നായ്പ്പല്ലിൽ ദാരുണാന്ത്യം; വീട്ടു വാതിലിൽ വിശ്രമിച്ച ഗൃഹനാഥനെ അയൽപക്കത്തെ വളർത്തുനായ കടിച്ചു കൊന്നു
ചെന്നൈ ∙ വീട്ടുവാതിലിൽ വിശ്രമിക്കുകയായിരുന്ന ഗൃഹനാഥനെ അയൽപക്കത്തെ വളർത്തുനായ കടിച്ചു കൊന്നു. ആക്രമണ സ്വഭാവമുള്ള പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയാണ് ജാഫർഖാൻപെട്ട് വിഎസ്എൻ ഗാർഡനിൽ താമസിക്കുന്ന കരുണാകരനെ (48) ആക്രമിച്ചു കൊന്നത്. തടയാനെത്തിയ ഉടമ പൂങ്കൊടിക്കും നായയുടെ കടിയേറ്റു. വൈകിട്ട് 3…
ചത്ത മൂർഖനെ പോലും വിശ്വസിക്കല്ലേ, മൂന്നു മണിക്കൂർ കഴിഞ്ഞാലും കടിയേൽക്കുമെന്നു പഠനം; വെട്ടിമാറ്റിയ പാമ്പിൻതലയിൽ നിന്നുവരെ കടിയേറ്റു
ഗുവാഹത്തി ∙ മൂർഖനും ശംഖുവരയനും ചത്തതിനു ശേഷവും ആറു മണിക്കൂർ വരെ വിഷം വമിപ്പിക്കാനുള്ള ശേഷിയുണ്ടെന്നും കടിയേൽക്കാൻ സാധ്യതയുണ്ടെന്നും കണ്ടെത്തൽ. ‘പാമ്പുകടിയേറ്റുള്ള മരണം: ചത്ത പാമ്പിന്റെ വിഷബാധയും ചികിത്സയും സംബന്ധിച്ച കേസ് റിപ്പോർട്ട്’ എന്ന തലക്കെട്ടിൽ, ഫ്രൊണ്ടിയേഴ്സ് ഇൻ ട്രോപ്പിക്കൽ ഡിസീസ്…
30 ദിവസം തടവിലെങ്കിൽ മന്ത്രിമാർക്ക് സ്ഥാനം നഷ്ടപ്പെടും; പുതിയ ബില്ല് ഇന്നു ലോക്സഭയിൽ
ന്യൂഡൽഹി ∙ ഗുരുതര കുറ്റകൃത്യങ്ങളുടെ പേരിൽ പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവർ 30 ദിവസമെങ്കിലും തടവിൽ കഴിയേണ്ടി വന്നാൽ സ്ഥാനം നഷ്ടപ്പെടും. ഇതിനുള്ള നിർണായക ഭേദഗതി ബില്ലുകൾ കേന്ദ്രസർക്കാർ ഇന്നു ലോക്സഭയിൽ അവതരിപ്പിക്കും. ഇതിലൊന്നു ഭരണഘടനാ ഭേദഗതി ബില്ലാണ്. …
മുംബൈയിൽ മോണോറെയിൽ ട്രെയിൻ യാത്രയ്ക്കിടെ നിശ്ചലം; ഉയരപ്പാതയിൽ കുടുങ്ങി യാത്രക്കാർ
മുംബൈ ∙ കനത്ത മഴയെ തുടർന്നു വൈദ്യുതി തകരാറുണ്ടായതിനു പിന്നാലെ മുംബൈയിലെ മോണോറെയില്‍ ട്രെയിന്‍ യാത്രയ്ക്കിടെ നിശ്ചലമായി. മുംബൈ മൈസൂര്‍ കോളനി സ്‌റ്റേഷനു സമീപത്താണ് സംഭവം. ഉയരപ്പാതയിലൂടെ പോവുകയായിരുന്ന ട്രെയിനാണ് വൈദ്യുതിവിതരണം മുടങ്ങിയതോടെ ട്രാക്കില്‍ നിന്നുപോയത്. ഇതോടെ യാത്രക്കാര്‍ ഏറെനേരമായി ട്രെയിനുള്ളില്‍…
8 മിനിറ്റിൽ 15 കിലോ സ്വർണം, ജയിലിൽ തുടങ്ങിയ ആസൂത്രണം: ബാങ്ക് കൊള്ളയുടെ ചുരുളഴിച്ച് പൊലീസ്
മധ്യപ്രദേശിലെ ജബൽപുരിൽ ഇസാഫ് ബാങ്ക് ശാഖയിൽനിന്ന് 14.8 കിലോഗ്രാം സ്വർണവും 5 ലക്ഷം രൂപയും കവർന്ന സംഭവത്തിൽ നാല് പ്രതികൾ പിടിയിൽ. ഓഗസ്റ്റ് 11നാണ് ബാങ്കിൽ അതിക്രമിച്ച് കയറിയ സംഘം ജീവനക്കാരെ ബന്ദികളാക്കി മോഷണം നടത്തിയത്. റയിസ് സിങ് ലോധി, ഹേംരാജ്,…
‘കൊലയാളി ട്രക്കി’നെ ഞൊടിയിടയിൽ ‘ട്രാക്ക്’ ചെയ്ത് പൊലീസ്
