ക്ലൂ വരുന്നു, ഇനി ആ ‘ശങ്ക’ വേണ്ട; വൃത്തിയുള്ള ശുചിമുറി കണ്ടെത്താൻ സർക്കാർ ആപ്പ്

തിരുവനന്തപുരം: യാത്രക്കാർക്കും പൊതുജനങ്ങൾക്കും കേരളത്തിൽ എവിടെയും തൊട്ടടുത്തുള്ള വൃത്തിയുള്ള ശുചിമുറി കണ്ടെത്താൻ ‘ക്ലൂ ആപ്പ്’ വരുന്നു. തദ്ദേശസ്വയം ഭരണ വകുപ്പിന്റേയും ശുചിത്വമിഷന്റേയും നേതൃത്വത്തിലാണ് ‘ക്ലൂ’ രൂപകൽപ്പന ചെയ്തിരിക്കുന്നത്.”   “പദ്ധതിയെക്കുറിച്ചുള്ള വിവരം മന്ത്രി എം.ബി.രാജേഷ് ഫെയ്സ്ബുക്കിലൂടെയാണ് അറിയിച്ചത്. കേരള ലൂ എന്നതിന്റെ…

കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ചു; നവദമ്പതികൾക്ക് ദാരുണാന്ത്യം; വിവാഹിതരായത് ഏഴു മാസം മുൻപ്

മലപ്പുറം ∙ ചന്ദനക്കാവിൽ കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് നവദമ്പതികൾക്ക് ദാരുണാന്ത്യം. ഇക്ബാൽ നഗറിലെ വലിയ പീടികക്കൽ മുഹമ്മദ് സിദ്ദിഖ് (32) ഭാര്യ റീഷ എം. മൻസൂർ (25) എന്നിവരാണ് മരിച്ചത്. രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. ഏഴു മാസം…

മൊൻത’ ചുഴലിക്കാറ്റ് ഇന്നു രാത്രി കര തൊടും; ജാഗ്രത

ചെന്നൈ/ അമരാവതി ∙ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘മൊൻത’ ചുഴലിക്കാറ്റ് വടക്കു–പടിഞ്ഞാറൻ ദിശയിൽ നീങ്ങിത്തുടങ്ങി. ഇന്നു രാത്രിയോടെ ആന്ധ്രയിൽ കാക്കിനടയ്ക്കു സമീപം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ ചുഴലി കര തൊടുമെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. കരയിൽ 110 കിലോമീറ്റർ വരെ…

ഡേറ്റിങ് ആപ്പ് വഴി സൗഹൃദം, യുവതിയെ ലോഡ്ജിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; പ്രതി പിടിയിൽ

കോഴിക്കോട് ∙ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശി ശ്രേയസ് വീട്ടിൽ അനന്തകൃഷ്ണനെ (26) മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വണ്ടൂർ സ്വദേശിനിയായ യുവതിയെ ആണ് ഇയാൾ…

തദ്ദേശ തെര‍ഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; 2.84 കോടി വോട്ടർമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെര‍ഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർ പട്ടികയിൽ ആകെ 2,84,46,762 വോട്ടർമാർ. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിനു ശേഷം പുതിയ വാർഡുകളിലെ പോളിങ് സ്റ്റേഷനുകളുടെ അടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമ വോട്ടർ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. 2025…

‘ഖുല’ വഴിയുള്ള വിവാഹമോചനം; മഹർ മടക്കിനൽകിയതിന് തെളിവ് മതി- ഹൈക്കോടതി

കൊച്ചി: മുസ്‌ലിം വ്യക്തിനിയമപ്രകാരം വിവാഹമോചനപ്രഖ്യാപനം നടത്താൻ സ്ത്രീകൾക്ക് അവകാശം നൽകുന്ന ‘ഖുല നാമ’യിൽ ‘മഹർ’ തിരികെനൽകിയതിനെപ്പറ്റി പരാമർശിച്ചിട്ടില്ലെങ്കിലും വിവാഹമോചനം നിലനിൽക്കുമെന്ന് ഹൈക്കോടതി. മഹർ തിരികെനൽകിയതിന് തെളിവുണ്ടെങ്കിൽ ഖുല നാമയിൽ രേഖപ്പെടുത്തിയില്ലെങ്കിലും വിവാഹമോചനം നിലനിൽക്കുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത…

