ജോലി വാഗ്ദാനം ചെയ്ത് 56 സ്ത്രീകളെ കടത്തി; ‘ടിക്കറ്റില്ലാ യാത്ര’യിൽ കുടുങ്ങി, രക്ഷയായി റെയിൽവേ ഉദ്യോഗസ്ഥർ

Spread the love

കൊൽക്കത്ത∙ മനുഷ്യക്കടത്ത് സംഘത്തിൽനിന്ന് 56 യുവതികളെ റെയിൽവേ സംരക്ഷണ സേന രക്ഷപ്പെടുത്തി. ബെംഗളൂരുവിൽ ജോലി വാഗ്ദാനം ചെയ്താണ് രണ്ടുപേർ യുവതികളെ കടത്തിയത്. യുവതികൾ ടിക്കറ്റില്ലാതെ കൂട്ടത്തോടെ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട ജൽപൈഗുരി-പട്ന ക്യാപിറ്റൽ എക്സ്പ്രസിലെ ജീവനക്കാരുടെ ഇടപെടലാണ് മനുഷ്യക്കടത്ത് സംഘത്തെ പിടികൂടാൻ സഹായിച്ചത്. സ്ത്രീകളെ കടത്തിയ സംഘത്തിലെ ഒരു പുരുഷനെയും സ്ത്രീയെയും അറസ്റ്റ് ചെയ്തു.

 

 

ബംഗാളിലെ ജൽപൈഗുരി, കൂച്ച് ബെഹാർ, അലിപുർദുവാർ ജില്ലകളിൽ നിന്നുള്ളവരാണ് 18നും 31നും ഇടയിൽ പ്രായമുള്ള യുവതികൾ. തെറ്റായ വാഗ്ദാനങ്ങൾ നൽകിയാണ് സ്ത്രീകളെ കൂട്ടികൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. യുവതികളിൽ ആർക്കും ടിക്കറ്റ് ഉണ്ടായിരുന്നില്ല. കയ്യിൽ കോച്ചിന്റെയും ബെർത്തിന്റെയും നമ്പരുകളാണ് പതിച്ചിരുന്നത്. ബെംഗളൂരുവിലെ ഒരു കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്താണ് കൂട്ടിക്കൊണ്ടു വന്നതെന്ന് സ്ത്രീകൾ റെയിൽവേ ഉദ്യോഗസ്ഥരോട് പറഞ്ഞു.

 

ഒരു പുരുഷനും സ്ത്രീയുമാണ് യുവതികളെ ജോലി വാഗ്ദാനം ചെയ്ത് കൂടെക്കൂട്ടിയത്. യുവതികൾക്ക് ബെംഗളൂരുവിൽ ജോലി വാഗ്ദാനം ചെയ്തശേഷം എന്തിനാണ് ബിഹാറിലേക്ക് കൊണ്ടുപോകുന്നതെന്ന അധികൃതരുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ ഇരുവർക്കുമായില്ല. ബെംഗളൂരുവിലെ ജോലി സംബന്ധമായ രേഖകൾ ഹാജരാക്കാനോ, യാത്രയുടെ കാരണം വിശദീകരിക്കാനോ കഴിഞ്ഞില്ല. ഇതോടെ, ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. യുവതികളെ വീടുകളിലേക്കു മടക്കി അയച്ചു. മനുഷ്യക്കടത്താണെന്ന് മനസ്സിലായതോടെ റെയിൽവേ സംരക്ഷണ സേനയും പൊലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.

  • Related Posts

    ‘പീഡിപ്പിച്ചത് 487ലധികം പുരുഷന്മാർ, ചിലർ പത്തിലധികം തവണ’; ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ

    Spread the love

    Spread the love  പാരിസ് ∙ മുൻ കാമുകിയെ ഏഴ് വർഷത്തോളം ക്രൂരമായ പീഡനങ്ങൾക്കും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയ ഫ്രാൻസിലെ ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ. ഗില്ലോം ബുച്ചി എന്ന ബാങ്ക് മാനേജർക്കെതിരെ മുൻ കാമുകിയായ ലയ്റ്റീഷ്യ ആർ…

    പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാക്കൾ പിടിയിൽ

    Spread the love

    Spread the love  കോഴിക്കോട്∙ പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കിനാലൂർ സ്വദേശി എച്ചിങ്ങാപൊയിൽ വീട്ടിൽ അർഷാദ് ഹുസ്സൈൻ (26 വയസ്സ്), തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി നടുവയല്‍ ലക്ഷംവീട് കോളനിയില്‍ സജീര്‍ (26 വയസ്സ്) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *