ഒപ്പം ജോലി ചെയ്ത യുവാവ് വേറെ വിവാഹം കഴിച്ചു, ‘പ്രണയപ്പക’യിൽ ബോംബ് ഭീഷണി: വനിതാ എൻജിനീയർ അറസ്റ്റിൽ
അഹമ്മദാബാദ് ∙ 12 സംസ്ഥാനങ്ങൾ, 21 വ്യാജ ബോംബ് ഭീഷണികൾ. അന്വേഷിച്ചെത്തിയ പൊലീസിനു മുന്നിൽ തെളിഞ്ഞത് ആരെയും ഞെട്ടിക്കുന്ന പ്രണയപ്പകയുടെ കഥ. തമിഴ്നാട് ചൈന്നൈ സ്വദേശിയായ റോബോട്ടിക്സ് എൻജിനീയർ റെനെ ജോഷിൽഡയെയാണ് (26) അഹമ്മദാബാദ് സൈബർ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ്…
രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു, നാളെ നാട്ടിൽ എത്തിച്ചേക്കും
അഹമ്മദാബാദ്∙ വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. അമ്മയുടെ ഡിഎൻഎ സാംപിളുമായാണ് രഞ്ജിതയുടെ സാംപിളുകൾ പരിശോധിച്ചത്. നേരത്തേ സഹോദരന്റെ ഡിഎൻഎ സാംപിളുകൾ പരിശോധിച്ചിരുന്നെങ്കിലും ഫലം ലഭ്യമായിരുന്നില്ല. മൃതദേഹം നാളെ നാട്ടിൽ എത്തിച്ചേക്കും എന്നാണു വിവരം. ജൂൺ…
ലഹരിക്കേസിൽ നടൻ ശ്രീകാന്ത് അറസ്റ്റിൽ; കൊക്കെയ്ൻ കൈമാറിയെന്ന് അണ്ണാഡിഎംകെ മുൻ നേതാവ്
ചെന്നൈ∙ ലഹരിക്കേസിൽ നടൻ ശ്രീകാന്ത് അറസ്റ്റിൽ. നടനെ തിങ്കളാഴ്ച രാവിലെ ചെന്നൈ പൊലീസിന്റെ ആന്റി–നർക്കോട്ടിസ് ഇന്റലിജൻസ് വിഭാഗം (എഎൻഐയു) ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. കഴിഞ്ഞ മാസം അറസ്റ്റിലായ അണ്ണാഡിഎംകെ മുൻ നേതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടനെ ചോദ്യം…
കത്രിക കൊണ്ട് ഭാര്യയെ കുത്തിക്കൊന്നു; ഒളിവിൽ പോയ പ്രതി തൂങ്ങിമരിച്ച നിലയിൽ
ഭാര്യയെ കൊന്നശേഷം ഒളിവിൽ പോയ പ്രതി തൂങ്ങിമരിച്ച നിലയിൽ. കൊല്ലം കുളത്തൂപുഴ സ്വദേശി സനുക്കുട്ടനാണു തൂങ്ങിമരിച്ചത്. വീടിനു സമീപത്തെ വനമേഖലയിൽ നിന്നാണു മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ചയാണു ഭാര്യ കുളത്തുപ്പുഴ ആറ്റിൻകിഴക്കേക്കര മനുഭവനിൽ രേണുകയെ സനുക്കുട്ടൻ കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം ഇയാൾ വനത്തിനുള്ളിൽ…
എത്താൻ വൈകി; വിമാനത്തിനടുത്തേക്ക് ഓടിക്കയറിയ യുവാവ് അറസ്റ്റിൽ
എത്താൻ വൈകിയതിനെ തുടർന്ന് യാത്ര മുടങ്ങുമെന്നായതോടെ, വിമാനം പാർക്ക് ചെയ്തിരിക്കുന്നിടത്തേക്ക് അതിക്രമിച്ചു കടന്ന യുവാവിനെ അറസ്റ്റ് ചെയതു. എമർജൻസി വാതിലിലൂടെ റൺവേയ്ക്ക് അഭിമുഖമായുള്ള പാർക്കിങ് ഏരിയയിൽ കടന്ന നവിമുംബൈ കലമ്പൊളി സ്വദേശി പീയൂഷ് സോണി (25) ആണു പിടിയിലായത്. നിർത്തിയിട്ടിരിക്കുന്നതു…
