ആത്മഹത്യ‍ക്കുറിപ്പെഴുതാൻ പേന ചോദിച്ച് പഴക്കടയിലെത്തി: ഒടുവിൽ കട ഉടമയുടെ പേരെഴുതിവച്ച് ജീവനൊടുക്കി 55കാരൻ

ആലപ്പുഴ ∙ ആത്മഹത്യക്കുറിപ്പ് എഴുതാൻ പേനയും പേപ്പറും ചോദിച്ചതിന്റെ പേരിൽ മർദിച്ച പഴക്കട ഉടമയുടെ പേരും മറ്റൊരാളുടെ പേരും ആത്മഹത്യയ്ക്ക് കാരണമായി എഴുതിവച്ച ശേഷം 55കാരൻ ജീവനൊടുക്കി. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തുമ്പോളി മംഗലം പള്ളിപ്പറമ്പിൽ വീട്ടിൽ ബെന്നി ആണ്…

എപികെ ഫയൽ ഡൗൺലോഡ് ചെയ്തോ? പെട്ടു: ‘14 അക്ക’ തട്ടിപ്പിൽ ലോൺ അടയ്ക്കാൻ വച്ച പണവും പോയി!

തിരുവനന്തപുരം∙ മോട്ടര്‍ വാഹന വകുപ്പിന്റെ എം പരിവാഹന്‍ ആപ്പിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ സൈബര്‍ തട്ടിപ്പ് വീണ്ടും സജീവമാകുന്നു. സംസ്ഥാനത്ത് നിരവധി പേര്‍ക്കു ലക്ഷക്കണക്കിനു രൂപയാണ് ഇതുവഴി നഷ്ടമാകുന്നത്. തട്ടിപ്പു സന്ദേശങ്ങളിലൂടെ ഉപയോക്താവിന്റെ ഫോണില്‍ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യിച്ചു മറ്റൊരിടത്തിരുന്നു ഫോണ്‍ പൂര്‍ണമായി…

കടം കൊടുത്ത ആയിരം രൂപ തിരികെ ചോദിച്ചു:കടയുടമക്ക് മർദ്ദനം

മാനന്തവാടി: കിട്ടാനുള്ള 1000 രൂപ ചോദിച്ചതിന് കടയുടമയെ കടക്കുള്ളില്‍ വെച്ചും റോഡിലേക്ക് വലിച്ചിട്ടും മര്‍ദ്ദിച്ചവശനാക്കിയ സംഭവത്തിലെ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.   ചെറ്റപ്പാലം ലാലാ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ കെ.റഫീക്ക് (29) നാണ് മര്‍ദ്ദനമേറ്റത്.…

പ്രിയപ്പെട്ട കൂട്ടുകാരാ…വിങ്ങിപ്പൊട്ടി സുഹൃത്തുക്കളും അധ്യാപകരും; ചേതനയറ്റ് മിഥുൻ സ്കൂൾമുറ്റത്ത്

എങ്ങനെ യാത്രപറയും പൊന്നോമനേ നിന്നോട്…മിഥുന്റെ ചേതനയറ്റ ശരീരം ഒരുനോക്കു കാണാൻ റോഡിന്റെ ഇരുവശവുമായി കാത്തുന്ന നാട്ടുകാരുടെ മനസ്സിൽ ഈ ചോദ്യമായിരുന്നു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും തണുത്തുറഞ്ഞ അവന്റെ ശരീരവുമായി വിലാപയാത്ര അവൻ കളിച്ചുനടന്ന, ഒടുവിൽ അവന്റെ ജീവൻ നിലച്ച തേവലക്കര…

തടി കയറ്റിയ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു

മേപ്പാടി: കാപ്പംകൊല്ലിയില്‍ തടി കയറ്റിയ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. 19,80 ഹോട്ടലിന് സമീപമാണ് അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പെരുമ്പാവൂരിലേക്ക് തടി കയറ്റി പോവുകയായിരുന്ന ലോറി കാപ്പംകൊല്ലി ഇറക്കത്തില്‍ എത്തിയപ്പോള്‍ നിയന്ത്രണം വിടുകയായിരുന്നു.   ലോറിയില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെയും സഹായിയെയും…

