യുഎസ് പിൻവാങ്ങുന്നു? ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്
വാഷിങ്ടൻ∙ ഇറാനുമായുള്ള യുദ്ധം വളരെ വേഗം അവസാനിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രണ്ട് മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ ഒരു തീരുമാനമുണ്ടാകുമെന്ന സൂചനയും അദ്ദേഹം നൽകി. ‘‘ ഞങ്ങൾ യുദ്ധത്തിന്റെ അവസാന ഘട്ടത്തിലാണ്. ഏകദേശം രണ്ടാഴ്ചയ്ക്കുള്ളിലോ അല്ലെങ്കിൽ കുറച്ചു ദിവസങ്ങൾ കൂടി…
പുലർച്ചെ കേട്ട അസാധാരണ ശബ്ദങ്ങളുടെ കാരണം മിസൈൽ പ്രതിരോധം: വിശദീകരിച്ച് യുഎഇ
അബുദാബി∙ യുഎഇ ലക്ഷ്യമിട്ടെത്തിയ മിസൈൽ ആക്രമണ ഭീഷണികളെ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞു. ഇന്ന് (30) പുലർച്ചെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ശബ്ദങ്ങൾ കേട്ടതോടെ ജനങ്ങൾക്കിടയിൽ നേരിയ ആശങ്ക പടർന്നെങ്കിലും മിസൈലുകൾ ആകാശത്തുവച്ച് തന്നെ തകർക്കുകയായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.…
നരകത്തിലേക്ക് സ്വാഗതം, ശവപ്പെട്ടിയിലേ മടങ്ങൂ’; യുഎസ് സൈന്യത്തിന് മുന്നറിയിപ്പുമായി ഇറാൻ പത്രം
ടെഹ്‌റാൻ: ഇറാന്റെ മണ്ണിൽ പാദം വെക്കുന്ന ഏതൊരു അമേരിക്കൻ സൈനികനും ‘ശവപ്പെട്ടിയിലേ മടങ്ങൂ’ എന്ന മുന്നറിയിപ്പുമായി ഇറാന്റെ ഇംഗ്ലീഷ് ദിനപത്രമായ ‘ടെഹ്റാൻ ടൈംസ്’. ഒന്നാം പേജിൽ ‘നരകത്തിലേക്ക് സ്വാഗതം’ (Welcome To Hell) എന്ന തലക്കെട്ടോടെയുള്ള വാർത്തയാണ് അവർ നൽകിയിരിക്കുന്നത്. മിഡിൽ…
സൗദിയിലുണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിനി മരിച്ചു
ദമ്മാം: സൗദിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. വയനാട് വൈത്തിരി സ്വദേശി ഹിദ നൗറിൻ (23) ആണ് മരിച്ചത്. ദമ്മാം-റിയാദ് ഹൈവേയിൽ ഒറൈറക്കടുത്ത് ഉമ്മുൽ അറാറിൽ വെച്ചായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന ഭർത്താവ് യാസീനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച മുമ്പാണ്…
കരയുദ്ധത്തിനായി 10 ലക്ഷം സൈനികരെ ഒരുക്കുന്നതായി ഇറാന്‍; ‘അമേരിക്കയെ നരകം കാണിക്കും
അമേരിക്ക കരയുദ്ധത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, 10 ലക്ഷത്തിലേറെ സൈനികരെ യുദ്ധസജ്ജമാക്കിയതായി ഇറാന്‍. അമേരിക്കയ്ക്ക് ഒരിക്കലും മറക്കാത്ത നാശം വിതയ്ക്കാന്‍ തങ്ങള്‍ ഒരുങ്ങിയതായാണ് ഇറാന്‍ അവകാശപ്പെടുന്നത്. ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നിം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.…
