ഗാസയിൽ ഇസ്രയേൽ ആക്രമണം, വെടിവയ്പ്; 2 കുട്ടികളടക്കം 3 പലസ്തീനുകാര്‍ കൊല്ലപ്പെട്ടു

Spread the love

ജറുസലം∙ വടക്കൻ ഗാസ മുനമ്പിൽ വിവിധയിടങ്ങളിൽ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പ്പിൽ 2 കുട്ടികളടക്കം മൂന്ന് പലസ്തീനുകാർ കൊല്ലപ്പെട്ടു. ബെയ്റ്റ് ലാഹിയ ആശുപത്രിക്ക് സമീപം നടന്ന വ്യോമാക്രമണത്തിലാണ് 2 കുട്ടികൾ കൊല്ലപ്പെട്ടത്. ജബാലിയയിൽ ആളുകൾ‌ ഒത്തുകൂടിയ സ്ഥലത്തെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ഷെല്ലാക്രമണത്തിലാണ് മറ്റൊരാൾ കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പമുണ്ടായ നിരവധി പേർ‌ക്ക് പരുക്ക് പറ്റിയതായി ഗാസയിലെ സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബസൽ പറഞ്ഞു.

 

തുടർച്ചയായ വെടിവയ്പ്പ് ഉണ്ടായെന്നും ഇസ്രയേലിന്റെ ആക്രമണത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നുവെന്നും റിപ്പോർട്ടുകളുണ്ട്. റാഫയിലും വെടിവയ്പ്പുണ്ടായിട്ടുണ്ട്. 2025 ഒക്ടോബർ 10 ന് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിനുശേഷം ഇതുവരെ മരണപ്പെട്ട പലസ്തീനികളുടെ എണ്ണം 481 ആണെന്ന് അധികൃതർ അറിയിച്ചു.

  • Related Posts

    ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 സംഘം; പത്ത് ദിവസത്തെ ചന്ദ്ര യാത്ര കഴിഞ്ഞ് ഒറൈണ്‍ പേടകം ഭൂമിയില്‍ തിരിച്ചെത്തി

    Spread the love

    Spread the loveന്യൂയോര്‍ക്ക്: ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 സംഘം ഭൂമിയിലേക്ക് തിരിച്ചെത്തി. ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്. 5.37ന് സാന്റിയാഗോ തീരത്തോട് ചേര്‍ന്ന് ശാന്ത സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു. അമ്പത്തിനാല്…

    ഭൂമിയോട് അടുത്ത് ആർട്ടെമിസ് 2 സംഘം; നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും

    Spread the love

    Spread the loveന്യൂയോർക്ക്: ഭൂമിയിലേക്കുള്ള തിരിച്ചിറക്കത്തിന് ഒരുങ്ങി ആർട്ടെമിസ് 2 സംഘം. നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും. സാൻ ഡിയേഗോ തീരത്തോട് ചേർന്ന് ശാന്ത സമുദ്രത്തിൽ ആണ് യാത്രാ പേടകമായ ഒറയോൺ ഇന്റഗ്രിറ്റി വന്ന് ഇറങ്ങുക. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക്…

    Leave a Reply

    Your email address will not be published. Required fields are marked *