കവർച്ചാ ശ്രമം;രണ്ട് സ്ത്രീകൾ പിടിയിൽ
തിരുനെല്ലി: കർക്കിടക വാവുബലി കർമ്മങ്ങളോടനുബന്ധിച്ച് തിരുനെല്ലി ക്ഷേത്ര പരിസരത്തെ തിരക്കിനിടയിൽ കവർച്ചാ ശ്രമം നടത്തിയ തമിഴ്‌നാട് സ്വദേശിനികളായ രണ്ട് സ്ത്രീകൾ പോലീസ് പിടിയിലായി. ഇന്ന് രാവിലെ അന്നദാന മണ്ഡപത്തിൽ ഭക്ഷണത്തിനായി ക്യൂ നിൽക്കുകയായിരുന്ന ഒരു വയോധികയുടെ ഒന്നര പവനോളം വരുന്ന സ്വർണമാല…
റഷ്യൻ യുവതിയെയും കുട്ടികളെയും നാടുകടത്തരുത്; 2 ആഴ്ചയ്ക്കുള്ളിൽ കേന്ദ്രം മറുപടി നൽകണം: കർണാടക ഹൈക്കോടതി
ബെംഗളൂരു∙ ഗോകർണത്തെ ഗുഹയിൽനിന്നു കണ്ടെത്തിയ റഷ്യൻ യുവതിയെയും കുട്ടികളെയും നാടുകടത്തരുതെന്ന് കർണാടക ഹൈക്കോടതി. റഷ്യൻ യുവതിയായ നിന കുട്ടിന(40)യ്ക്കു വേണ്ടി ഹാജരായ അഭിഭാഷക ബീന പിള്ള, ഐക്യരാഷ്ട്ര സംഘടനയുടെ കൺവെൻഷൻ ഓൺ ദി റൈറ്റ്സ് ഓഫ് ദി ചൈൽഡ് (യുഎൻസിആർസി) നിയമം…
റഷ്യന്‍ വിമാനം ചൈനീസ് അതിര്‍ത്തിയില്‍ തകര്‍ന്നു വീണു; 49 മരണം
മോസ്‌കോ: റഷ്യന്‍ വിമാനം ചൈനീസ് അതിര്‍ത്തിയില്‍ തകര്‍ന്നുവീണു. കുട്ടികളും ജീവനക്കാരും അടക്കം 49 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. സൈബീരിയ കേന്ദ്രീകരിച്ചുള്ള അങ്കാറ എയര്‍ലൈന്‍സിന്റെ വിമാനം ചൈനീസ് അതിര്‍ത്തിയിലെ അമിര്‍ മേഖലയില്‍ വെച്ച് കാണാതാവുകയായിരുന്നു. തകര്‍ന്ന വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റഷ്യന്‍ അധികൃതര്‍…
അസഭ്യവർഷത്തിൽ മനംനൊന്ത് ഐടിഐ വിദ്യാർഥിനിയുടെ ആത്മഹത്യ; അയൽവാസിയായ സ്ത്രീ അറസ്റ്റിൽ
തിരുവനന്തപുരം∙ വിഴിഞ്ഞം വെങ്ങാനൂർ വെണ്ണിയൂരിൽ ഐടിഐ വിദ്യാർഥിനി തൂങ്ങിമരിച്ച സംഭവത്തിൽ അയൽവാസിയായ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. രാജത്തിനെ (54) യാണ് വിഴിഞ്ഞം പൊലീസ് ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. വെണ്ണിയൂർ നെല്ലിവിള നെടിഞ്ഞൽ കിഴക്കരിക് വീട്ടിൽ അജുവിന്റെയും സുനിതയുടെയും…
‘അമ്മയുടെ വാക്കുകേട്ട് അയാൾ എന്നെ ഇറക്കിവിട്ടു; സമാധാനം ഇല്ല, ഈ നാട്ടിൽ നീതി കിട്ടില്ല’: പരീക്ഷ ഹാൾടിക്കറ്റിൽ റീമയുടെ ആത്മഹത്യ കുറിപ്പ്
കണ്ണൂർ ∙ പഴയങ്ങാടിയിൽ കുഞ്ഞുമായി പുഴയിൽ ചാടി ജീവനൊടുക്കിയ റീമയുടെ ആത്മഹത്യാ കുറിപ്പിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവിനെതിരെയും ഭർതൃ മാതാവിനെതിരെയും ഗുരുതര ആരോപണങ്ങളാണ് റീമ കത്തിൽ എഴുതിയിരിക്കുന്നത്. ‘‘ഭർതൃമാതാവ് ഒരിക്കലും സമാധാനം നൽകിയിട്ടില്ല. എന്നെയും കുട്ടിയെയും അമ്മയുടെ വാക്കു…
കൂടുതൽ ആളുകൾ പിന്തുണച്ചു; സ്കൂൾ സമയമാറ്റം വിശദമായ പഠനത്തിന് ശേഷമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്