കൈവെള്ളയില്‍ കുറിപ്പെഴുതി ഡോക്ടര്‍ ജീവനൊടുക്കിയ സംഭവം; സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ പിടിയില്‍, പൊലീസുകാരൻ ഒളിവില്‍

മുംബൈ: മഹാരാഷ്ട്രയിലെ സത്താറയില്‍ യുവ വനിത ഡോക്ടര്‍ ആത്മഹത്യ ചെയ്ത കേസില്‍ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. 28 കാരിയായ വനിതാ ഡോക്ടറുടെ കൈവെള്ളയില്‍ എഴുതിയ ആത്മഹത്യ കുറിപ്പില്‍ പേര് പരാമര്‍ശിച്ച സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ പ്രശാന്ത് ബങ്കാറിനെയാണ് പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ…

വെർച്വൽ അറസ്റ്റ് തട്ടിപ്പ് ; ലക്ഷങ്ങൾ തട്ടിയയാളെ രാജസ്ഥാനിൽ നിന്നും പൊക്കി വയനാട് പോലീസ്

കൽപ്പറ്റ: വെർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ ലക്ഷങ്ങൾ കവർന്നയാളെ രാജസ്ഥാനിൽ നിന്നും പിടികൂടി വയനാട് സൈബർ ക്രൈം പോലീസ്. രാജസ്ഥാൻ ബികനീർ സ്വദേശിയായ ശ്രീ രാം ബിഷ്ണോയി(28)യെയാണ് വയനാട് സൈബർ ക്രൈം പൊലീസ് ഇൻസ്‌പെക്ടർ ഷജു ജോസഫും സംഘവും അറസ്റ്റ് ചെയ്തത്. പടിഞ്ഞാറത്തറ…

വിരമിക്കാൻ ഒരു മാസം മാത്രം ബാക്കി, കെഎസ്ഇബി ഉദ്യോഗസ്ഥൻ പുഴയിൽ ചാടി മരിച്ചു

വിരമിക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ കെഎസ്ഇബി ഉദ്യോഗസ്ഥൻ പുഴയിൽ ചാടി മരിച്ചു. കണ്ണൂർ കാടാച്ചിറ സെക്ഷനിലെ സീനിയർ സൂപ്രണ്ട് എരുവട്ടി പാനുണ്ട സ്വദേശി കെ.എം.ഹരീന്ദ്രനാണ് (56) മരിച്ചത്. ഇന്നു രാവിലെ ഏഴരയോടെയാണ് മമ്പറം പഴയ പാലത്തിൽ നിന്ന് ഇദ്ദേഹം…

കിടപ്പുമുറിയില്‍ നിന്ന് കിട്ടിയത് ഏഴ് പാമ്പിന്‍ കുഞ്ഞുങ്ങളെ, പിടികൂടിയത് രണ്ട് ദിവസങ്ങളിലായി

മലപ്പുറം: വീട്ടിലെ കിടപ്പുമുറിയില്‍നിന്ന് പാമ്പിന്‍കുഞ്ഞുങ്ങളെ പിടികൂടി. നടുവത്ത് തങ്ങള്‍ പടിയില്‍ മമ്പാട് പഞ്ചായത്ത് ഓഫിസ് ജീവനക്കാരന്‍ ബാബു രാജന്റെ വീട്ടില്‍നിന്നാണ് 2 ദിവസങ്ങളിലായി 7 പാമ്പിന്‍കുഞ്ഞുങ്ങളെ പിടികൂടിയത്. വെള്ളിവരയന്റെ കുഞ്ഞുങ്ങളാണ്.   വീട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഇആര്‍എഫ് ഷഹബാന്‍ മമ്പാട് 23ന്…