വാഹനം പാർക്ക് ചെയ്യുന്നതിലെ തർക്കം; കുത്തിപ്പരുക്കേൽപ്പിച്ച യുവാവ് പിടിയിൽ
കോഴിക്കോട് ∙ വാഹനം പാർക്ക് ചെയ്തതു ചോദ്യം ചെയ്ത മാത്തറ സ്വദേശി മുരളിയെ കുത്തി പരുക്കേൽപ്പിച്ച കിണാശ്ശേരി കടുക്കമ്പലം പുത്തലത്ത് വീട്ടിൽ മുഹമ്മദ് അമീഫ് (34) പന്തീരങ്കാവ് പൊലീസിന്റെ പിടിയിൽ. പ്രതി നിലവിൽ പള്ളിപ്പുറം മാമ്പുഴക്കാട്ട് കോളനിയിലാണ് താമസിക്കുന്നത്.…
കാറിലെ പ്രത്യേക അറയിൽ ഒളിപ്പിച്ച് കടത്തിയ 50 ലക്ഷണം രൂപ പിടികൂടി; 2 പേർ കസ്റ്റഡിയില്‍
കോഴിക്കോട് ∙ പേരാമ്പ്രയിൽ കാറിലെ പ്രത്യേക അറയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച അരക്കോടിയിലേറെ രൂപയുടെ കുഴൽപ്പണം പിടികൂടി. താമരശ്ശേരി സ്വദേശികളായ രണ്ടു പേർ പിടിയിൽ. താമരശ്ശേരി സ്വദേശികളായ അലി ഇർഷാദ്, സഫ്വാൻ എന്നിവരാണ് സംഭവത്തിൽ കസ്റ്റഡിയിലായത്. …
28ാം വയസ്സിൽ ഭർത്താവിന്റ മരണം; മകളുടെ 14ാം വയസ്സിൽ രണ്ടാം വിവാഹം, ആദ്യ ഭർത്താവിന്റെ പേര് ഇന്നും മാറ്റാത്ത വിനയപ്രസാദ്
മലയാള സിനിമയിലെ വിസ്മയമായ ‘മണിച്ചിത്രത്താഴി’ലെ ശ്രീദേവിയായും, ടെലിവിഷൻ ചരിത്രം തിരുത്തിക്കുറിച്ച ‘സ്ത്രീ’ എന്ന പരമ്പരയിലെ ഇന്ദുവായും പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് വിനയപ്രസാദ്. കന്നഡ സ്വദേശിനിയാണെങ്കിലും മലയാളത്തിന്റെ തനിമയുള്ള വിനയപ്രസാദിന്റെ സിനിമാ പ്രവേശനത്തെക്കുറിച്ചും ജീവിതത്തിലെ കയ്പേറിയ പോരാട്ടങ്ങളെക്കുറിച്ചും വെളിപ്പെടുത്തി സംവിധായകൻ ആലപ്പി…
സ്വർണം പണയം വയ്ക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന; ബാങ്ക് ലോക്കറിൽ സൂക്ഷിക്കുന്നതും കൂടി
മലപ്പുറം∙ വില പിടിവിട്ട് ഉയരുന്നത് തുടരുന്നതിനാൽ സ്വർണം പണയം വയ്ക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന. സ്വർണാഭരണങ്ങൾ ബാങ്ക് ലോക്കറിൽ സൂക്ഷിക്കുന്നതും കൂടി. മുൻകൂട്ടി ബുക്ക് ചെയ്ത് ആവശ്യമുള്ള സമയത്ത് പഴയ വിലയ്ക്ക് സ്വർണം നൽകുന്ന സ്കീമുകൾ പല ജ്വല്ലറികളും നിർത്തി. അതേസമയം,…
പടയപ്പയ്ക്ക് മദപ്പാട്; ഇത് രോഗമല്ല, പിന്നെ എന്താണ് ആനയുടെ ശരീരത്തിൽ സംഭവിക്കുന്നത്?
