ക്ലാസ് മുറിയിൽ പാമ്പിൻ കുഞ്ഞിനെ കണ്ടെത്തി

Spread the love

തൃശൂർ ∙ കുരിയച്ചിറ സെന്റ് പോൾസ് പബ്ലിക് സ്കൂളിലെ ക്ലാസ് മുറിയിൽ പാമ്പിൻ കുഞ്ഞിനെ കണ്ടെത്തി. മൂന്നാം ക്ലാസിലെ സി ഡിവിഷന്‍ ക്ലാസ് മുറിയിലാണ് ഇന്ന് വൈകിട്ട് മൂന്നരയോടെ മൂർഖൻ കുഞ്ഞിനെ കണ്ടത്. അധ്യാപികയുടെ മേശയിൽ നിന്നു പുസ്തകങ്ങളെടുക്കാൻ കുട്ടികൾ ശ്രമിച്ചപ്പോഴായിരുന്നു സംഭവം.

 

പുസ്തകങ്ങൾക്കിടയിലായിരുന്നു പാമ്പ്. ഉടൻ തന്നെ വിവരം അധ്യാപകരെ അറിയിക്കുകയും പിന്നാലെ കുട്ടികളെ ക്ലാസിൽ നിന്നു മാറ്റുകയും ചെയ്തു. പാമ്പിൻ കുഞ്ഞിനെ പിന്നീടു തല്ലിക്കൊന്ന ശേഷം കുട്ടികളെ തിരികെ ക്ലാസിൽ പ്രവേശിപ്പിച്ചു.

  • Related Posts

    ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

    Spread the love

    Spread the loveനീലേശ്വരം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്നും കമ്പല്ലുരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ അതിലുണ്ടായിരുന്ന മൂന്നു പേരും പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച…

    ലഹരിവിൽപ്പനയിൽ നിന്ന് കഞ്ചാവ് രാജാവായി മാറിയ അലൻ; ഘോരവനത്തിനുള്ളിലെ താവളം കണ്ട് പോലീസ് ഞെട്ടി

    Spread the love

    Spread the loveഒഡിഷയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. കഞ്ചാവ് സിൻഡിക്കേറ്റിന്റെ തലവനായ തിരുവനന്തപുരം സ്വദേശി അലൻ രാജും സംഘത്തേയും അതിസാഹസികമായ നീക്കത്തോടെയാണ് ഒഡിഷ പോലീസ് പിടികൂടിയത്. അലന്റെ സംഘാംഗങ്ങളായ മൂന്ന് തിരുവനന്തപുരം സ്വദേശികളേയും രണ്ട്…

    Leave a Reply

    Your email address will not be published. Required fields are marked *