വാഹനാപകടം: ഗർഭിണിയായ ഇന്ത്യൻ മാധ്യമപ്രവർത്തകയ്ക്ക് ഗുരുതര പരുക്ക്; ഗർഭസ്ഥ ശിശുവിനെ അദ്ഭുതകരമായി രക്ഷപ്പെടുത്തി

Spread the love

ദുബായ് ∙ ദുബായിൽ ഗർഭിണിയായ ഇന്ത്യൻ മാധ്യമപ്രവർത്തകയ്ക്ക് വാഹനാപകടത്തിൽ ഗുരുതര പരുക്ക്. അർജാനിൽ ബുധനാഴ്ച രാത്രിയുണ്ടായ ‘ഹിറ്റ് ആൻഡ് റൺ’ അപകടത്തിലാണ് മുപ്പതുകാരിക്ക് ഗുരുതര പരുക്കേറ്റത്. 34 ആഴ്ച ഗർഭിണിയായിരുന്ന ആസ്തയുടെ ഉദരത്തിലുണ്ടായിരുന്ന കുഞ്ഞിനെ ഡോക്ടർമാർ അദ്ഭുതകരമായി രക്ഷപ്പെടുത്തി.

 

ദുബായ് അർജാനിലെ സെൻട്രൽ പാർക്കിന് സമീപം ഭർത്താവിനോടൊപ്പം നടക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. വൺവേ റോഡിലേക്ക് തെറ്റായ ദിശയിൽ പ്രവേശിച്ച കാർ പെട്ടെന്ന് പിന്നോട്ട് എടുക്കുകയും ദമ്പതികളെ ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു. ആസ്തയെ മീറ്ററുകളോളം ദൂരേക്ക് കാർ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിന് പിന്നാലെ കാർ നിർത്താതെ ഓടിച്ചുപോയി.

 

ആസ്തയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തലയോട്ടിക്ക് ഏറ്റ പരുക്ക്, ഇടുപ്പെല്ലിനുണ്ടായ ഒടിവ്, ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതം എന്നിവ കാരണം ശസ്ത്രക്രിയക്ക് വിധേയയായി. താടിയെല്ലിനും പല്ലുകൾക്കും സാരമായ പരുക്കേറ്റതിനാൽ സംസാരിക്കാൻ പോലും പ്രയാസപ്പെടുകയാണ് ആസ്ത. തോളെല്ല് തെറിക്കുകയും കൈമുട്ടിന് ഒടിവ് സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

 

സംഭവത്തിൽ ദുബായ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇടിച്ച വാഹനം കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയിട്ടുണ്ട്. യുഎഇ നിയമപ്രകാരം അപകടമുണ്ടാക്കി നിർത്താതെ പോകുന്നത് തടവുശിക്ഷയും പിഴയും ലൈസൻസ് റദ്ദാക്കലും ലഭിക്കാവുന്ന കുറ്റമാണ്.

  • Related Posts

    ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 സംഘം; പത്ത് ദിവസത്തെ ചന്ദ്ര യാത്ര കഴിഞ്ഞ് ഒറൈണ്‍ പേടകം ഭൂമിയില്‍ തിരിച്ചെത്തി

    Spread the love

    Spread the loveന്യൂയോര്‍ക്ക്: ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 സംഘം ഭൂമിയിലേക്ക് തിരിച്ചെത്തി. ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്. 5.37ന് സാന്റിയാഗോ തീരത്തോട് ചേര്‍ന്ന് ശാന്ത സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു. അമ്പത്തിനാല്…

    ഭൂമിയോട് അടുത്ത് ആർട്ടെമിസ് 2 സംഘം; നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും

    Spread the love

    Spread the loveന്യൂയോർക്ക്: ഭൂമിയിലേക്കുള്ള തിരിച്ചിറക്കത്തിന് ഒരുങ്ങി ആർട്ടെമിസ് 2 സംഘം. നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും. സാൻ ഡിയേഗോ തീരത്തോട് ചേർന്ന് ശാന്ത സമുദ്രത്തിൽ ആണ് യാത്രാ പേടകമായ ഒറയോൺ ഇന്റഗ്രിറ്റി വന്ന് ഇറങ്ങുക. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക്…

    Leave a Reply

    Your email address will not be published. Required fields are marked *