കേരളത്തിൽ വിലസുന്ന കാട്ടാനകളിലെ സെലബ്രിറ്റിയാണ് പടയപ്പ. നിലവിൽ മദപ്പാടിലാണ് കാട്ടുകൊമ്പൻ. ഇടതുചെവിയുടെ ഭാഗത്തായാണു മദപ്പാട് കണ്ടെത്തിയത്. ഇതോടെ ആനയെ നിരീക്ഷിക്കാനായി വാച്ചർമാരടങ്ങുന്ന പ്രത്യേകസംഘത്തെ നിയമിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. ആനയ്ക്ക് മദമിളകിയെന്ന് കേട്ടിട്ടുണ്ടെങ്കിലും ഇതെന്താണെന്ന് പലർക്കും അറിയില്ല. ഇതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? …
മദ്യപിച്ച് ഡ്രൈവിങ്, ആഡംബര കാർ മൂന്നു വാഹനങ്ങളിലേക്ക് ഇടിച്ചുകയറ്റി; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അറസ്റ്റിൽ
വഡോദര∙ അമിതവേഗത്തിൽ ഓടിച്ച ആഡംബര കാർ മൂന്നു വാഹനങ്ങളിൽ ഇടിച്ചുകയറ്റിയ സംഭവത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അറസ്റ്റിൽ. ചൊവ്വാഴ്ച പുലർച്ചെ ഗുജറാത്തിലെ വഡോദരയിൽ നടന്ന സംഭവത്തിൽ മുൻ ക്രിക്കറ്റ് താരം ജേക്കബ് മാർട്ടിൻ (53) ആണ് അറസ്റ്റിലായത്. സംഭവസമയത്ത് ഇയാൾ…
ജയിലിൽ നിന്ന് പുറത്തേയ്ക്ക്; മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം. പത്തനംതിട്ട സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ഡിജിറ്റൽ തെളിവുകളുടെ ആധികാരികതയിൽ പ്രോസിക്യൂട്ടർ സംശയം ഉന്നയിച്ചതോടെ കഴിഞ്ഞ ദിവസം വിധി പറയുന്നത് മാറ്റി വച്ചിരുന്നു. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്നാണ്…
വിവാഹാഭ്യർഥന നിരസിച്ചു; മുൻ കാമുകിയെ വെട്ടിനുറുക്കി ചാക്കുകളിലാക്കി; മൃതദേഹാവശിഷ്ടം കനാലിലെറിഞ്ഞ് യുവാവ്, അറസ്റ്റ്
ആഗ്ര∙ എച്ച്ആർ മാനേജരായ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തി യുവാവ്. ഉത്തർപ്രദേശിലെ ആഗ്രയിലാണ് യുവതിയെ വെട്ടിനുറുക്കി മൃതദേഹാവശിഷ്ടം ചാക്കുകളിലാക്കി കനാലിലേക്ക് തള്ളിയത്. ആഗ്രയിലെ ഒരു സ്വകാര്യ കമ്പനിയിൽ എച്ച്ആർ മാനേജരായിരുന്ന മിങ്കി ശർമ്മ (30) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ…
2024-ൽ രണ്ടരക്കോടി നിക്ഷേപിച്ചു, ബാങ്ക് പൂട്ടിപ്പോയിട്ട് പരാതിപോലും നൽകാതെ കണ്ഠര് രാജീവര്; ദുരൂഹത
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ ദുരൂഹ സാമ്പത്തിക ഇടപാട് കണ്ടെത്തി എസ്‌ഐടി. തന്ത്രി 2024-ൽ സ്വകാര്യ ബാങ്കിൽ ഒറ്റത്തവണയായി നിക്ഷേപിച്ചത് രണ്ടരക്കോടി രൂപയാണ്. എന്നാൽ, ഈ ബാങ്ക് പിന്നീട് പൂട്ടിപ്പോവുകയും പണം നഷ്ടമാവുകയും ചെയ്തിട്ടും തന്ത്രി രാജീവര്…
വിമാനം തകർന്നുവീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു
മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നുവീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി. നേതാവുമായ അജിത് പവാർ (66) കൊല്ലപ്പെട്ടു. ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കവെ വിമാനം തകർന്നുവീണ് കത്തിയമരുകയായിരുന്നു. മുംബൈയിൽനിന്ന് പുറപ്പെട്ട വിമാനം ബുധനാഴ്ച രാവിലെ 8.49-ഓടെയാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച…
















