ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിയ്ക്ക് വേൾഡ് റെക്കോർഡ്*
മേപ്പാടി: ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിയ്ക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജനുവരി 2026 ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച് URF വേൾഡ്…
ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറി ഭണ്ഡാരത്തിലെ പണം മോഷ്ടിച്ചു;മുഖ്യ പ്രതി പിടിയിൽ
മേപ്പാടി: ചെല്ലംകോട് കരിയാത്തന്‍ ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറി ഭണ്ഡാരത്തിലെ പണം മോഷ്ടിച്ചു ഒളിവില്‍ കഴിഞ്ഞ് വന്നിരുന്ന മുഖ്യ പ്രതി പിടിയിലായി. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് എടക്കാട്ട് പറമ്പ് മേത്തല്‍ വീട്ടില്‍ അക്ഷയ് കുമാര്‍ (22) നെയാണ് പിടികൂടിയത്. കഴിഞ്ഞ 2 മാസത്തോളമായി…
പഞ്ചസാര ചാക്കുകൾക്കിടയിൽ ഒളിപ്പിച്ചു; മുത്തങ്ങയിൽ 4200 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ ലഹരിവേട്ട. ലോറിയിൽ കടത്തുകയായിരുന്ന 4200 കിലോയിലധികം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവർ പാലക്കാട് വേർക്കോലി പിലാപ്പുള്ളി രമേശ് (47) അറസ്റ്റിലായി. KL 59 L…
പോക്‌സോ; ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍
മേപ്പാടി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍. മേപ്പാടി, മാന്‍കുന്ന്, ഇന്ദിരാ നിവാസ്, കെ.വി. പ്ലമിന്‍(32)യാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. 2025 ആഗസ്റ്റ് മാസത്തിലാണ് സംഭവം. പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി ആളില്ലാത്ത സ്ഥലത്ത്…
ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 19-കാരൻ മരിച്ചു
മാനന്തവാടി: ബൈക്കപകടത്തിൽ പരിക്കേറ്റ് ദീർഘനാളായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആറാട്ടുതറ ഇല്ലത്തുവയൽ അഖിൽ നിവാസിൽ അഭിജിത്ത് (19) ആണ് മരിച്ചത്. കഴിഞ്ഞ വർഷം വള്ളിയൂർക്കാവ് കണ്ണിവയലിന് സമീപം വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. തുടർന്ന്…
ബ്രേക്ക് നഷ്ടപ്പെട്ട ലോറി അപകടാവസ്ഥയിൽ
താമരശ്ശേരി ചുരം ആറാം വളവിൽ ബ്രേക്ക് നഷ്ടപ്പെട്ട ലോറി അപകടാവസ്ഥയിൽ.ക്രെയിൻ ഉപയോഗിച്ച് ലോറി മാറ്റാനുള്ള ശ്രമം തുടരുന്നു. അതുവരെ ഗതാഗത കുരുക്കുണ്ട്. യാത്രക്കാർ ശ്രദ്ധിക്കുക.
വൈദ്യുതി പോസ്റ്റ് മറിഞ്ഞ് വീണു
കുറ്റ്യാടി ചുരത്തിൽ പൂതം പാറക്ക് സമീപം വൈദ്യുതി പോസ്റ്റ് മറിഞ്ഞ് വീണ് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. പോസ്റ്റ് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.യാത്രക്കാർ ശ്രദ്ധിക്കുക. സമയം : 7.45 am
കൂമനെ ആക്രമിച്ച കടുവയെ തിരിച്ചറിഞ്ഞിട്ടില്ല, കൂട് വെച്ച് പിടികൂടും; കുടുംബത്തിന് 10 ലക്ഷം ധനസഹായം
കല്‍പ്പറ്റ: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ച കൂമന്‍ എന്ന മാരന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കേരളസര്‍ക്കാര്‍. കൂമന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കുമെന്ന് വനംവകുപ്പ് അറിയിച്ചു. ആറുലക്ഷം രൂപ ഇന്ന് തന്നെ കൈമാറും. ആദിവാസികള്‍ക്കുള്ള ഗ്രൂപ്പ് ഇന്‍ഷുറന്‍സ് തുകയും ലഭ്യമാക്കും.…
കടുവ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
വയനാട് പുൽപ്പള്ളിയിൽ കടുവ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.കാപ്പി സെറ്റ് ചെട്ടിമറ്റം പ്രദേശത്ത് ആണ് സംഭവം.ദേവർഗദ്ധ ഉന്നതിയിലെ കൂമൻ ( 65) ആണ് മരിച്ചത്.പുഴയോരത്തുനിന്ന് കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു.
വയോധികയ്ക്കും കുട്ടികൾക്കും നേരെയുള്ള മർദ്ദനം; കർശന നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം
കൽപ്പറ്റ: വയോധികയെയും പ്രായപൂർത്തിയാകാത്ത കുട്ടികളെയും നിരന്തരം മർദ്ദിക്കുന്നയാൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. വെള്ളാരംകുന്ന് സ്വദേശിനി മാധവിയെയും കൊച്ചുമക്കളെയും മർദ്ദിക്കുന്ന പ്രദേശവാസിയായ സുരേഷിനെതിരെയാണ്…
