നാഗ്പുർ∙ ഭാര്യയ്‌ക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പേൾ പിന്നിൽനിന്ന് അതിവേഗത്തിൽ ഇടിച്ചിട്ട ശേഷം നിർത്താതെ പാഞ്ഞ ട്രക്കിനെ ഒരു മിന്നായം പോലെയാണ് അമിത് യാദവ് കണ്ടത്. പരുക്കേറ്റ് റോഡിൽ വീണ ഭാര്യയെ രക്ഷിക്കാനുള്ള വെപ്രാളത്തിൽ ട്രക്കിന്റെ ചുവന്ന നിറം അല്ലാതെ വാഹനത്തിന്റെ നമ്പർ അടക്കമുള്ള…
ഫോട്ടോ എടുക്കാൻ കൈ പുറത്തിട്ടു; ജീപ്പിലെ സഫാരിക്കിടെ ബാലനെ പുള്ളിപ്പുലി ആക്രമിച്ചു
ബെംഗളൂരു ∙ ബെന്നാർഘട്ട ബയളോജിക്കൽ പാർക്കിൽ സഫാരിക്കിടെ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 12 വയസ്സുകാരന്റെ കൈക്ക് പരുക്കേറ്റു. കുടുംബത്തോടൊപ്പം ജീപ്പിൽ സഫാരി നടത്തുന്നതിനിടെ കുട്ടി ഫോട്ടോയെടുക്കാൻ കൈ പുറത്തേക്കിട്ടപ്പോഴായിരുന്നു ആക്രമണം. റോഡിലുണ്ടായിരുന്ന പുലി വാഹനത്തിൽ കയറാൻ ശ്രമിച്ചു കുട്ടിയുടെ കയ്യിൽ മാന്തുകയായിരുന്നു.…
ഓപ്പറേഷൻ സിന്ദൂറിൽ വലതുകൈ നഷ്ടപ്പെട്ട മലയാളി സൈനികന് വായുസേനാ മെഡൽ
ന്യൂഡൽഹി ∙ മൂന്നുമാസത്തിനുശേഷം അഞ്ജു ഇന്നു ഭർത്താവ് വരുൺകുമാറിന്റെ വലതുകൈ പിടിക്കും. അതുപക്ഷേ, അഞ്ചുവർഷം മുൻപു തനിക്കു താലി ചാർത്തിയ വലതുകൈ അല്ല. രാജ്യത്തിനുവേണ്ടി ത്യജിച്ച ആ വലതുകൈയ്ക്കു പകരമുള്ള കൃത്രിമക്കൈ.ഓപ്പറേഷൻ സിന്ദൂറിനിടെ ജമ്മുവിലെ ഉധംപുർ വ്യോമതാവളത്തിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിലാണു…
നഴ്സിങ് ഹോമിൽ നഴ്സ് തൂങ്ങിമരിച്ച നിലയിൽ, പീഡിപ്പിക്കപ്പെട്ടുവെന്ന് കുടുംബം, ആരോപണ നിഴലിൽ മാനേജ്മെന്റ്; കാമുകൻ കസ്റ്റഡിയിൽ
കൊൽക്കത്ത ∙ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ സിംഗൂരിൽ നഴ്സിങ് ഹോമിൽ നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി. നഴ്സിങ് ഹോമിന്റെ നാലാം നിലയിലെ മുറിയിൽ 24 കാരിയായ യുവതിയെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. നഴ്സിങ് ഹോമിന്റെ പ്രവർത്തനത്തിലെ ക്രമക്കേടുകൾ വെളിപ്പെടുത്തിയതിനെത്തുടർന്ന്…
1947 ഓഗസ്റ്റ് 14 അർധരാത്രി, സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര
ഇന്ന് രാജ്യം 79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ നിറവിലാണ്. നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടെങ്കിലും, 1947 ഓഗസ്റ്റ് 14-15 രാത്രിയിലെ ആ ചരിത്രനിമിഷം ഓരോ ഭാരതീയന്റെയും മനസ്സിൽ ഇന്നും ആവേശമായി നിലനിൽക്കുന്നു. പേരെടുത്തവരും അല്ലാത്തവരുമായ ആയിരക്കണക്കിന് ധീരദേശാഭിമാനികളുടെ ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും ഫലമാണ്…
















