കൂളിവയലില്‍ വാഹനാപകടം: പൊലിഞ്ഞത് മൂന്ന് ജീവനുകൾ

Spread the love

കൂളിവയല്‍: തിങ്കളാഴ്ച പനമരം കൂളിവയലില്‍ വെച്ച് കെ. എസ് ആര്‍ ടി സി ബസ്സില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ പരിക്കുപറ്റി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വന്നിരുന്ന അതിഥി തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാള്‍ ഉത്തര്‍ദിനാജ്പുര്‍ സ്വദേശികളായ അജിജുര്‍ റഹ്മാന്റെയും, സാംനൂറിന്റെയും മകന്‍ മുഹമ്മദ് യാസീന്‍ (24) ആണ് മരിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ യാസീനെ ആദ്യം മാനന്തവാടി മെഡിക്കല്‍ കോളേജിലും, പിന്നീട് വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരുന്നു.

 

തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.അപകടത്തില്‍ കോഴിക്കോട് കോടഞ്ചേരി സ്വദേശി രഞ്ജു മാത്യു (38), വെസ്റ്റ് ബംഗാള്‍ സ്വദേശി അബ്ദുള്‍ അന്‍സാരി (28) എന്നിവരും മരണപ്പെട്ടു.

  • Related Posts

    താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് മറിഞ്ഞു

    Spread the love

    Spread the loveതാമരശ്ശേരി: താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചു ഓവുചാലിലേക്ക് മറിഞ്ഞു. ചൊവ്വാഴ്ച രാവിലെ എട്ടാം വളവിലാണ് സംഭവം. ഗതാഗത തടസ്സത്തെ തുടർന്ന് നിർത്തിയിട്ടിരുന്ന ബൈക്കുകാരനെ നിയന്ത്രണം വിട്ട് എത്തിയ ലോറി ഇടിച്ച് തെറിപ്പിക്കുകായിരുന്നു. തുടർന്ന്…

    ചുരത്തിൽ വാഹനാപകടം ;ഗതാഗത തടസ്സം നേരിടുന്നു

    Spread the love

    Spread the love  താമരശ്ശേരി:ചുരം എട്ടാം വളവിനു മുകളിൽ ലോറി കാറിലും ബൈക്കിലുമിടിച്ചു ലോറി സൈഡ് കനയിലേക്ക് മറിഞ്ഞതും കാരണം ഗതാഗത തടസ്സം നേരിടുന്നുണ്ട്.വൺവെ ആയിട്ട് ആണ് വാഹനങ്ങൾ പോകുന്നത്. ലോറിയുടെ ബ്രേക്ക്‌ നഷ്ട്ട പെട്ടതാണെന്നാണ് നിഗമനം.ആർക്കും പരിക്കില്ല.

    Leave a Reply

    Your email address will not be published. Required fields are marked *