പനവല്ലിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം; സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു

Spread the love

 

 

പനവല്ലി: അപ്പപ്പാറ റോഡിൽ സ്കൂട്ടർ യാത്രികന് നേരെ കാട്ടാനയുടെ ആക്രമണം. ഭിന്നശേഷിക്കാരനായ അരണപ്പാറ സ്വദേശി വാകേരി ഷിബുവിന് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ഷിബു അത്ഭുതകരമായി രക്ഷപ്പെട്ടു.

 

ഇന്ന് രാവിലെ ജോലിക്ക് പോകുന്ന വഴിയാണ് സംഭവം. കാട്ടാനയെ കണ്ട് സ്കൂട്ടർ ഉപേക്ഷിച്ച് സമീപത്തെ ഫെൻസിംഗിനുള്ളിലേക്ക് ഓടിക്കയറിയതിനാലാണ് ഷിബുവിന് ജീവൻ തിരിച്ചുകിട്ടിയത്. സ്ഥലത്തെത്തിയ വനപാലകർ ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല.

 

കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് വെച്ച് മുത്തു എന്ന പതിനാറുകാരനെയും കാട്ടാന ആക്രമിച്ചിരുന്നു. തുടർച്ചയായി ആക്രമണമുണ്ടാകുന്ന സാഹചര്യത്തിൽ, പ്രദേശത്ത് കൂടുതൽ കാവൽ ഏർപ്പെടുത്തണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

  • Related Posts

    ബിയർ കാൻ, ടൈറ്റാനിക് വീൽ, ലോട്ടസ് വീൽ… പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവം

    Spread the love

    Spread the loveകൽപറ്റ ∙ പൂത്തിരിയിലും പടക്കങ്ങളിലും പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവമായി. പടക്കങ്ങളിൽ കേമനായ ഗുണ്ടിനാണ് ഡിമാൻഡ് കൂടുതൽ. ചെറുതും വലുതുമായി വിവിധ തരം ഗുണ്ടുകൾ ഉണ്ട്. 70 രൂപ മുതൽ 300 രൂപ വരെയാണു ഗുണ്ട് പായ്ക്കറ്റിനു…

    സ്വകാര്യ ബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം

    Spread the love

    Spread the love      അമ്പലവയൽ: സ്വകാര്യബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം. ബത്തേരി – എടക്കൽ- അമ്പലവയൽ വഴി സർവീസ് നടത്തുന്ന അംബിക ഗണേഷ് ബസ്സും ജീപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റ്.ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി…

    Leave a Reply

    Your email address will not be published. Required fields are marked *