കുരുമുളക് മോഷണം: സംഘത്തിലെ മൂന്ന് യുവാക്കൾ പിടിയിൽ; കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ

Spread the love

 

 

പുൽപ്പള്ളി: ശശിമലയിൽ വീടിനോട് ചേർന്ന സ്റ്റോർ റൂമിൽ നിന്നും മൂന്ന് ക്വിന്റലോളം കുരുമുളക് മോഷ്ടിച്ച് കടത്തിയ കേസിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പുൽപ്പള്ളി വടാനക്കവല ചെമ്പക പുരയിൽ അനൂപ് (22), താന്നി തെരുവ് തെക്കേ പീടികയിൽ നൗഫൽ (22), താന്നി തെരുവ് ചെവിടക്കൽ പാറക്കൽ മുഹമ്മദ് സിനാൻ (18) എന്നിവരാണ് പിടിയിലായത്.

 

പുൽപ്പള്ളി ശശിമല കുഴുപ്പുമാലിയിൽ ബെന്നിയുടെ വീട്ടിലായിരുന്നു മോഷണം നടന്നത്. സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള കുരുമുളക് അതിവിദഗ്ധമായി കടത്തിയ സംഘത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പോലീസ് വലയിലാക്കിയത്. മോഷണം നടത്തിയ കുരുമുളക് മീനങ്ങാടി, മേപ്പാടി, ബത്തേരി തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ കടകളിലായാണ് ഇവർ വിറ്റഴിച്ചത്. ഇതിൽ നിന്നും ലഭിച്ച പണം പ്രതികൾ പരസ്പരം വീതിച്ചെടുക്കുകയായിരുന്നു.

 

കൊള്ളസംഘത്തിൽ ഉൾപ്പെട്ട ഒരാൾ കൂടി നിലവിൽ ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ബത്തേരി ഡി.വൈ.എസ്.പിക്ക് കീഴിലെ സ്പെഷ്യൽ സ്ക്വാഡും പുൽപ്പള്ളി പോലീസും സംയുക്തമായാണ് അന്വേഷണം നടത്തിയത്. പുൽപ്പള്ളി എസ്.എച്ച്.ഒ മഹേഷ്, എസ്.ഐ ജിതിൻ കുമാർ, ആദർശ്, സബിൻ, വിപിൻ, ജോജി, ഷാഫി, മോഹൻദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

  • Related Posts

    താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് മറിഞ്ഞു

    Spread the love

    Spread the loveതാമരശ്ശേരി: താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചു ഓവുചാലിലേക്ക് മറിഞ്ഞു. ചൊവ്വാഴ്ച രാവിലെ എട്ടാം വളവിലാണ് സംഭവം. ഗതാഗത തടസ്സത്തെ തുടർന്ന് നിർത്തിയിട്ടിരുന്ന ബൈക്കുകാരനെ നിയന്ത്രണം വിട്ട് എത്തിയ ലോറി ഇടിച്ച് തെറിപ്പിക്കുകായിരുന്നു. തുടർന്ന്…

    ചുരത്തിൽ വാഹനാപകടം ;ഗതാഗത തടസ്സം നേരിടുന്നു

    Spread the love

    Spread the love  താമരശ്ശേരി:ചുരം എട്ടാം വളവിനു മുകളിൽ ലോറി കാറിലും ബൈക്കിലുമിടിച്ചു ലോറി സൈഡ് കനയിലേക്ക് മറിഞ്ഞതും കാരണം ഗതാഗത തടസ്സം നേരിടുന്നുണ്ട്.വൺവെ ആയിട്ട് ആണ് വാഹനങ്ങൾ പോകുന്നത്. ലോറിയുടെ ബ്രേക്ക്‌ നഷ്ട്ട പെട്ടതാണെന്നാണ് നിഗമനം.ആർക്കും പരിക്കില്ല.

    Leave a Reply

    Your email address will not be published. Required fields are marked *