‘ഇസ്‌ലാമിക് സ്റ്റേറ്റിന്റെ സൈനികൻ’, കൂട്ടക്കൊല നടത്താൻ ശ്രമം; ‘ന്യൂയർ അറ്റാക്കിന്’ പദ്ധതിയിട്ട യുവാവ് എഫ്ബിഐയുടെ നോട്ടപ്പുള്ളി

Spread the love

വാഷിങ്ടൻ∙ നോർത്ത് കാരോലൈനയിൽ കൂട്ടക്കൊലപാതകം നടത്താൻ പദ്ധതിയിട്ട് പിടിയിലായ യുവാവ് മൂന്ന് വർഷം മുൻപേ എഫ്ബിഐയുടെ നോട്ടപ്പുള്ളി. പിടിയിലായ 18കാരൻ ക്രിസ്റ്റ്യൻ സ്റ്റർഡിവാന്റിനെയാണ് ഐഎസ് അനുകൂല നടപടികളുടെ പേരിൽ എഫ്ബിഐ നിരീക്ഷിച്ചിരുന്നത്. 15–ാം വയസ് മുതൽ ഇയാൾ എഫ്ബിഐയുെട നിരീക്ഷണത്തിലായിരുന്നു. യൂറോപ്പിലെ ഒരു ഐഎസ് അംഗത്തെ യുവാവ് ബന്ധപ്പെട്ടിരുന്നുവെന്നതും കറുത്ത വസ്ത്രം ധരിച്ച് കത്തിയുമായി അയൽക്കാരനെ ആക്രമിക്കാൻ ഇയാൾക്ക് നിർദേശങ്ങൾ ലഭിച്ചിരുന്നതായാണ് വിവരം.

 

ക്രിസ്റ്റ്യൻ സ്റ്റർഡിവന്റിന്റെ വീട്ടിൽ പരിശോധന നടത്തിയ എഫ്ബിഐ ഏജന്റുമാർ ‘ന്യൂ ഇയർ അറ്റാക്ക് 2026’ എന്ന പേരിലുള്ള കൈയ്യെഴുത്ത് രേഖ കണ്ടെത്തിയിരുന്നു. 20 പേരെ വരെ കുത്തിക്കൊലപ്പെടുത്താനുള്ള പദ്ധതികളെക്കുറിച്ച് അതിൽ പറയുന്നുണ്ട്. ഡിസംബർ 12ന്, സ്റ്റർഡിവന്റ് ഐഎസ് അംഗങ്ങള്‍ക്ക് സന്ദേശങ്ങൾ അയക്കുകയും ‘ഉടൻ തന്നെ ജിഹാദ് ചെയ്യുമെന്ന്’ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ‘ഇസ്‌ലാമിക് സ്റ്റേറ്റിന്റെ സൈനികൻ’ എന്നാണ് യുവാവ് സ്വയം വിശേഷിപ്പിച്ചിരുന്നത്. യുവാവ് ജോലി ചെയ്തിരുന്ന ബർഗർ കിങ് ഫാസ്റ്റ് ഫുഡ് റെസ്റ്ററന്റിൽ ആക്രമണം നടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നാണു സൂചന.

 

എഫ്ബിഐ പരിശോധനയിൽ യുവാവിന്റെ കട്ടിലിനടിയിൽ രണ്ട് കത്തികൾ, രണ്ട് ചുറ്റികകൾ എന്നിവയുൾപ്പെടെ ആയുധങ്ങള്‍ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അമുസ്‌ലിംകൾ, എൽജിബിടിക്യു വ്യക്തികൾ, ജൂതന്മാർ, ക്രിസ്ത്യാനികൾ തുടങ്ങിയ ഗ്രൂപ്പുകളെ ലക്ഷ്യം വച്ചുള്ള നിർദേശങ്ങളടങ്ങിയ കുറിപ്പുകളും പരിശോധനയിൽ കണ്ടെത്തി. ഐഎസുമായി ബന്ധപ്പെട്ട ടിക് ടോക്ക് വിഡിയോകളും യുവാവ് നിർമിച്ചു. ഇതെല്ലാം പ്രതിയുടെ ഐഎസ് ബന്ധം സ്ഥിരീകരിക്കുന്നതായിരുന്നുവെന്നാണ് എഫ്ബിഐയുടെ നിഗമനം.

  • Related Posts

    ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 സംഘം; പത്ത് ദിവസത്തെ ചന്ദ്ര യാത്ര കഴിഞ്ഞ് ഒറൈണ്‍ പേടകം ഭൂമിയില്‍ തിരിച്ചെത്തി

    Spread the love

    Spread the loveന്യൂയോര്‍ക്ക്: ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 സംഘം ഭൂമിയിലേക്ക് തിരിച്ചെത്തി. ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്. 5.37ന് സാന്റിയാഗോ തീരത്തോട് ചേര്‍ന്ന് ശാന്ത സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു. അമ്പത്തിനാല്…

    ഭൂമിയോട് അടുത്ത് ആർട്ടെമിസ് 2 സംഘം; നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും

    Spread the love

    Spread the loveന്യൂയോർക്ക്: ഭൂമിയിലേക്കുള്ള തിരിച്ചിറക്കത്തിന് ഒരുങ്ങി ആർട്ടെമിസ് 2 സംഘം. നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും. സാൻ ഡിയേഗോ തീരത്തോട് ചേർന്ന് ശാന്ത സമുദ്രത്തിൽ ആണ് യാത്രാ പേടകമായ ഒറയോൺ ഇന്റഗ്രിറ്റി വന്ന് ഇറങ്ങുക. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക്…

    Leave a Reply

    Your email address will not be published. Required fields are marked *