    Spread the love

    Spread the loveകായംകുളം∙ ദേശീയ പാതയിൽ ഓട്ടോറിക്ഷ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വ്യാപാരി വ്യവസായി യൂണിറ്റ് ഭാരവാഹി ഉപദ്രവിച്ചതായി കേസ്. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെയാണ് കേസ്. ഈ…

    Leave a Reply

    Your email address will not be published. Required fields are marked *