സുൽത്താൻ ബത്തേരിയിൽ ഇത്തവണയും ഐ.സി ബാലകൃഷ്ണ‌ൻ യുഡിഎഫ് സ്ഥാനാർഥിയായേക്കും

വയനാട്: വയനാട് സുൽത്താൻബത്തേരി 2 നിയമസഭാ മണ്ഡലത്തിൽ ഇത്തവണയും യുഡിഎഫിന്റെ സ്ഥാനാർഥിയായി ഐ.സി ബാലകൃഷ്ണ‌ൻ തന്നെ മത്സരിച്ചേക്കും.   കഴിഞ്ഞ മൂന്നുതവണയും മികച്ച ഭൂരിപക്ഷത്തിലാണ് ഐ.സി ബാലകൃഷ്ണൻ ബത്തേരിയിൽ നിന്നും വിജയിച്ചത്.സുൽത്താൻ ബത്തേരി നഗരസഭ ഉൾപ്പെടെ ഇത്തവണ തിരിച്ചുപിടിക്കാൻ ആയതിൻ്റെ ആത്മവിശ്വാസം…

വിവാഹത്തെ എതിർത്തു, ആൺസുഹൃത്തിന്റെ അമ്മയെ കറിക്കത്തി കൊണ്ട് കുത്തി 19കാരി

കൽപ്പറ്റ∙ വയനാട് കൽപ്പറ്റയിൽ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിക്കു നേരെ ആക്രമണം. പൊഴുതന സ്വദേശി നുസ്രത്തിനാണ് (45) കുത്തേറ്റത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ സ്ഥാപനത്തിലെത്തിയ 19 വയസ്സുകാരിയാണ് നുസ്രത്തിനെ കറിക്കത്തി കൊണ്ടു മുഖത്ത് കുത്തിയത്.   ആക്രമിച്ച പെൺകുട്ടി നുസ്രത്തിന്റെ മകന്റെ…

വിദ്യാർത്ഥിനിയുടെ ആത്മഹത്യ; സ്‌കൂളിനെതിരെ പരാതിയുമായി കുട്ടിയുടെ പിതാവ്

മാനന്തവാടി: ഏഴാംതരം വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ സ്‌ളിനെതിരെ കുട്ടിയുടെ പിതാവ് പരാതി നൽകി. ആത്മഹത്യ ചെയ്‌ത പീച്ചംകോട് മണിയോത്ത് ഫാത്തിമയുടെ പിതാവ് റഹീമാണ് മുഖ്യമന്ത്രിക്കും ബാലാവകാശ കമ്മീഷനും പോലീസ് സൂപ്രണ്ടിനും പരാതി നൽകിയത്. ദ്വാരക എയുപി സ്കൂ‌ ളിൽ നിന്നും…

ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ നടന്നത് അതീവ ഗുരുതര രാജ്യദ്രോഹം: ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ

സുല്‍ത്താന്‍ബത്തേരി: സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ ലക്ഷങ്ങളുടെ കള്ളപ്പണം ജീവനക്കാരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിച്ച് വെളുപ്പിച്ചെടുത്തുവെന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കുന്നതാണ്. രാജ്യദ്രോഹപ്രവര്‍ത്തനത്തിനടക്കം ബ്രഹ്‌മഗിരിയെ ഉപയോഗിച്ചു എന്നത് അതീവഗൗരവമായി കാണേണ്ടതുണ്ട്. നിക്ഷേപതട്ടിപ്പിനിരയായവര്‍ നേരിട്ട് പലതവണ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും കേസ് രജിസ്ട്രര്‍ ചെയ്യത് അന്വേഷണമാരംഭിക്കാത്തത്…

മരം മുറിച്ച് നീക്കുന്നതിനിടെ തൊഴിലാളി മരിച്ചു

മരം മുറിച്ച് നീക്കുന്നതിനിടെ തൊഴിലാളി മരിച്ചു.മരക്കടവ് മഞ്ഞളാത്ത് പ്രസാദ് (55) ആണ് മരിച്ചത്.പുൽപ്പള്ളി മൂഴിമലയിലെ കൃഷിയിടത്തിൽ മരം മുറിക്കുന്നതിനിടെ താഴെ നിന്ന പ്രസാദിന്റെ ദേഹത്തേക്ക് മരം വീഴുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം.

