നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചു

മാനന്തവാടി: മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപം ഇന്ന് രാവിലെ 9 മണിയോടെ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടമുണ്ടായി. അപകടത്തിൽ വൈദ്യുതി പോസ്റ്റ് തകരുകയും തുടർന്ന് പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തു.   മാനന്തവാടി കാനറാ…

വയോധികനെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയോ ഓട്ടോ ഡ്രൈവർ പിടിയിൽ

  മാനന്തവാടി: വയോധികനെ ഇടിച്ച് തെറിപ്പിച്ച് ഗുരുതര പരിക്കേൽപ്പിച്ച് നിർത്താതെ കടന്ന് കളഞ്ഞ ഓട്ടോ ഡ്രൈവറെ പിടികൂടി. ദൃക്‌സാക്ഷികളില്ലാതിരുന്ന, വാഹനത്തെ കുറിച്ചോ ഓടിച്ചയാളെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമല്ലാതിരുന്ന കേസിൽ പ്രതി വലയിലായത് പോലീസിന്റെ നിർത്താതെയുള്ള അന്വേഷണത്തിനൊടുവിൽ. നല്ലൂർനാട്, അത്തിലൻ വീട്ടിൽ, എ.വി…

ലൈംഗിക അതിക്രമം; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

അമ്പലവയൽ: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും കഠിന തടവും ഒരു ലക്ഷത്തി ഇരുപത്തിരണ്ടായിരം രൂപ പിഴയും വിധിച്ച് സുൽത്താൻബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി. ബത്തേരി മണിച്ചിറ ചെറുതോട്ടത്തിൽ വീട്ടിൽ ജോൺസൺ എന്നറിയപ്പെടുന്ന ഡോണൽ ലിബറ (65)…

നമ്പ്യാർകുന്നിൽ വീണ്ടും പുലിയുടെ ആക്രമണം

വളർത്തുനായയെ പുലി കൊന്നു തിന്നു. നമ്പ്യാർകുന്ന് തടത്തിപ്ലാക്കിൽ വിൽസൻ്റെ വളർത്തു നായയെയാണ് പുലി കൊന്ന് തിന്നത്. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് സംഭവം.

മാനന്തവാടിയിൽ ആക്രി കടയ്ക്ക് തീപിടിച്ചു

മാനന്തവാടിയിൽ ആക്രി കടയ്ക്ക് തീപിടിച്ചു.മൈസൂർ റോഡിൽ ചെറ്റപ്പാലത്തിന് സമീപത്താണ് സംഭവം. അഗ്നി രക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു.ഇന്ന് രാവിലെയാണ് സംഭവം. അപകടങ്ങളൊന്നുമില്ലെന്നാണ് പ്രാഥമിക വിവരം.

കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കന് പരിക്ക്

ചെതലയം :ചെതലയം വളാഞ്ചേരി അടിവാരത്ത് കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കന് പരിക്ക്. ചെതലയം സ്വദേശി ശിവൻ (55) ആണ് ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിന് പുറത്ത് ശബ്ദം കേട്ട് പുറത്തിറങ്ങിയതായിരുന്നു ശിവൻ.ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്ക് ആനയെ കണ്ട്…

കിഡ്‌നി രോഗം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പുല്‍പ്പള്ളി:കാര്യമ്പാതി പൂവത്തിങ്കല്‍ രജീഷ് (34) ആണ് മരിച്ചത്.പുല്‍പ്പള്ളി ടൗണില്‍ ഗുഡ്‌സ് ഓട്ടോ ഡ്രൈവറായിരുന്ന രജീഷിന് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് കിഡ്‌നി രോഗം ബാധിച്ച് രണ്ട് കിഡ്‌നികളും പ്രവര്‍ത്തനരഹിതമായത്.     നാട്ടുകാര്‍ ചികിത്സ സഹായ സമിതി രൂപീകരിച്ച് പത്തര ലക്ഷം രൂപ…

കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

മാനന്തവാടി : പിലാക്കാവ് പഞ്ചാരക്കൊല്ലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്ക്.വിജയൻ (43) ആണ് പരിക്കേറ്റത്. ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മരവുമായി വന്ന ട്രാക്ടർ നിയന്ത്രണം വിട്ടുമറിഞ്ഞു

മുട്ടിൽ മലയിൽ മരവുമായി വന്ന ട്രാക്ടർ നിയന്ത്രണം വിട്ടുമറിഞ്ഞു.എടപ്പെട്ടി സ്വദേശിയായ ഡ്രൈവർ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് 11 മണിയോടെയാണ് സംഭവം.

ഒറ്റയാൻ്റെ ആക്രമണം: കാറും പിക്കപ്പ് ജീപ്പും തകർത്തു

ഒറ്റയാൻ്റെ ആക്രമണത്തിൽ കാറും പിക്കപ്പ് ജീപ്പും തകർന്നു. യാത്രക്കാർ രക്ഷപെട്ടത് തലനാരിഴക്ക്. ഇരുളം ചേലകൊല്ലി വനപാതയിൽ പുലർച്ചെ 1:30 തോടെയാണ് സംഭവം. പുൽപ്പള്ളിക്ക് പോകുന്ന ഇരുപ്പൂട് പുതുപറമ്പിൽ ബേബിയും കുടുംബവും സഞ്ചരിച്ച കാറിനും കേണിച്ചിറ വെള്ളിലാംകുന്നേൽ സുനിലിൻ്റെ പിക്കപ്പ്ജീപ്പിനും നേരെയാണ് കാട്ടാന…