‘കണ്ണിന് പകരം തല, യുദ്ധം അവസാനിപ്പിക്കില്ല’; യുഎസ്സിന് രക്ഷപ്പെടാനുള്ള സമയം കഴിഞ്ഞുവെന്ന് ഇറാൻ
ടെഹ്റാൻ: അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ. യുഎസിന് നിലവിലുള്ള അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ ഇനി അധിക സമയമില്ലെന്ന് ഇറാൻ സൈനിക ഉപദേഷ്ടാവും ഐആർജിസിയുടെ മുൻ കമ്മാൻഡറുമായ മുഹ്സിൻ റെസായി. ട്രംപ് ഭീഷണിപ്പെടുത്തിയതു പോലെ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്കുനേരെ ആക്രമണം നടത്തിയാൽ അമേരിക്കയുടെ ശക്തി…
1.7 കോടി വാർഷിക ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ലോകം ചുറ്റി യുവാവ്
അമേരിക്കയിൽ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ലോകം ചുറ്റാനിറങ്ങി ഐഐടി ബിരുദധാരി. യുഎസിൽ കോർപറേറ്റ് മേഖലയിൽ ജോലി ചെയ്തിരുന്ന സംദാനിയാണ് 1.7 കോടി രൂപ വാർഷിക ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് യാത്രക്കിറങ്ങിയത്. ഐഐടിയിൽ നിന്ന് ബിരുദം നേടിയ ശേഷമാണ് സംദാനി യുഎസിലേക്ക്…
ഇറാന് താൽക്കാലിക ആശ്വാസം: 5 ദിവസത്തേക്ക് ആക്രമിക്കില്ല, ഇടവേള പ്രഖ്യാപിച്ച് ട്രംപ്
വാഷിങ്ടൻ∙ ഇറാനെതിരായ സൈനിക ആക്രമണങ്ങളിൽ 5 ദിവസത്തെ ഇടവേള പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപിന്റെ സമൂഹമാധ്യമമായ ട്രൂത്ത് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘‘യുഎസും ഇറാനുമായി കഴിഞ്ഞ രണ്ടുദിവസങ്ങളായി ഫലപ്രദമായ ചർച്ചകൾ നടത്തിയിട്ടുണ്ട്. ചർച്ചകളുടെ ഫലമായി ഇറാനിലെ ഊർജ…
ഊർജ്ജ നിലയങ്ങൾ ആക്രമിച്ചാൽ ഹോർമുസ് പൂർണമായും അടച്ചുപൂട്ടും;ട്രംപിന്റെ ഭീഷണിയോട് പ്രതികരിച്ച് IRGC
ടെഹ്റാൻ: അമേരിക്ക തങ്ങളുടെ ഊർജ്ജ നിലയങ്ങൾ ആക്രമിച്ചാൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചുപൂട്ടുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് കോറിന്റെ മുന്നറിയിപ്പ്. ഇറാൻ്റെ ഊർജ്ജ പശ്ചാത്തല സൗകര്യങ്ങൾ തകർക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയായാണ് ഈ മുന്നറിയിപ്പ്. തകർക്കപ്പെടുന്ന…
കാൻസർ മാറാൻ നാരങ്ങാവെള്ളം, യുകെയിൽ ഇന്ത്യൻ ഡയറ്റീഷ്യന്റെ ജോലി തെറിച്ചു
കാൻസർ ഉൾപ്പെടെയുള്ള ഗുരുതരമായ രോഗങ്ങൾക്ക് അശാസ്ത്രീയമായ ‘ഒറ്റമൂലി’ ചികിത്സ നിർദേശിച്ച ഇന്ത്യക്കാരിയെ ജോലിയിൽ നിന്ന് പുറത്താക്കി യുകെയിലെ പൊതുജനാരോഗ്യ സംവിധാനമായ എൻഎച്ച്എസ്. അപർണാ ശ്രീവാസ്തവ എന്ന ഡയറ്റീഷ്യനെയാണ് എൻഎച്ച്എസ് സസ്‌പെൻഡ് ചെയ്തത്. ഇവരുടെ ലൈസൻസും റദ്ദാക്കിയിട്ടുണ്ട്. കിഴക്കൻ യോർക്ക്‌ഷെയറിലെ ഹള്ളിലുള്ള എൻഎച്ച്എസ്…
