സ്കൂൾ സമയമാറ്റം വിശദമായ പഠനത്തിന് ശേഷമെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്ത്. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ഏപ്രില്‍ 10 വരെ വിവിധ ജില്ലകളിൽ പഠനം നടത്തി. വിദ്യാര്‍ത്ഥികള്‍ക്കും, അധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കും ഇടയിൽ അഭിപ്രായം തേടി.സ്കൂൾ സമയം വർധിപ്പിക്കുന്നതിൽ രക്ഷിതാക്കൾ പിന്തുണ നൽകിയെന്നും…
മകനും മരുമകളും വീടു പൂട്ടിപ്പോയി, പിതാവിന്റെ മൃതദേഹം മുറ്റത്ത് കിടത്തി, യാത്രയാക്കാൻ അനാഥാലയത്തിൽനിന്നെത്തി ഭാര്യ
തൃശൂർ ∙ വീടിനു പുറത്താണെങ്കിലും നേർത്ത മഴയും കുളിരുമറിയാതെ ഇന്നലെ ‘മനസ്സമാധാനത്തോടെ’ എൺപതുകാരൻ തോമസ് ഉറങ്ങിക്കിടന്നു. കരഞ്ഞു വറ്റിയ കണ്ണും മനസ്സും മാത്രമായി അരികിൽ ഭാര്യ റോസിലി ഇരിപ്പുണ്ട്. ഒരു ദിവസത്തേക്കു മാത്രമായി സ്വന്തം വീട്ടുമുറ്റത്ത് ചുറ്റുംകൂടിയ നാട്ടുകാർക്കിടയിൽ മരണം വീണ്ടും…
ജോലി വാഗ്ദാനം ചെയ്ത് 56 സ്ത്രീകളെ കടത്തി; ‘ടിക്കറ്റില്ലാ യാത്ര’യിൽ കുടുങ്ങി, രക്ഷയായി റെയിൽവേ ഉദ്യോഗസ്ഥർ
കൊൽക്കത്ത∙ മനുഷ്യക്കടത്ത് സംഘത്തിൽനിന്ന് 56 യുവതികളെ റെയിൽവേ സംരക്ഷണ സേന രക്ഷപ്പെടുത്തി. ബെംഗളൂരുവിൽ ജോലി വാഗ്ദാനം ചെയ്താണ് രണ്ടുപേർ യുവതികളെ കടത്തിയത്. യുവതികൾ ടിക്കറ്റില്ലാതെ കൂട്ടത്തോടെ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട ജൽപൈഗുരി-പട്ന ക്യാപിറ്റൽ എക്സ്പ്രസിലെ ജീവനക്കാരുടെ ഇടപെടലാണ് മനുഷ്യക്കടത്ത് സംഘത്തെ പിടികൂടാൻ…
ജീവിക്കുന്നു ഞങ്ങളിലൂടെ…’; വിഎസ് ആലപ്പുഴയുടെ വിപ്ലവ മണ്ണിൽ, ഏറ്റുവാങ്ങാനൊരുങ്ങി വലിയ ചുടുകാട്
കൊല്ലം: കേരളത്തിന്റ സമാനതകളില്ലാത്ത ധീരസമരനായകൻ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിലാപയാത്ര ജന്മനാടായ ആലപ്പുഴയിലേക്ക് പോകുകയാണ്. രാത്രിയെ പകലുകളാക്കി, ഇടയ്ക്കെത്തുന്ന മഴയെയും അവഗണിച്ച് വിലാപയാത്ര കടന്നുപോകുന്ന വഴികളിൽ പതിനായിരങ്ങളാണ് പ്രിയസഖാവിനെ അവസാനമായി ഒരു നോക്കു കാണാനും, ഹൃദയാഭിവാദ്യം അർപ്പിക്കാനുമായി തടിച്ചുകൂടിയിട്ടുള്ളത്.…
യാത്രക്കാർ പുറത്തിറങ്ങുന്നതിനിടെ തീപിടിത്തം; അപകടം ഡൽഹിയിൽ ഇറങ്ങിയ എയർ ഇന്ത്യ വിമാനത്തിൽ
ന്യൂഡൽഹി∙ ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത എയർ ഇന്ത്യ വിമാനത്തിൽ തീപിടിത്തം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ലാൻഡ് ചെയ്ത ഹോങ്കോങ് – ഡൽഹി എയർ ഇന്ത്യ വിമാനത്തിന്റെ ഓക്സിലറി പവർ യൂണിറ്റിനാണ് തീപിടിച്ചത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ‘‘ജൂലൈ…
















