പറക്കാൻ ചെലവേറും; വിമാന ടിക്കറ്റ് നിരക്ക് ഏപ്രിൽ 1 മുതൽ വർധിച്ചേക്കും
ന്യൂഡൽഹി ∙ ഇറാൻ-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് വിമാന ടിക്കറ്റ് നിരക്ക് വർധിച്ചേക്കുമെന്ന് റിപ്പോർട്ട്. ആഗോളതലത്തിൽ എണ്ണ വില വർധിക്കുന്നത് വിമാനയാത്രാ നിരക്കുകളെ ബാധിച്ചിട്ടുണ്ടെന്നും, ഇതിന്റെ ആഘാതം കുറയ്ക്കാൻ വിവിധ മന്ത്രാലയങ്ങൾ ഏകോപിതമായി പ്രവർത്തിക്കുന്നുണ്ടെന്നും സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡു പറഞ്ഞു.…
‘48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഊർജ പ്ലാന്റുകൾ തകർക്കും’: അന്ത്യശാസനവുമായി ഡോണൾഡ് ട്രംപ്
വാഷിങ്ടൻ ∙ ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനം. ഈ നിമിഷം മുതൽ 48 മണിക്കൂറിനുള്ളിൽ ഇറാൻ ഹോർമുസ് കടലിടുക്ക് ഭീഷണിയില്ലാതെ പൂർണമായി തുറന്നില്ലെങ്കിൽ, യുഎസ് അവരുടെ വിവിധ ഊർജ പ്ലാന്റുകൾ ആക്രമിച്ച് തകർക്കുമെന്നാണ് ട്രംപിന്റെ…
ഇസ്രയേലിൽ തിരുവനന്തപുരം സ്വദേശി മരിച്ചു
തിരുവനന്തപുരം ∙ ഇസ്രയേലിൽ തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ യുവാവ് മരിച്ചു. ചെമ്മരുതി ഗുരുമുക്കിൽ എസ്.എസ്. ഭവനിൽ സുരേഷ് സുന്ദരേശൻ (42) ആണ് മരിച്ചത്. ഇസ്രയേലിലെ ടെൽ അവീവിൽ നിർമാണ തൊഴിലാളിയായിരുന്നു. സുരേഷ് മരണപ്പെട്ടതായി ഇസ്രയേലിലുള്ള മലയാളി കൂട്ടായ്മയാണ് നാട്ടിലെ ബന്ധുക്കളെ വിവരം…
ഓമിയുടെ ചിത്രം ഔദ്യോഗിക അക്കൗണ്ടുകളിൽ പങ്കുവെച്ച് പ്രധാനമന്ത്രി; കമന്റ് ബോക്‌സ് തൂക്കി മലയാളികൾ
ഇക്കഴിഞ്ഞ ദിവസമാണ് നടൻ കൃഷ്ണകുമാർ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചത്. അദ്ദേഹത്തിന്റെ ഔദ്യോഗികവസതിയിലെത്തിയാണ് കുടുംബം പ്രധാനമന്ത്രിയെ കണ്ടത്. പിന്നാലെ കൃഷ്ണകുമാർ പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. കൃഷ്ണകുമാറിനൊപ്പം ഭാര്യ സിന്ധു കൃഷ്ണ, മകളും നടിയുമായ അഹാന കൃഷ്ണ,…
യു.ഡി.എഫ് കൽപ്പറ്റ നിയോജക മണ്ഡലം കൺവെൻഷൻ നാളെ
കൽപ്പറ്റ: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപ്പറ്റ നിയോജകമണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന അഡ്വ:ടി.സിദ്ദിഖിന്റെ തെരഞ്ഞെടുപ്പു പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന യു.ഡി എഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ നാളെ (മാർച്ച് 22) ഉച്ചയ്ക്ക് രണ്ടുമണിക്ക് ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. കർണാടക റവന്യൂ മന്ത്രി കൃഷ്‌ണ…
