പ്രിയപ്പെട്ട കൂട്ടുകാരാ…വിങ്ങിപ്പൊട്ടി സുഹൃത്തുക്കളും അധ്യാപകരും; ചേതനയറ്റ് മിഥുൻ സ്കൂൾമുറ്റത്ത്

Spread the love

എങ്ങനെ യാത്രപറയും പൊന്നോമനേ നിന്നോട്…മിഥുന്റെ ചേതനയറ്റ ശരീരം ഒരുനോക്കു കാണാൻ റോഡിന്റെ ഇരുവശവുമായി കാത്തുന്ന നാട്ടുകാരുടെ മനസ്സിൽ ഈ ചോദ്യമായിരുന്നു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും തണുത്തുറഞ്ഞ അവന്റെ ശരീരവുമായി വിലാപയാത്ര അവൻ കളിച്ചുനടന്ന, ഒടുവിൽ അവന്റെ ജീവൻ നിലച്ച തേവലക്കര ബോയ്സ് സ്കൂളിൽ എത്തി. ആംബുലൻസ് കടന്നുപോകുന്ന വഴിയോരങ്ങളിലും നാൽക്കവലകളിലും നിരവധി പേരാണ് മിഥുനെ അവസാനമായി കാണാൻ കാത്തുനിന്നത്. തേവലക്കര സ്കൂളിൽ അവനെ കാത്തിരിക്കുന്നത് ഏറ്റവും പ്രിയപ്പെട്ട സഹപാഠികളും അധ്യാപകരും മാത്രമല്ല നാടൊന്നാകെയാണ്. രാവിലെ മുതൽ നിർത്താതെ പെയ്യുന്ന മഴയിലും, പ്രിയപ്പെട്ടവന് കണ്ണീരോടെ വിടചൊല്ലാനെത്തിയവർ…ഇന്നലെ വരെ കളിച്ചു നടന്ന മണ്ണിൽനിന്ന്, ഇനിയൊരിക്കലും തിരികെവരാത്ത കൂട്ടുകാരന് അന്ത്യയാത്രയേകാൻ അവന്റെ കൂട്ടുകാരും….

 

പ്രിയപ്പെട്ട മകന് അന്ത്യചുംബനം നൽകാൻ അമ്മ സുജയും വിദേശത്തുനിന്നും നാട്ടിലെത്തി. തുർക്കിയിലായിരുന്നു സുജ ഇന്‍ഡിഗോ വിമാനത്തിലാണ് കൊച്ചിയിലെത്തിയത്. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയ സുജയെ ബന്ധുക്കൾക്കൊപ്പം ഉച്ചയോടെ വീട്ടിലെത്തും. അൻവർ സാദത്ത് എംഎൽഎ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രവർത്തകരും വിമാനത്താവളത്തിലെത്തിയിരുന്നു. ഇളയമകനെ കണ്ടതോടെ അവനെ ചേർത്തുപിടിച്ച് സുജ പൊട്ടിക്കരഞ്ഞു. ഇന്ന് വൈകിട്ട് 5നാണ് മിഥുന്റെ സംസ്കാരം.

  • Related Posts

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    ലഹരിവിൽപ്പനയിൽ നിന്ന് കഞ്ചാവ് രാജാവായി മാറിയ അലൻ; ഘോരവനത്തിനുള്ളിലെ താവളം കണ്ട് പോലീസ് ഞെട്ടി

    Spread the love

    Spread the loveഒഡിഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. കഞ്ചാവ് സിൻഡിക്കേറ്റിന്റെ തലവനായ തിരുവനന്തപുരം സ്വദേശി അലൻ രാജും സംഘത്തേയും അതിസാഹസികമായ നീക്കത്തോടെയാണ് ഒഡിഷ പോലീസ് പിടികൂടിയത്. അലന്റെ സംഘാംഗങ്ങളായ മൂന്ന് തിരുവനന്തപുരം സ്വദേശികളേയും രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *