ക്ലൗഡ്ഫ്ലെയറിൽ സാങ്കേതിക തടസ്സം; എക്സ്, ചാറ്റ് ജിപിടി അടക്കമുള്ള പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനം തടസ്സപ്പെട്ടു

Spread the love

ന്യൂയോർക്ക്∙ ക്ലൗഡ് നെറ്റ്‌വർക്കായ ക്ലൗഡ്ഫ്ലെയറിലുണ്ടായ സാങ്കേതിക തടസ്സത്തെ തുടർന്ന് എക്സ്, ചാറ്റ് ജിപിടി അടക്കമുള്ള നിരവധി പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനം തടസ്സപ്പെട്ടു. പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം നടക്കുകയാണെന്ന് കമ്പനി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ആറുമണിയോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. സൈറ്റുകളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിന് ആവശ്യമായ വിവിധ സേവനങ്ങള്‍ നൽകുന്നത് ക്ലൗഡ്‌ഫ്ലെയറാണ്. വെബ്സൈറ്റുകൾക്ക് സൈബർ ആക്രമണങ്ങളിൽ നിന്ന് സുരക്ഷ ഉറപ്പാക്കുക വഴി വേഗത്തിലുള്ള പ്രവർത്തനത്തിനും ക്ലൗഡ്ഫ്ലെയർ സഹായിക്കും.

 

ചാറ്റ് ജിപിടിയിൽ സാങ്കേതിക തടസ്സങ്ങൾ നേരിടുന്നതായി ഓപ്പണ്‍ എഐ വ്യക്തമാക്കി. ക്ലൗഡ്‌ഫ്ലെയറുമായി ബന്ധപ്പെട്ടതാണോ പ്രശ്നമെന്ന് കമ്പനി സ്ഥിരീകരിച്ചില്ല. സൈറ്റുകൾ പ്രവർത്തിപ്പിക്കുന്നതിൽ പലവിധത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നതായി ഉപഭോക്താക്കൾ പറയുന്നു. എക്സിൽ പോസ്റ്റുകളിടുന്നതിനും പലർക്കും തടസ്സം നേരിട്ടു. പ്രവർത്തനം തടസ്സപ്പെട്ട പ്ലാറ്റ്ഫോമുകൾ: എക്സ്, സ്പോട്ടിഫൈ, ചാറ്റ് ജിപിടി, പെർപ്ലെക്സിറ്റി, ജെമിനി, ലെറ്റർബോർഡ്, ബെറ്റ് 365, കാൻവ.

  • Related Posts

    ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 സംഘം; പത്ത് ദിവസത്തെ ചന്ദ്ര യാത്ര കഴിഞ്ഞ് ഒറൈണ്‍ പേടകം ഭൂമിയില്‍ തിരിച്ചെത്തി

    Spread the love

    Spread the loveന്യൂയോര്‍ക്ക്: ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 സംഘം ഭൂമിയിലേക്ക് തിരിച്ചെത്തി. ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്. 5.37ന് സാന്റിയാഗോ തീരത്തോട് ചേര്‍ന്ന് ശാന്ത സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു. അമ്പത്തിനാല്…

    ഭൂമിയോട് അടുത്ത് ആർട്ടെമിസ് 2 സംഘം; നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും

    Spread the love

    Spread the loveന്യൂയോർക്ക്: ഭൂമിയിലേക്കുള്ള തിരിച്ചിറക്കത്തിന് ഒരുങ്ങി ആർട്ടെമിസ് 2 സംഘം. നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും. സാൻ ഡിയേഗോ തീരത്തോട് ചേർന്ന് ശാന്ത സമുദ്രത്തിൽ ആണ് യാത്രാ പേടകമായ ഒറയോൺ ഇന്റഗ്രിറ്റി വന്ന് ഇറങ്ങുക. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക്…

    Leave a Reply

    Your email address will not be published. Required fields are marked *