ആറ് സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷന്‍

കണിയാമ്പറ്റ: കണിയാമ്പറ്റ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാര്‍ഥിയെ റാഗിങ്ങിന് വിധേയമാക്കിയ ആറ് സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷന്‍. സ്‌കൂള്‍ ആന്റി റാഗിംഗ് കമ്മിറ്റിയുടെ അന്വേഷണത്തില്‍ റാഗിങ്ങില്‍ ഉള്‍പ്പെട്ടെന്ന് ബോധ്യപ്പെട്ട കുട്ടികളെയാണ് സസ്പെന്റ് ചെയ്തത്. സംഭവത്തില്‍ കമ്പളക്കാട് പൊലിസ് നേരത്തെ അഞ്ചുപേര്‍ക്കെതിരെ കേസ്…

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ: അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, നാലിടത്ത്‌ ഓറഞ്ച് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രംത്തിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ടും നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ്. ബാക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്.   ഇന്ന് കോഴിക്കോട്, മലപ്പുറം, വയനാട്,…

ഡ്യൂട്ടിക്കു മുൻപ് കെഎസ്ആർടിസി ജീവനക്കാർ ‘ഫിറ്റ്’; ബ്രത്തലൈസറിൽ കുടുങ്ങി, പ്രതി തേൻവരിക്ക

പന്തളം ∙ ഡ്യൂട്ടിക്കു മുൻപ് ചക്കപ്പഴം കഴിച്ച കെഎസ്ആർടിസി പന്തളം ഡിപ്പോയിലെ 3 ജീവനക്കാർ ബ്രത്തലൈസർ പരിശോധനയിൽ കുടുങ്ങി. മദ്യപിച്ചില്ലെന്ന് ഡ്രൈവർ അധികൃതരോട് ഉറപ്പിച്ചു പറഞ്ഞെങ്കിലും മദ്യപാനം കണ്ടെത്താനുള്ള ഉപകരണത്തെ അവിശ്വസിക്കാനും വയ്യാത്ത അവസ്ഥയിലായി അധികൃതർ. പിന്നീട് പ്രതി ആരെന്നു കണ്ടെത്താൻ…

ധാന്യം പൊടിക്കുന്നതിനിടെ ഷാൾ യന്ത്രത്തിന്റെ ബെൽറ്റിൽ കുടുങ്ങി; യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം ∙ വെഞ്ഞാറമൂട്ടില്‍ ഫ്‌ളോര്‍ മില്ലിലെ യന്ത്രത്തില്‍ ഷാള്‍ കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം. കാരേറ്റ് പുളിമാത്ത് സ്വദേശി ബിന്ദു (44) ആണ് മരിച്ചത്. ധാന്യം പൊടിക്കുന്നതിനിടെ ഷാള്‍ യന്ത്രത്തിന്റെ ബെല്‍റ്റില്‍ കുടുങ്ങിയാണ് അപകടമുണ്ടായത്. വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. ഉടന്‍ തന്നെ തിരുവനന്തപുരം…

ക്ലാസ് മുറിയിൽ പാമ്പിൻ കുഞ്ഞിനെ കണ്ടെത്തി

തൃശൂർ ∙ കുരിയച്ചിറ സെന്റ് പോൾസ് പബ്ലിക് സ്കൂളിലെ ക്ലാസ് മുറിയിൽ പാമ്പിൻ കുഞ്ഞിനെ കണ്ടെത്തി. മൂന്നാം ക്ലാസിലെ സി ഡിവിഷന്‍ ക്ലാസ് മുറിയിലാണ് ഇന്ന് വൈകിട്ട് മൂന്നരയോടെ മൂർഖൻ കുഞ്ഞിനെ കണ്ടത്. അധ്യാപികയുടെ മേശയിൽ നിന്നു പുസ്തകങ്ങളെടുക്കാൻ കുട്ടികൾ ശ്രമിച്ചപ്പോഴായിരുന്നു…