മദ്യപിച്ച് ഡ്രൈവിങ്, ആഡംബര കാർ മൂന്നു വാഹനങ്ങളിലേക്ക് ഇടിച്ചുകയറ്റി; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അറസ്റ്റിൽ

Spread the love

വഡോദര∙ അമിതവേഗത്തിൽ ഓടിച്ച ആഡംബര കാർ മൂന്നു വാഹനങ്ങളിൽ ഇടിച്ചുകയറ്റിയ സംഭവത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അറസ്റ്റിൽ. ചൊവ്വാഴ്ച പുലർച്ചെ ഗുജറാത്തിലെ വഡോദരയിൽ നടന്ന സംഭവത്തിൽ മുൻ ക്രിക്കറ്റ് താരം ജേക്കബ് മാർട്ടിൻ (53) ആണ് അറസ്റ്റിലായത്. സംഭവസമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത താരത്തെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. അന്വേഷണത്തിനായി വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.

 

ചൊവ്വാഴ്ച പുലർച്ചെ 2.30 ഓടെ അകോട്ടയിൽനിന്ന് ഒപി റോഡിലുള്ള തന്റെ വസതിയിലേക്ക് ജേക്കബ് മാർട്ടിൻ വാഹനം ഓടിച്ചുപോകുമ്പോഴാണ് അപകടമെന്ന് പൊലീസ് പറഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട ആഡംബര എസ്‌യു‌വി കാർ, വഴിയരികിൽ പാർക്കു ചെയ്തിരുന്ന മറ്റു മൂന്നു വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇവയ്ക്കു സാരമായ കേടുപാടുകൾ പറ്റി. സ്ഥലത്തെത്തിയ പൊലീസ്, ജേക്കബ് മാർട്ടിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

‘‘അയാൾ മദ്യപിച്ച് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. ബിഎൻഎസ്, മോട്ടർ വാഹന നിയമം എന്നിവയിലെ വകുപ്പുകൾ പ്രകാരം അശ്രദ്ധമായി വാഹനമോടിച്ചതിനും മദ്യപിച്ച് വാഹനമോടിച്ചതിനും അടക്കം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ആർക്കും പരുക്കുകളോ അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.’’– പൊലീസ് പറഞ്ഞു.

 

രഞ്ജി ട്രോഫിയിൽ ബറോഡ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന ജേക്കബ് മാർട്ടിൻ, ഇന്ത്യയ്ക്കായി 10 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 1999ൽ വെസ്റ്റിൻഡീസിനെതിരെയാണ് താരം ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചത്. 2001ൽ കെനിയയ്‌ക്കെതിരെയായിരുന്നു അവസാന മത്സരം. ഇതാദ്യമായല്ല താരം കേസിൽപെടുന്നത്. 2011ൽ മനുഷ്യക്കടത്ത് കേസിൽ ജേക്കബിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2018ൽ ഉണ്ടായ വാഹനാപകടത്തിൽ മാർട്ടിന് ഗുരുതരമായി പരുക്കേറ്റിരുന്നു.

  • Related Posts

    ‘കളിക്കാൻ നിന്നാൽ ഇതിലും വലിയ തീരുവയും പ്രത്യാഘാതങ്ങളും’; രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ട്രംപ്

    Spread the love

    Spread the loveവാഷിങ്ടൻ ∙ ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ ഇറക്കുമതി തീരുവ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചതിനു പിന്നാലെ, വിദേശ രാജ്യങ്ങൾക്കു കനത്ത മുന്നറിയിപ്പുമായി ട്രംപ് രംഗത്ത്. കോടതി വിധിയുടെ മറവിൽ കളിക്കാൻ നിൽക്കുന്ന രാജ്യങ്ങൾ ഇതിലും വലിയ തീരുവയും…

    ആർട്ടെമിസ് വിക്ഷേപണം വീണ്ടും വൈകും; റോക്കറ്റിൽ സാങ്കേതിക തകരാർ

    Spread the love

    Spread the love    വാഷിങ്ടൺ ഡിസി: പതിറ്റാണ്ടുകൾക്ക് ശേഷം മനുഷ്യൻ നടത്തുന്ന ചാന്ദ്രയാത്രയായ ആർട്ടെമിസ് 2 ദൗത്യം വീണ്ടും വൈകും. റോക്കറ്റിലെ സാങ്കേതിക തകരാർ കാരണം ദൗത്യം നീളുമെന്നാണ് നാസ നൽകുന്ന വിവരം. സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിന്റെ അപ്പർ…

    Leave a Reply

    Your email address will not be published. Required fields are marked *