വിഷു പ്രമാണിച്ച് ക്ഷേമ പെൻഷൻ വിതരണം നേരത്തെ; ഈ മാസത്തേത് 25 മുതല്‍, ഏപ്രിലിലെ പെൻഷൻ വിതരണം മാര്‍ച്ച് 31ന് തുടങ്ങും
തിരുവനന്തപുരം: മാർച്ച് മാസത്തെ ക്ഷേമപെൻഷൻ വിതരണം ഈ മാസം 25 മുതല്‍. ഏപ്രില്‍ മാസത്തെ ക്ഷേമ പെൻഷൻ വിതരണം മാർച്ച് 31ന് തുടങ്ങും. വിഷു പ്രമാണിച്ചാണ് പെൻഷൻ നേരത്തെ നല്‍കുന്നത്. നേരത്തെ തന്നെ പെൻഷനുള്ള പണം അനുവദിച്ച്…
കേരളത്തിൽനിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഏപ്രിൽ 30-ന് യാത്രതിരിക്കും
കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴിൽ ഹജ്ജിനുപോകു അവരുടെ ഈവർഷത്തെ ആദ്യ ഹജ്ജ് വിമാനം ഏപ്രിൽ 30-ന് കൊ ച്ചി യിൽനിന്ന് യാത്രതിരിക്കുമെന്ന് ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ജാഫർ കെ. കക്കൂത്ത് അറിയിച്ചു. ആദ്യ ഹജ്ജ് വിമാനം ഏപ്രിൽ…
ഫയർഫോൺ പരാജയം; വർഷങ്ങൾക്കുശേഷം ആമസോൺ വീണ്ടും സ്മാർട്ഫോൺ അവതരിപ്പിക്കാനൊരുങ്ങുന്നു
ആപ്പിളിനെയും സാംസങ്ങിനെയും നേരിടാൻ ലക്ഷ്യമിട്ടാണ് 2014-ൽ ആമസോൺ തങ്ങളുടെ ആദ്യ സ്മാർട്ഫോൺ അവതരിപ്പിച്ചത്. എന്നാൽ വിപണിയിൽ കനത്ത തിരിച്ചടിയേറ്റ ഫയർഫോണുകൾ ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ പിൻവലിക്കേണ്ടിവന്നു. വർഷങ്ങൾക്കിപ്പുറം ഇപ്പോൾ വീണ്ടും ആമസോൺ പുതിയ ഫോൺ രംഗത്തിറക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. ട്രാൻസ്ഫോർമർ…
‘കുറേ ദിവസമായി ആശുപത്രികൾ കയറിയിറങ്ങുന്നു, സന്മനസുള്ളവർ സഹായിക്കാൻ തയ്യാറാകൂ’; അഭ്യർഥനയുമായി നടൻ
അപ്രതീക്ഷിതമായി വന്നുചേർന്ന ആരോഗ്യാവസ്ഥയിൽ സഹായമഭ്യർഥിച്ച് നടനും മിമിക്രി താരവുമായ കണ്ണൻ സാഗർ. ഹൃദയത്തിൽ ബ്ലോക്കുകൾ കണ്ടെത്തിയെന്നും ഉടനേ ബൈപ്പാസ് ശസ്ത്രക്രിയയ്ക്കുവിധേയനാകേണ്ടിവരുമെന്നും നടൻ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു. രോഗാവസ്ഥയെ നേരിടാൻ ദൃഢനിശ്ചയവുമായി തയ്യാറാണെങ്കിലും സാമ്പത്തികം വലിയ ഘടകമാണെന്ന് കണ്ണൻ സാഗർ കുറിച്ചു.…
വള്ളിയൂർക്കാവ് പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
മാനന്തവാടി: വള്ളിയൂർക്കാവ് പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുഴയിലെ ചെക്ക് ഡാമിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണിത്.ഇന്ന് വൈകുന്നേരത്തോടെയാണ് പുഴയിൽ മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്.
















