വാഹനാപകടത്തിൽ യുവാവ് മരിച്ചു

വാഹനാപകടത്തിൽ യുവാവ് മരിച്ചു.സുൽത്താൻ ബത്തേരി കൊളഗപ്പാറ റോക്ക് വാലി ഹൗസിങ് കോളനിയിൽ താമസിക്കുന്ന അച്ചാരുകുടിയിൽ റോയ് -മേഴ്‌സി ദമ്പതികളുടെ മകൻ ഡോൺ റോയ്, (24) ആണ് മരിച്ചത്.ഇന്നലെ രാത്രിയോടെ ബാംഗ്ലൂരിനും മൈസൂരിനും ഇടയിൽ ബേലൂരിൽ വെച്ച് സഞ്ചരിച്ചിരുന്ന ബൈക്കിൽ  ലോറി ഇടിക്കുകയായിരുന്നു.…

യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

  വാഹനം കഴുകാനിറങ്ങിയ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അപ്പാട് പനച്ചിതടത്തിൽ പ്രദീപ് (42) ആണ് മരിച്ചത്.   അപ്പാട് ഉന്നതിക്ക് സമീപമുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കുഴഞ്ഞുവീണതാകാം മരണകാരണമെന്നാണ്  പ്രാഥമിക നിഗമനം.

മകൻ എൽഡിഎഫ് സ്ഥാനാർഥി; പിതാവിന് തൊഴിൽ വിലക്കേർപ്പെടുത്തിയെന്ന് പരാതി

  പുൽപ്പള്ളി: തദ്ദേശ തിരഞ്ഞെടുപ്പിൽ മകൻ എൽഡിഎഫ് സ്ഥാനാർഥിയായതിന് പിന്നാലെ, ഐഎൻടിയുസി അംഗമായ പിതാവിന് യൂണിയൻ തൊഴിൽ വിലക്ക് ഏർപ്പെടുത്തിയതായി പരാതി. മുള്ളൻകൊല്ലി പഞ്ചായത്തിലെ 18-ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി സി.ആർ. വിഷ്ണുവിന്റെ പിതാവും ടിമ്പർ ലോഡിംഗ് തൊഴിലാളിയുമായ രാജനാണ് പരാതിയുമായി…

ഹൈവേ റോബറി: സഹായി പിടിയില്‍

    ബത്തേരി: ആയുധധാരികളായ സംഘം രാത്രി വാഹനം തടഞ്ഞു നിര്‍ത്തി ഭീകാരാന്തരീക്ഷം സൃഷ്ടിച്ച് യാത്രക്കാരെ മര്‍ദിച്ചശേഷം വാഹനവും മുതലുകളും കവര്‍ച്ച ചെയ്തുകൊണ്ടുപോയ സംഭവത്തില്‍ സഹായി പിടിയില്‍. കുറ്റവാളി സംഘത്തെ സഹായിച്ച പാടിച്ചിറ, സീതാമൗണ്ട്, പുതുച്ചിറ വീട്ടില്‍ രാജന്‍(61)നെയാണ് ബത്തേരി പോലീസ്…

കല്ലൂരിൽ വാഹനം തട്ടിയെടുത്ത സംഭവം: അന്വേഷണം അയൽ ജില്ലകളിലേക്കും വ്യാപിപ്പിച്ചു

സുൽത്താൻ ബത്തേരി: കല്ലൂരിൽ വെച്ച് വ്യവസായിയെയും ഡ്രൈവറെയും ആക്രമിച്ച് ഇന്നോവ കാർ തട്ടിയെടുത്ത കേസിൽ അന്വേഷണം അയൽ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. കുഴൽപ്പണ ഇടപാടുമായി ബന്ധമുള്ള സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികൾ ഉടൻ പിടിയിലാകുമെന്നാണ് സൂചന.   ചൊവ്വാഴ്ച രാത്രിയാണ്…