നാട്ടിൽ പിന്നിലായെന്ന് കരുതി മോശക്കാരനാകില്ല; രാഹുൽ ഗാന്ധി അവിടെ തോറ്റിട്ടല്ലേ ഇവിടെ വന്നു നിന്നത്’:എം. സ്വരാജ്
നിലമ്പൂർ ∙ ആര്യാടൻ ഷൗക്കത്തിനെ അഭിനന്ദിക്കുന്നുവെന്ന് എം. സ്വരാജ്. ഞങ്ങളെ എതിർക്കുന്നവർ പ്രചാരണത്തിന്റെ പലഘട്ടങ്ങളിലും വിവാദം ഉയർത്തിക്കൊണ്ടു വരാൻ ശ്രമിച്ചെങ്കിലും ഞങ്ങൾ പിടികൊടുത്തില്ല. വികസനകാര്യങ്ങൾ ഉയർത്തി പിടിക്കാനാണ് ശ്രമിച്ചത്. അത് ജനങ്ങൾ പരിഗണിച്ചോ എന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ സംശയമുണ്ടെന്നും സ്വരാജ്…
680 ഗ്രാം ഭാരവുമായി ജനിച്ച കുട്ടിയുടെ ജീവൻ നിലനിർത്തി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്
മേപ്പാടി: പനമരം കൂളിവയൽ സ്വദേശികളായ ദമ്പതിമാർക്ക് 680 ഗ്രാം ഭാരവുമായി ജനിച്ച കുഞ്ഞിന് തൃതീയതല നവജാത ശിശു പരിചരണം നൽകി സംരക്ഷിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് പീഡിയാട്രിക് വിഭാഗം. 29 ആഴ്ച മാത്രമായിരുന്നു കുഞ്ഞ് അമ്മയുടെ ഗർഭ പാത്രത്തിൽ കഴിഞ്ഞിരുന്നത്. തുടർന്നുണ്ടായ…
ലോറി ഇടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു
സുൽത്താൻ ബത്തേരി:ലോറിയിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു.ദൊട്ടപ്പൻകുളം പെട്രോൾ പമ്പിന് സമീപമം ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. ദൊട്ടപ്പൻകുളത്തെ ലോറിയാർഡിലേക്ക് വാഹനം കയറ്റാനുള്ള ശ്രമത്തിനിടെയാണ് അപകടം.
ആത്മഹത്യ, വാഹനാപകടം: വിദ്യാർഥികൾക്ക് ലൈഫ് ഇൻഷുറൻസ് നിർബന്ധമാക്കി ബെംഗളൂരു സർവകലാശാല
ബെംഗളൂരു ∙ വിദ്യാർഥികൾക്ക് ബെംഗളൂരു സർവകലാശാല ആരോഗ്യ, ലൈഫ് ഇൻഷുറൻസ് നിർബന്ധമാക്കി. പ്രീമിയം എത്രയെന്നു തീരുമാനമായിട്ടില്ല. വാർഷിക ഫീസിനൊപ്പം പ്രീമിയം തുകയും ഉൾപ്പെടുത്താനാണു നീക്കം. വിദ്യാർഥികളെ പ്രധാനമന്ത്രി ജൻ സുരക്ഷാ യോജനയിൽ റജിസ്റ്റർ ചെയ്യിക്കാനും കോളജുകൾക്ക് സർവകലാശാല നിർദേശം നൽകി. …
വനിതാ പൈലറ്റിന് നേരെ ലൈംഗികാതിക്രമം
മുംബൈ∙ വനിതാ പൈലറ്റിനുനേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ ഊബർ ഡ്രൈവർക്കും മറ്റു രണ്ടു പേർക്കുമെതിരെ പൊലീസ് കേസെടുത്തു. നാവിക സേനാ ഉദ്യോഗസ്ഥനായ ഭർത്താവിനൊപ്പം വ്യാഴാഴ്ച രാത്രി അത്താഴം കഴിച്ചശേഷം ദക്ഷിണ മുംബൈയിൽനിന്ന് യുവതി ഒറ്റയ്ക്ക് ഉൗബറിൽ ഘാട്കോപ്പറിലെ വീട്ടിലേക്കു പോകുമ്പോഴാണു…