തുമെരുദ്ധ: നെല്ല് സംരക്ഷണകേന്ദ്രം സന്ദര്‍ശന ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

Spread the love

 

കുടുംബശ്രീ ജില്ലാമിഷന്‍ തിരുനെല്ലി സി.ഡി.എസിന്റെ സഹകരണത്തോടെ ഗോത്ര സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി അടുമാരി പാടശേഖരത്തില്‍ സംഘടിപ്പിക്കുന്ന ബത്ത ഗുഡെ നെല്ല് സംരക്ഷണകേന്ദ്രത്തിന്റെ സന്ദര്‍ശന ഫെസ്റ്റ് ലോഗോ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ പ്രകാശനം ചെയ്തു. ബത്ത ഗുഡെ കുടുബശ്രീ ജെ.എല്‍.ജി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ രണ്ട് ഏക്കറില്‍ 150 ഓളം വ്യത്യസ്തങ്ങളായ നെല്‍വിത്തുകളാണ് ഉത്പാദിപ്പിക്കുന്നത്. നെല്‍കൃഷി, വ്യത്യസ്തങ്ങളായ രുചി വൈവിധ്യങ്ങള്‍ ആസ്വദിക്കാനായി ഡിസംബര്‍ 31 വരെ സന്ദര്‍ശകര്‍ക്ക് ബത്ത ഗുഡെ നെല്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മുന്‍കൂട്ടി അറിയിച്ച് എത്താം. തുമെരുദ്ധ വരമ്പിലൂടെ ഭക്ഷണത്തിലേക്കുള്ള യാത്ര എന്ന് ആശയത്തോടെയാണ് സന്ദര്‍ശന ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന ലോഗോ പ്രകാശനത്തില്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.പി ജയചന്ദ്രന്‍, എ.ഡി.എം.സി പി.സെലീന, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ടി.വി സായികൃഷ്ണന്‍, ഡി.പി.എം ജയേഷ്, അനുശ്രീ, ജെ.എല്‍.ജി അംഗങ്ങളായ ബിന്ദു രാജന്‍, ദേവി കുളിയന്‍, അമ്മു കരിയന്‍, ലീല കരിയന്‍ എന്നിവര്‍ പങ്കെടുത്തു.

  • Related Posts

    സ്വകാര്യ ബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം

    Spread the love

    Spread the love      അമ്പലവയൽ: സ്വകാര്യബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം. ബത്തേരി – എടക്കൽ- അമ്പലവയൽ വഴി സർവീസ് നടത്തുന്ന അംബിക ഗണേഷ് ബസ്സും ജീപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റ്.ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി…

    വേസ്റ്റ് കുഴിയിൽ അകപ്പെട്ട പൂർണഗർഭണി ആയ പശുവിനെ സുരക്ഷിതമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന 

    Spread the love

    Spread the love  ദാസനകര : പയ്യംമ്പള്ളി ദാസനകര നരിതൂക്കി ജോളി എന്ന കർഷകന്റെ പൂർണ ഗർഭണി ആയ പശുവാണ് അബദ്ധത്തിൽ വേസ്റ്റ് കുഴിയിൽ വീണു പോയത്. മാനന്തവാടി അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചതിനെ തുടർന്ന് ഒരു യൂണിറ്റ് സ്ഥലത്ത് എത്തി…

    Leave a Reply

    Your email address will not be published. Required fields are marked *