നിര്‍മ്മണത്തിലിരിക്കുന്ന വീട്ടില്‍ നിന്നും സാധനങ്ങൾ മോഷ്ടിച്ചു: മൂന്ന് പേർ പിടിയിൽ

വരയാല്‍ പേരിയ സ്വദേശി ദിലീപ് എന്നയാളുടെ നിര്‍മ്മണത്തിലിരിക്കുന്ന വീട്ടില്‍ നിര്‍മ്മാണ ആവശ്യത്തിനായി വാങ്ങി സുക്ഷിച്ചിരുന്ന ഒന്നര ലക്ഷത്തോളം വില വരുന്ന ഇലക്ട്രിക്ക് ഉപകരണങ്ങളും പ്ലമ്പിങ്ങ് സാധനങ്ങളും ഇന്‍വെര്‍ട്ടറും സിസിടിവി ക്യാമറകളും, വില നിശ്ചയിക്കാന്‍ കഴിയാത്ത ചെമ്പ് പാത്രങ്ങളും വിളക്കുകളും മോഷ്ടിച്ച കേസില്‍…

‘തേനീച്ചക്കൂട് ഇളകിവന്നത് പോലെ; മുത്തങ്ങയിൽ അന്ന് നടന്നത് പൊലീസിന്റെ നരനായാട്ട്’: മാപ്പില്ലെന്ന് സി.കെ.ജാനു

മുത്തങ്ങ വനത്തില്‍ ഭൂസമരം നടത്തിയ ആദിവാസികള്‍ നേരിട്ട പൊലീസ് അതിക്രമത്തിന് മാപ്പില്ലെന്ന് ആദിവാസി ഗോത്ര മഹാസഭ സ്ഥാപക അധ്യക്ഷ സി.കെ.ജാനു. മുത്തങ്ങ സംഭവത്തില്‍ വേദനയുണ്ടെന്നു മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്റണി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു ജാനു.   ‘‘ജനിച്ച മണ്ണില്‍…

സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വയനാട്ടിലെത്തി

കല്‍പ്പറ്റ: സോണിയ ഗാന്ധി., ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എം. പി ,കെ. പി. സി. സി. പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ ,എന്നിവരെ ഹെലിപാടില്‍ സ്വീകരിച്ചു. രാവിലെ 10നു കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങി ഇരുവരും ഹെലികോപ്റ്റര്‍ മാര്‍ഗം…

പുലി ആടിനെ കൊന്നു തിന്നു

ചുള്ളിയോട് പാടിപറമ്പിൽ പുലി ആടിനെ കൊന്നുതിന്നു.ഇന്ന് ഉച്ചക്ക് 2 മണിയോടെ സംഭവം. വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് പാതി ഭക്ഷിച്ച ആടിനെ പുലി ഉപേക്ഷിച്ച് പോയി.

ഉറക്കമില്ലാതെ കുടുംബങ്ങൾ

മേപ്പാടി- ചൂരൽമല റോഡ് നവീകരണത്തിന്റെ ഭാഗമായി മാപ്പിള തോട്ടം ഭാഗത്ത് നിർമിക്കുന്ന  സംരക്ഷണഭിത്തി നിരവധി കുടുംബങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു. വീടുകളുടെ മേൽഭാഗത്തായി 50 അടിയോളം ഉയരത്തിൽ വരുന്ന കൂറ്റൻ സംരക്ഷണഭിത്തി അപകട ഭീഷണി ഉയർത്തുകയാണ്. റോഡ് നവീകരണ പ്രവൃ ത്തി നടക്കുന്ന…

പനമരത്ത് വീണ്ടും മോഷ്ടാവിൻ്റെ സാന്നിധ്യം

പനമരം കൈതക്കൽ സി.പി നജുവിൻ്റെ വീട്ടിലാണ് ഇന്നലെ രാത്രിയിൽ മോഷ്ടാവ് എത്തിയത്. പിൻവശത്തെ വാതിൽ തുറന്ന് അകത്തുകയറിയ കള്ളൻ വീട്ടുകാർ ശബ്ദമുണ്ടാക്കിയപ്പോൾ ഓടി രക്ഷപെടുകയായിരുന്നു. പനമരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.പനമരം പ്രദേശത്തെ നിരവധിയിടങ്ങളിൽ മോഷണം നടത്തിയയാളെ കഴിഞ്ഞദിവസം പോലീസ് പിടികൂടിയതോടെ…

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

വെള്ളമുണ്ട കട്ടയാട് സ്വദേശി ചേരാംകണ്ടി മൊയ്‌തു(63) ആണ് മരിച്ചത്. സെപ്റ്റംബർ 9ന് കോറോത്ത് വച്ച് ഇയാൾ സഞ്ചരിച്ച സ്‌കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൊയ്‌തു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഭാര്യ: ആസ്യ. മക്കൾ: മമ്മൂട്ടി, സൗദ, സൂപ്പി. മരുമക്കൾ: നൂർജഹാൻ,…

സ്‌കൂട്ടറും, സൈക്കിളും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

കമ്പളക്കാട്: കമ്പളക്കാട് പള്ളിമുക്കില്‍ സ്‌കൂട്ടറും, സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. ഇവരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിയാരം സ്വദേശി ഉനൈസ്(ഉസ്താദ്) കമ്പളക്കാട് സ്വദേശി ഷൗക്കത്ത് എന്നിവര്‍ക്കണ് പരിക്കേറ്റത്. ഇന്ന് രാവിലെ 6.30ഓടെ പള്ളിമുക്ക് ജുമാ മസ്ജിദിന്റെ മുമ്പില്‍ ആയിരുന്നു…

എന്‍ എം വിജയന്റെ കുടുംബത്തിന് നേരെയുള്ള സൈബര്‍ ആക്രമണം അവസാനിപ്പിക്കണം:സലീം മടവൂര്‍

ബത്തേരി: വന്‍ കടബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മുന്‍ വയനാട് ഡിസിസി ട്രഷററും ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന എന്‍ എം വിജയന്റെ കുടുംബത്തിന് നേരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം നടത്തുന്ന നെറികെട്ട സൈബര്‍ ആക്രമണം അവസാനിപ്പിക്കണമെന്നും ഇത്തരം പ്രചരണം നടത്തുന്നവര്‍ക്കെതിരെ പോലീസ്…

ഓവുചാലിൽ വീണ് യുവാവിന് പരിക്കേറ്റു

കൽപ്പറ്റ കൈനാട്ടിയിൽ ഓവുചാലിൽ വീണ് കാൽ നടയാത്രക്കാരന് പരിക്കേറ്റു. ബത്തേരി കാരക്കണ്ടി സ്വദേശി  കയ്യാലിൽ ശ്രീമോജിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30ഓടെ ആയിരുന്നു സംഭവം. കൈനാട്ടി ബൈപ്പാസ് ജംഗ്ഷന് സമീപത്തെ സ്ലാബ് ഇല്ലാത്ത ഓവുചാലിലേക്കാണ് ശ്രീമോജ് വീണത്.കാലിനും കൈക്കുമാണ് പരിക്ക്.പ്രതിദിനം നിരവധി…