നഴ്സിംഗ് മേഖലയിലെ പ്രതിസന്ധി; ആശങ്ക രേഖപ്പെടുത്തി കെ.സി.വൈ.എം

Spread the love

 

 

മാനന്തവാടി: കേരളത്തിലെ നഴ്സിംഗ് സമൂഹം നേരിടുന്ന തൊഴിൽപരമായ പ്രതിസന്ധികളിലും തുടരുന്ന സമരമുറകളിലും കെ.സി.വൈ.എം. മാനന്തവാടി രൂപത സമിതി ആശങ്ക രേഖപ്പെടുത്തി. വിദ്യാഭ്യാസ വായ്പയും അമിത ജോലിഭാരവും മൂലം ദുരിതമനുഭവിക്കുന്ന നഴ്സുമാർക്ക് അർഹമായ വേതനവും അന്തസ്സും ഉറപ്പാക്കണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത ആവശ്യപ്പെട്ടു.

 

അവകാശങ്ങൾക്കായി നടത്തുന്ന സമരങ്ങൾ നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിന്നാകണം. ബഹുമാനപ്പെട്ട ഹൈക്കോടതി വിധിപ്രകാരം കാഷ്വാലിറ്റി, ഐ.സി.യു തുടങ്ങിയ അടിയന്തര വിഭാഗങ്ങളെ ബാധിക്കാത്ത തരത്തിൽ മാത്രമേ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാവൂ. പാവപ്പെട്ട രോഗികളുടെ ചികിത്സയെയും ആശുപത്രികളുടെ നിലനിൽപ്പിനെയും ബാധിക്കാത്ത വിധം സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണണം.

 

രോഗികളെ ബുദ്ധിമുട്ടിക്കാതെ ഈ വിഷയത്തിൽ സർക്കാരും മാനേജ്‌മെന്റും അടിയന്തരമായി ഇടപെടണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് നിഖിൽ ചൂടിയാങ്കൽ അറിയിച്ചു.

  • Related Posts

    വള്ളിയൂർക്കാവ് അമ്യൂസ്‌മെന്റ് പാർക്ക് സുരക്ഷാ ഭീഷണിയിൽ; അമിത നിരക്കിലും നികുതി വെട്ടിപ്പിലും പ്രതിഷേധം ശക്തം

    Spread the love

    Spread the love  മാനന്തവാടി: വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന അമ്യൂസ്‌മെന്റ് പാർക്കിൽ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് വ്യാപക പരാതി. ജയിന്റ് വീൽ, മരണക്കിണർ, ബ്രേക്ക് ഡാൻസ്, ഡ്രാഗൺ, ആകാശത്തൊട്ടിൽ തുടങ്ങി നിരവധി റൈഡുകളാണ് പാർക്കിലുള്ളത്. എന്നാൽ ഇവയിലൊന്നിലും…

    മുത്തങ്ങ സമരത്തിനിടെ പോലീസ് അതിക്രമത്തിന് ഇരയായ ഡയറ്റ് മുന്‍ അധ്യാപകന് 12. 5 ലക്ഷം നല്‍കണമെന്ന് കോടതി; സര്‍ക്കാര്‍ അപ്പീല്‍ തള്ളി

    Spread the love

    Spread the love    കല്‍പ്പറ്റ | വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ തകരപ്പാടിയില്‍ 2003 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ നടന്ന ഭൂസമരവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് അതിക്രത്തിനു ഇരയായ ഡയറ്റ് മുന്‍ അധ്യാപകന്‍ കെ കെ സുരേന്ദ്രന് അഞ്ച് ലക്ഷം രൂപ…

    Leave a Reply

    Your email address will not be published. Required fields are marked *