തീകൊളുത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു:മരിച്ചത് പോക്സോ കേസിലെ പ്രതി

Spread the love

കമ്പളക്കാട്: വെള്ളമുണ്ട സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കരമന സ്വദേശിയായ സുനില്‍ കുമാര്‍ എന്ന അല്‍ അമീന്‍ (50) ആണ് മരിച്ചത്. ഇയാളെ ഇന്ന് രാവിലെ കമ്പളക്കാട് പള്ളിക്കുന്ന് റോഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ടെറസ്സിലാണ് പോള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

ഇരുകാലുകളും വയറുകള്‍ ഉപയോഗിച്ച് കെട്ടിയിട്ട ശേഷം പെട്രോളൊഴിച്ച് സ്വയം കത്തിച്ചതായാണ് നിഗമനം. പെട്രോള്‍ കൊണ്ടുവന്ന കുപ്പിയും, സിഗരറ്റ് ലാമ്പും സമീപത്ത് നിന്നും പോലീസ് കണ്ടെടുത്തു. കൂടാതെ ഇയ്യാളുടെ ആത്മഹത്യ കുറിപ്പും ലഭിച്ചിട്ടുണ്ട്. ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കാതെ പലയിടങ്ങളില്‍ പണിയെടുത്താണ് ഇയ്യാള്‍ ജീവിച്ച് വന്നത്. കൂടാതെ വ്യത്യസ്തമായ പേരുകളില്‍ ഇയ്യാള്‍ മുന്നോളം വിവാഹങ്ങളും കഴിച്ചിട്ടുണ്ട്. 2024 നവംബറില്‍ വെള്ളമുണ്ടയില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ അറസ്റ്റിലായ ശേഷം നിലവില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു ഇയ്യാള്‍.

  • Related Posts

    വേസ്റ്റ് കുഴിയിൽ അകപ്പെട്ട പൂർണഗർഭണി ആയ പശുവിനെ സുരക്ഷിതമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന 

    Spread the love

    Spread the love  ദാസനകര : പയ്യംമ്പള്ളി ദാസനകര നരിതൂക്കി ജോളി എന്ന കർഷകന്റെ പൂർണ ഗർഭണി ആയ പശുവാണ് അബദ്ധത്തിൽ വേസ്റ്റ് കുഴിയിൽ വീണു പോയത്. മാനന്തവാടി അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചതിനെ തുടർന്ന് ഒരു യൂണിറ്റ് സ്ഥലത്ത് എത്തി…

    വെള്ളത്തിൽ വീണ് യുവാവ് മരിച്ചു

    Spread the love

    Spread the loveകല്പറ്റ : കമ്പളക്കാട് ആനേരി കുളത്തിലെ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.കമ്പളക്കാട് സ്വദേശി പാറമ്മൽ നിഷാദ്  ആണ് മരിച്ചത്. മൃതദേഹം കല്പറ്റ ഹോസ്പിറ്റലിലേക്ക് മാറ്റി.

    Leave a Reply

    Your email address will not be published. Required fields are marked *