ഉറങ്ങാന്‍ പോലും ഭയമെന്ന് ജനം: ഭൂകമ്പം കൂടിവരുന്നു, എല്ലാ കണ്ണുകളും ജപ്പാനിലേക്ക്

ജൂലൈ അഞ്ചിന് വിനാശകരമായ സൂനാമി വരുമെന്നും പ്രതീക്ഷിക്കുന്നതിനുമപ്പുറമുള്ള നാശനഷ്ടങ്ങളുണ്ടാകുമെന്നുമുള്ള റയോ തത്സുകിയുടെ പ്രവചനം ലോകത്തെ തന്നെ ഭീതിയിലാക്കിയിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കിടെ ആയിരത്തിലധികം ഭൂകമ്പമാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ഭൂചലനങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത് ജൂണ്‍ 23 നാണ്. 183 ഭൂചലങ്ങളാണ് അന്നേദിവസം ദ്വീപില്‍ രേഖപ്പെടുത്തിയത്. ജൂണ്‍…

വിയറ്റ്നാം ഡീൽ പ്രഖ്യാപിച്ച് ട്രംപ്; ഇന്ത്യയ്ക്ക് തിരിച്ചടി

തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യമായ വിയറ്റ്നാമുമായി വ്യാപാരക്കരാർ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതുപ്രകാരം 20% ഇറക്കുമതി തീരുവയായിരിക്കും വിയറ്റ്നാമിൽ നിന്ന് യുഎസിൽ എത്തുന്ന ഉൽപന്നങ്ങൾക്ക് ഇനി ബാധകം. യുഎസ്-വിയറ്റ്നാം വ്യാപാരക്കരാർ ഇന്ത്യൻ കമ്പനികൾക്ക് സമ്മര്‍ദമാകും. കാരണം, ട്രംപ് കഴിഞ്ഞ ഏപ്രിലിൽ…

ഗാസയിൽ വെടനിർത്തലിന് ഇസ്രയേൽ സമ്മതിച്ചു; കരാർ ഹമാസ് അംഗീകരിക്കണം

വാഷിങ്ടൻ∙ ഗാസയിൽ 60 ദിവസത്തേക്ക് വെടിനിർത്തലിന് ഇസ്രയേൽ സമ്മതമറിയിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ പ്രതിനിധികൾ ഇസ്രയേലുമായി ഫലപ്രദമായി ഇക്കാര്യം ചർച്ച ചെയ്തെന്നും 60 ദിവസത്തെ വെടിനിർത്തലിനുള്ള നിർദേശം ഇറാൻ പിന്തുണയുള്ള ഹമാസ് പ്രവർത്തകർ കൂടി അംഗീകരിക്കണമെന്നും ഡോണൾഡ് ട്രംപ്…

ഇറാന്‍ ആക്രമണം: ഗള്‍ഫില്‍ വ്യോമഗതാഗതം നിലച്ചു; വിമാനങ്ങള്‍ റദ്ദാക്കി

ഖത്തറിലെ അമേരിക്കന്‍ താവളം ഇറാന്‍ ആക്രമിച്ചതിന് പിന്നാലെ ഗള്‍ഫ് മേഖലയിലെ വ്യോമഗതാഗതം നിലച്ചു. ഖത്തറും ബഹ്‌റൈനും കുവൈറ്റും വ്യോമപാത അടച്ചു. തുടര്‍ന്ന് ഗള്‍ഫിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കുന്നതായി എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാര്‍ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്ന് ഇന്‍ഡിഗോ അറിയിച്ചു. ഗള്‍ഫിലെ വ്യോമഗതാഗതം നിലച്ച…

ഇസ്രയേൽ–ഇറാൻ സംഘർഷം: 290 പേർ കൂടി തിരിച്ചെത്തി; ഇതുവരെ ഇന്ത്യയിലെത്തിച്ചത് 1117 പേരെ

ന്യൂഡൽഹി ∙ ഓപ്പറേഷൻ സിന്ധു ദൗത്യത്തിലൂടെ 290 ഇന്ത്യക്കാരെക്കൂടി ഇറാനിൽനിന്ന് ഡൽഹിയിലെത്തിച്ചു. യുദ്ധസാഹചര്യത്തിൽ അടച്ച വ്യോമപാത ഇന്ത്യക്കാർക്കുവേണ്ടി കഴിഞ്ഞദിവസം തുറന്നുകൊടുത്തിരുന്നു. ഇറാനിലെ ‘മാഹൻ എയർ’ കമ്പനിയുടെ ചാർട്ടേഡ് വിമാനത്തിലാണു മഷ്ഹദിൽനിന്ന് നേരിട്ട് ഇന്ത്യക്കാരെ ഡൽഹിയിലെത്തിച്ചത്. 290 പേരിൽ വിദ്യാർഥികളും തീർഥാടകരുമുണ്ട്. വിദ്യാർഥികളിൽ…

അപകടകാരികളായ രോഗാണുക്കളെ യുഎസിലേക്ക് കടത്തി; യുവതിയേയും യുവാവിനെയും പിടികൂടി എഫ്ബിഐ

വാഷിങ്ടൻ∙ അപകടകാരികളായ രോഗാണുക്കളെ യുഎസിലേക്ക് കടത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ചൈനീസ് പൗരൻമാരായ രണ്ട് പേർക്കെതിരെയാണ് യുഎസ് നീതിന്യായ വകുപ്പ് കേസെടുത്തത്. യുൻക്വിങ് ജിയാൻ (33), സുഹൃത്തായ സുൻയോങ് ലിയു (34) എന്നിവർക്ക് എതിരയാണ് കേസ്. ഇരുവർക്കുമെതിരെ ഗൂഢാലോചന, തെറ്റായ…

പാക്കിസ്ഥാനിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ വെടിവച്ചു കൊന്നു; ദുരഭിമാനക്കൊലയെന്ന് സംശയം

പാക്കിസ്ഥാനിലെ ടിക്ടോക് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ പതിനേഴുകാരി സനാ യൂസഫിനെ വെടിവച്ചുകൊന്നു. ഇസ്‍ലാമാബാദിലെ വീട്ടിലെത്തിയ ബന്ധുവാണ് സനയെ വെടിവച്ച് കൊലപ്പെടുത്തിയതെന്നാണു വിവരം. അക്രമി സ്ഥലത്തുനിന്നും ഉടൻ രക്ഷപ്പെട്ടെന്നും പൊലീസ് തിരച്ചിൽ ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.