വയനാട്ടിലെ പാടങ്ങളിൽ ഹിമാലയൻ അതിഥി; കുറിത്തലയൻ വാത്തകളെ ജില്ലയിൽ ആദ്യമായി കണ്ടെത്തി

    കല്പറ്റ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മലനിരയായ ഹിമാലയത്തെപ്പോലും അനായാസം മറികടന്ന് പറക്കുന്ന കുറിത്തലയൻ വാത്ത (Bar-headed goose) ഇതാദ്യമായി വയനാട്ടിലെത്തി.   പക്ഷിസമ്പത്ത് വിലയിരുത്തുന്നതിനായുള്ള ഏഷ്യൻ നീർപ്പക്ഷി സെൻസസിനിടെയാണ് ഈ അപൂർവ അതിഥികളെ കണ്ടെത്തിയത്.   വയനാട്…

റീച്ചിനും ലൈക്കിനും വേണ്ടിയുള്ള സൈബർ കൊലപാതകങ്ങൾ അവസാനിപ്പിക്കണം; കെ.എൻ.എം മർക്കസുദ്ദഅ്‌വ

    കൽപ്പറ്റ : സോഷ്യൽ മീഡിയയിലെ ലൈക്കിനും ഷെയറിനും വേണ്ടി വ്യക്തിഹത്യ നടത്തുകയും മനുഷ്യന്റെ അന്തസ്സിനെ പരസ്യമായി ചോദ്യം ചെയ്യുകയും ചെയ്യുന്ന പ്രവണത കേരളീയ സമൂഹത്തിൽ വർദ്ധിച്ചു വരികയാണ്. അഭിമാനക്ഷതമേറ്റ ഒട്ടേറെ ജീവനുകൾ ഇതിനകം ഹനിക്കപ്പെട്ടിട്ടുണ്ട് . സൈബർ ആക്രമണങ്ങൾക്കെതിരെ…

ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്തില്‍ 24 പരാതികള്‍ക്ക് പരിഹാരമായി

ബത്തേരി: പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കേള്‍ക്കാനും പരിഹാരം കാണാനും ലക്ഷ്യമിട്ട് സുല്‍ത്താന്‍ ബത്തേരി നഗരസഭയിൽ പരിഹാരം അദാലത്ത് സംഘടിപ്പിച്ചു.   വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ലഭിച്ച 104 അപേക്ഷകളില്‍ 24 എണ്ണം അദാലത്തില്‍ തന്നെ തീര്‍പ്പാക്കാന്‍ സാധിച്ചു.ബാക്കിയുള്ളവക്ക് ആവശ്യമായ തുടര്‍നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.…

മാനന്തവാടിയിൽ മത്സരിക്കാൻ സി കെ ജാനു?; തന്ത്രപരമായ നീക്കവുമായി വി.ഡി സതീശൻ

    ആദിവാസി നേതാവ് സി കെ ജാനുവിലൂടെ മാനന്തവാടി മണ്ഡലം തിരിച്ചുപിടിക്കാനുള്ള തന്ത്രപരമായ നീക്കമാണ് യു ഡി എഫ് നടത്തുന്നത്. കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ പി കെ ജയലക്ഷ്മ‌ി ഇത്തവണയും മാനനന്തവാടിയിൽ യു ഡി എഫ് സ്ഥാനാർഥിയാവുമെന്നായിരുന്നു ജില്ലാ കോൺഗ്രസ്…

വയനാട് പുനരധിവാസം: ഫെബ്രുവരിയിൽ ആദ്യഘട്ട വീടുകൾ കൈമാറും; 289 വീടുകളുടെ വാർപ്പ് പൂർത്തിയായി

    കൽപറ്റ ∙ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള മാതൃകാ ടൗൺഷിപ്പിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണെന്നും ഫെബ്രുവരിയിൽ ആദ്യഘട്ട വീടുകളുടെ കൈമാറ്റം നടത്തുമെന്നും റവന്യു മന്ത്രി കെ. രാജൻ. എൽസ്റ്റൺ എസ്റ്റേറ്റിൽ ടൗൺഷിപ്പിന്റെ നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം…