പാര്‍പ്പിടം, കാര്‍ഷിക ആരോഗ്യ രംഗങ്ങളില്‍ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

Spread the love

കല്‍പറ്റ: ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള എല്ലാവര്‍ക്കും പാര്‍പ്പിടം, കാര്‍ഷിക ആരോഗ്യ രംഗങ്ങളില്‍ സമഗ്ര പുരോഗതി എന്നിവ ലക്ഷ്യമിട്ട് കല്‍പറ്റ ബ്ലോക്ക് പഞ്ചായത്തിന്‍റെ 2026-27 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡൻ്റ് ജിന്‍സി സണ്ണി അവതരിപ്പിച്ചു. 95.08 കോടി രൂപ വരവും 94.58 കോടി രൂപ ചെലവും 50 ലക്ഷം രൂപ നീക്കിയിരിപ്പും ഉള്ളതാണ് ബജറ്റ്. ഭവന നിര്‍മാണത്തിന് 12.28 കോടി രൂപയും കൃഷി അനുബന്ധ മേഖലയില്‍ 2.10 കോടി രൂപയും ആരോഗ്യ മേഖലയില്‍ 2.38 കോടി രൂപയും ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. വനിതകളുടെയും, ശിശുക്കളുടെയും, വയോജനങ്ങളുടെയും ക്ഷേമം, കുടിവെള്ളം, ശുചിത്വം, പശ്ചാത്തല വികസനം, അടിസ്ഥാന സൗകര്യം ഒരുക്കല്‍ എന്നീ സമസ്ത മേഖലകളിലുമുള്ള പുരോഗതി ലക്ഷ്യം വച്ചുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഹനീഫ കെ കെ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സെക്രട്ടറി ഹേമലത എം ആര്‍ യോഗത്തില്‍ നന്ദി പറഞ്ഞു.

  • Related Posts

    താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് മറിഞ്ഞു

    Spread the love

    Spread the loveതാമരശ്ശേരി: താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചു ഓവുചാലിലേക്ക് മറിഞ്ഞു. ചൊവ്വാഴ്ച രാവിലെ എട്ടാം വളവിലാണ് സംഭവം. ഗതാഗത തടസ്സത്തെ തുടർന്ന് നിർത്തിയിട്ടിരുന്ന ബൈക്കുകാരനെ നിയന്ത്രണം വിട്ട് എത്തിയ ലോറി ഇടിച്ച് തെറിപ്പിക്കുകായിരുന്നു. തുടർന്ന്…

    ചുരത്തിൽ വാഹനാപകടം ;ഗതാഗത തടസ്സം നേരിടുന്നു

    Spread the love

    Spread the love  താമരശ്ശേരി:ചുരം എട്ടാം വളവിനു മുകളിൽ ലോറി കാറിലും ബൈക്കിലുമിടിച്ചു ലോറി സൈഡ് കനയിലേക്ക് മറിഞ്ഞതും കാരണം ഗതാഗത തടസ്സം നേരിടുന്നുണ്ട്.വൺവെ ആയിട്ട് ആണ് വാഹനങ്ങൾ പോകുന്നത്. ലോറിയുടെ ബ്രേക്ക്‌ നഷ്ട്ട പെട്ടതാണെന്നാണ് നിഗമനം.ആർക്കും പരിക്കില്ല.

    Leave a Reply

    Your email address will not be published. Required fields are marked *