റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് അമ്മയ്ക്കും മകള്‍ക്കും പരിക്ക്
ബത്തേരി : താളൂരില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് അമ്മയ്ക്കും മകള്‍ക്കും പരിക്ക് . ചുള്ളിയോട് സ്വദേശി ആലുങ്ങല്‍ ദീപ (43), മകള്‍ അനാമിക (18) എന്നിവരെ പരിക്കുകളോടെ കല്പറ്റ ഫാത്തിമ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ബസ്സിറങ്ങി റോഡ് ക്രോസ് ചെയ്യുന്നതിനിടെയാണ്…
ദേശീയ പണിമുടക്ക് വയനാട്ടിൽ പൂർണ്ണം;വാഹനങ്ങൾ തടയുന്നു
ഹർത്താൽ സമാനമായി പണിമുടക്ക്.ജില്ലയിൽ പണിമുടക്ക് പൂർണ്ണം.കടകൾ തുറന്നില്ല. വിവിധഇടങ്ങളിൽ വാഹനങ്ങൾ തടയുന്നു.കൽപ്പറ്റയിൽ കെഎസ്ആർടിസി ബസ് തടഞ്ഞു.മുദ്രാവാക്യം വിളിച്ച് സമരാനുകൂലികൾ.
ലഹരി വിരുദ്ധ ക്യാമ്പയിന്‍ തുടങ്ങി
മാനന്തവാടി: മാനന്തവാടി ഗവ.പോളിടെക്‌നിക്ക് കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്‍ പ്രത്യാശക്ക് തുടക്കമായി. എടവക ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചേര്‍പേഴ്‌സണ്‍ ഷിഹാബുദ്ധീന്‍ അയാത്ത് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന…
ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് കെയുടിഎ
മാനന്തവാടി: വയനാട് ജില്ലയിലെ എയ്ഡഡ് സ്‌കൂളിലെ സ്ഥലംമാറ്റം സ്പാര്‍ക്കില്‍ ക്രമീകരിക്കാത്തതിനാല്‍ ഒരാഴ്ചയായിട്ടും എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ ശമ്പളം മുടങ്ങിയത് അടിയന്തരമായി പരിഹരിക്കമെന്ന് കെ യു ടി എ ആവശ്യപ്പെട്ടു. ജില്ല വിദ്യാഭ്യാസ ഓഫീസിലെ പേഴ്‌സണല്‍ അസിസ്റ്റന്റ് ലീവെടുത്തതാണ് പ്രശ്‌നത്തിന് കാരണം. …
ഒരാഴ്ച കുടുങ്ങികിടന്നത് മാലിന്യക്കുഴിയിൽ; കാണാതായ കറവപശുവിനെ കണ്ടെത്തി
കാണാതായ കറവപശുവിനെ കണ്ടെത്തി.ഒരാഴ്ച മുൻപാണ് സംഭവം.ഇരുപതോളം ലിറ്റർ പാൽ കറക്കുന്ന പശുവിനെ കാണാതായത്. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ മാലിന്യക്കുഴിയിൽ അകപ്പെടുകയായിരുന്നു. പശുവിനെ മാനന്തവാടി അഗ്നി രക്ഷാ സേനാംഗങ്ങളെത്തി പുറത്തെടുത്തു.എരുമത്തെരുവ് സ്വദേശി രാജേഷിൻ്റേതാണ് പശു.
താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞു
ലക്കിടി : താമരശ്ശേരി ചുരം എട്ടാം വളവിലും ഒമ്പതാം വളവിലും ഇടയിൽ ലോറി മറിഞ്ഞു. അതിരാവിലെയാണ് അപകടമുണ്ടായത്. ആർക്കും പരിക്കില്ല.ഡ്രൈവറെ രക്ഷപ്പെടുത്തി.
കെ എസ് ഇ ബിയുടെ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷന്‍ പണിമുടക്കി
മാനന്തവാടി:തരുവണയിലെ കെ എസ് ഇ ബിയുടെ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷന്‍ പണിമുടക്കി. ഇതോടെ വാഹന ഉടമകള്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക് തരുവണയില്‍ മാത്രമാണ് ചാര്‍ജിങ് സ്റ്റേഷനില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി…
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം നടത്തി
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനചാരണത്തോടനുബന്ധിച് തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തും, പ്രാഥമിക ആരോഗ്യ കേന്ദ്രം വാളാടും സംയുക്തമായി ചേർന്ന് ലഹരി വിരുദ്ധ ദിനാചരണം നടത്തി.പോരൂർ സർവോദയം സ്കൂൾ അങ്കണം ചടങ്ങിന് വേദിയായി. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ പുകയില -ലഹരി വിമുക്ത വിദ്യാലയമായി പോരൂർ സർവോദയം…
പണിമുടക്ക് അഹ്വാനം തള്ളിക്കളയണമെന്ന് ഫെറ്റോ
കൽപ്പറ്റ: കേരളത്തിലെ ഭരണ പ്രതിപക്ഷ സംഘടനകള്‍ ജൂലൈ 9 ന് നടത്തുന്ന പണിമുടക്ക് അഹ്വാനം ജീവനക്കാര്‍ തള്ളിക്കളയണമെന്ന് ഫെറ്റോ വയനാട് ജില്ലാ സമിതി ആവശ്യപ്പെട്ടു. അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കുന്ന സംസ്ഥാന ഭരണകൂടത്തിന്റെ പ്രവൃത്തികളെ മറച്ചുവച്ച് ജീവനക്കാര്‍ക്ക് ക്ഷാമബത്ത ഉള്‍പ്പടെ എല്ലാ…
കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിച്ചു;അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി
കാർ കുഴിയിലേക്ക് മറിഞ്ഞ് അഞ്ചംഗ കുടുബം അത്ഭുതകരമായി രക്ഷപ്പെട്ടു.തിരൂരിൽ നിന്നും തിരുനെല്ലിയിലേക്ക് ചികിത്സാർത്ഥം വരികയായിരുന്ന സാൻട്രോ കാറാണ് അപകടത്തിൽപ്പെട്ടത്. വെള്ളമ്പാടി ബസ് സ്റ്റോപ്പിണ് സമീപം 20 മീറ്റർ താഴ്ച്ചയിലേക്ക് വാഹനം മറിയുകയായിരുന്നു. മൂന്ന് കുട്ടികളടക്കം അഞ്ച് പേർ കൽപ്പറ്റയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സ…