സ്വകാര്യബസ് പണിമുടക്ക് പിൻവലിച്ചു

ബത്തേരി -എടക്കൽ-അമ്പലവയൽ റൂട്ടിലെ സ്വകാര്യബസ് പണിമുടക്ക് പിൻവലിച്ചു.സബ് ആർ ടി ഓഫീസിൽ ജോയിൻ്റ് ആർടിഒയുടെ അധ്യക്ഷതയിൽ പൊലിസിന്റെ സാനിധ്യത്തിൽ ബസ്സുടമകളും ട്രേഡ് യൂണിയൻ നേതാക്കളും നടത്തിയ ചർച്ചയെ തുടർന്നാണ് മൂന്ന് ദിവസം നീണ്ടുനിന്ന സമരം അവസാനിപ്പിച്ചത്. സമാന്തര സർവീസ് നടത്തുന്നവർക്കെതിരെ കർശന…

ഇന്നോവ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവം:കവർച്ച ശ്രമമെന്ന് സൂചന

വയനാട്: ബെംഗളൂരുവില്‍ നിന്ന് വയനാട് വഴി കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്ന വ്യവസായിയുടെ കാർ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി.വയനാട് ബത്തേരി കല്ലൂരില്‍ വച്ചാണ് വാഹനം തട്ടിക്കൊണ്ടുപോയത്. മുള്ളൻകൊല്ലി പാടിച്ചിറയില്‍ വാഹനം നശിപ്പിച്ച്‌ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.   ചൊവ്വാഴ്ച രാത്രി ഒൻപതരയോടെ ദേശീയപാതയില്‍ നൂല്‍പ്പുഴ കല്ലൂർ…

സുൽത്താൻ ബത്തേരി മലവയൽ അമ്പുകുത്തി എടക്കൽ അമ്പലവയൽ പ്രൈവറ്റ് ബസ് പണിമുടക്ക് ചർച്ച ഇന്ന്

ബത്തേരി-അമ്പുകുത്തി – അമ്പലവയൽ റൂട്ടിൽ ബസ്സ് ജീവനക്കാരനെ ഈ റൂട്ടിൽ സമാന്തര സർവീസ് നടത്തുന്ന ഓട്ടോ ടാക്സി ഡ്രൈവർ മർദിച്ചതിനെ തുടർന്നുള്ള പണിമുടക്ക് അവസാനിപ്പിക്കുന്നതിനുള്ള ചർച്ച ഇന്ന് സുൽത്താൻ ബത്തേരിയിൽ. ബസ് സർവീസ് സമയം കേന്ദ്രീകരിച്ച് ഓട്ടോ ടാക്സി ജീപ്പ് തുടങ്ങിയ…

മോഷണം പോയ ഇന്നോവ കാർ കണ്ടെത്തി

കല്ലൂർ:  ഇന്നലെ രാത്രി മോഷണം പോയ ഇന്നോവ കാർ പാടിച്ചിറയ്ക്കടുത്ത് തറപ്പത്ത് കവലയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കൊടുവള്ളി സ്വദേശി സന്തോഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള KL 11 BE 3663 നമ്പർ വാഹനമാണ് മോഷ്ടിക്കപ്പെട്ടത്.   വാഹനത്തിന്റെ ഉൾഭാഗം തകർത്ത നിലയിലാണ്.…

കെഎസ്ആർടിസി ബസ്സിടിച്ച് സൂചനാ ബോർഡ് തെറിച്ചു; കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്

മാനന്തവാടി: അമിതവേഗതയിലെത്തിയ കെഎസ്ആർടിസി ബസ് റോഡരികിലെ സൂചനാ ബോർഡിലിടിച്ച്, ബോർഡ് തെറിച്ചുവീണ് കാൽനടയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ബേഗൂർ ഉന്നതി സ്വദേശി സെൽവ(55)നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ കുട്ടത്ത് നിന്ന് മാനന്തവാടിയിലേക്ക് വരികയായിരുന്ന ബസ് തെറ്റ് റോഡിന് സമീപം വെച്ചാണ് അപകടമുണ്ടാക്കിയത്.  …