യുഎസിൽ ലഹരിക്കടത്ത്; ട്രക്കിനുള്ളിൽ ഒളിപ്പിച്ചത് 309 പൗണ്ട് കൊക്കെയ്ൻ, ഇന്ത്യക്കാരായ ഡ്രൈവർമാർ പിടിയിൽ

Spread the love

വാഷിങ്ടൻ ∙ യുഎസിലെ ഇൻഡ്യാനയിൽ ട്രക്കിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ 309 പൗണ്ട് (140 കിലോഗ്രാം) കൊക്കെയ്ൻ പിടികൂടി. സംഭവത്തിൽ ഇന്ത്യക്കാരായ ട്രെക്ക് ഡ്രൈവർമാർ പിടിയിലായി. പതിവു വാഹന പരിശോധനയിലാണ് വൻ ലഹരികടത്തു പിടികൂടിയത്. ജനുവരി നാലിനാണ് ഇവരെ പിടികൂടിയതെന്ന് യുഎസ് ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) അറിയിച്ചു.

 

25 കാരനായ ഗുർപ്രീത് സിങ്ങും 30 വയസ്സുള്ള ജസ്‌വീർ സിങ്ങുമാണ് പിടിയിലായത്. 1.2 ഗ്രാം കൊക്കെയ്ൻ പോലും ഒരാളിൽ മാരകമായ വിപത്തുണ്ടാക്കും. 1,13,000 -ത്തിലധികം അമേരിക്കക്കാരെ കൊല്ലാൻ ശേഷിയുള്ള ലഹരിയാണ് പിടികൂടിയതെന്നാണ് അധികൃതർ അറിയിച്ചത്. ട്രെക്കിന്റെ സ്ലീപ്പർ ബെർത്തിലാണ് ലഹരി ഒളിപ്പിച്ചുകൊണ്ടു വന്നത്. കലിഫോർണിയയിൽ നിന്നുമാണ് ഇരുവരും വാഹനം ഓടിക്കുന്നതിനുള്ള രേഖകൾ സ്വന്തമാക്കിയിട്ടുള്ളത്. പിടിയിലായ രണ്ട് ഇന്ത്യക്കാരിൽ ഒരാൾ 2025 ഇതിനുമുമ്പ് ഡിസംബറിലും അറസ്റ്റിലായിട്ടുണ്ട്. 2023 മാർച്ചിലാണ് ഗുർപ്രീത് സിങ് അനധികൃതമായി അമേരിക്കയിൽ പ്രവേശിച്ചത്. അന്ന് പിടികൂടിയെങ്കിലും ഇയാളെ വിട്ടയച്ചിരുന്നു. 2017 ലാണ് ജസ്‍വീർ സിങ് അറസ്റ്റിലാവുന്നത്.

  • Related Posts

    ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 സംഘം; പത്ത് ദിവസത്തെ ചന്ദ്ര യാത്ര കഴിഞ്ഞ് ഒറൈണ്‍ പേടകം ഭൂമിയില്‍ തിരിച്ചെത്തി

    Spread the love

    Spread the loveന്യൂയോര്‍ക്ക്: ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 സംഘം ഭൂമിയിലേക്ക് തിരിച്ചെത്തി. ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്. 5.37ന് സാന്റിയാഗോ തീരത്തോട് ചേര്‍ന്ന് ശാന്ത സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു. അമ്പത്തിനാല്…

    ഭൂമിയോട് അടുത്ത് ആർട്ടെമിസ് 2 സംഘം; നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും

    Spread the love

    Spread the loveന്യൂയോർക്ക്: ഭൂമിയിലേക്കുള്ള തിരിച്ചിറക്കത്തിന് ഒരുങ്ങി ആർട്ടെമിസ് 2 സംഘം. നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും. സാൻ ഡിയേഗോ തീരത്തോട് ചേർന്ന് ശാന്ത സമുദ്രത്തിൽ ആണ് യാത്രാ പേടകമായ ഒറയോൺ ഇന്റഗ്രിറ്റി വന്ന് ഇറങ്ങുക. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക്…

    Leave a Reply

    Your email address will not be published. Required fields are marked *